Latest News

ഏകദേശം 4 ക്യാമറകള്‍; ലാല്‍ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്; പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന ഞാനും;  ജയിലറിലെ മോഹന്‍ലാലിന്റെ മാസ്സ് റോള്‍ നേരിട്ട് കണ്ട അനുഭവം പങ്ക്‌വച്ച് അനീഷ് ഉപാസന

Malayalilife
 ഏകദേശം 4 ക്യാമറകള്‍; ലാല്‍ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്; പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന ഞാനും;  ജയിലറിലെ മോഹന്‍ലാലിന്റെ മാസ്സ് റോള്‍ നേരിട്ട് കണ്ട അനുഭവം പങ്ക്‌വച്ച് അനീഷ് ഉപാസന

യിലര്‍' തിയേറ്ററുകളില്‍ എത്തിയപ്പോള്‍ ഗംഭീര പ്രതികരണമാണ് മോഹന്‍ലാലിന്റെ കാമിയോ റോളിന് ലഭിക്കുന്നത്. മാത്യു എന്ന മുംബൈ അധോലോക നായകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ സ്‌ക്രീന്‍ ടൈം മാത്രമേ ഉള്ളൂവെങ്കിലും മാത്യുവിനെ മോഹന്‍ലാല്‍ ഉജ്ജ്വലമാക്കിയെന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ജയിലറിലെ മോഹന്‍ലാലിന്റെ ഒരു രംഗം ചിത്രീകരിക്കുന്നതിന് സാക്ഷ്യം വഹിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന.

അനീഷ് ഉപാസനയുടെ കുറിപ്പ്:

അസിസ്റ്റന്റ് ഡയറക്ടര്‍ ലാല്‍ സാറിനെ വിളിക്കാന്‍ കാരവന്റെ അടുത്തെത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാത്ത തരത്തില്‍ ഞാന്‍ അയാളോട് ചോദിച്ചു.. ''പൊളിക്കില്ലേ..??'' അവനൊന്ന് ചിരിച്ചു. എനിക്കൊന്നും മനസ്സിലായില്ല പെട്ടെന്ന് കാരവനില്‍ നിന്നും ഇറങ്ങിയ ലാല്‍ സാര്‍..
''ഉപാസന പോയില്ലേ..??''
''ഇല്ല സാര്‍..സാറിനെയൊന്ന് ഈ ഡ്രസ്സില്‍ കണ്ടിട്ട് പോകാന്ന് കരുതി..''
''കണ്ടില്ലേ...എങ്ങനെയുണ്ട്...?''
''സാര്‍..ഒരു രക്ഷേം ഇല്ല...'
മറുപടിയെന്നോണം ഒരു ചെറിയ പുഞ്ചിരി..
പിന്നെ നേരെ ഷോട്ടിലേക്ക്...
ഒരു തുറസ്സായ സ്ഥലം
പൊരി വെയില്‍
..ഏകദേശം 4 ക്യാമറകള്‍.
ലാല്‍ സാറിന് മുന്നിലായി ലോറി കത്തിക്കരിഞ്ഞ് കിടപ്പുണ്ട്..
പുറകിലായി വെയിലത്ത് കത്തിക്കരിഞ്ഞ് നില്‍ക്കുന്ന ഞാനും ??
സംവിധായകന്റെ ശബ്ദം.
''ലാല്‍ സാര്‍ റെഡി...??
''റെഡി സാര്‍...'
'റോള്‍ ക്യാമറ.. ആക്ഷന്‍...'
ലാല്‍ സാര്‍ ഒരു സ്റ്റെപ്പ് മുന്നിലേക്ക് വെച്ചു. ശേഷം കയ്യിലെ സിഗാര്‍ നേരെ ചുണ്ടിലേക്ക്...
എന്റെ പൊന്നേ.....മാസ്സ്...??

സത്യം പറഞ്ഞാല്‍ ആ റോഡില്‍ നിലത്ത് മുട്ടും കുത്തി നിന്ന് ഉറക്കെ ഉച്ചയുണ്ടാക്കിയാലോ എന്ന് വരെ ചിന്തിച്ചു..??

ബൗണ്‍സേഴ്സ് എടുത്ത് പറമ്പിലേക്കെറിയും എന്ന ഒറ്റക്കാരണം കൊണ്ട് ഞാന്‍ അടങ്ങി..

ശേഷം ഞാന്‍ ''സാര്‍ ഞാന്‍ പൊയ്ക്കോട്ടേ..?''
''ഇത്ര പെട്ടെന്നോ..??''
''എനിക്ക് ഇത് മതി സാര്‍...'
ചെറുതായൊന്ന് ചിരിച്ചു..

ഞാന്‍ തിരികെ നടക്കുമ്പോള്‍ ഒരു ചെറിയ ചിരിയോടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്നെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു..
അതേസമയം ഞാന്‍ കേള്‍ക്കുന്നത് ആ ഷോട്ടിന് തീയറ്ററില്‍ ലഭിക്കുന്ന കയ്യടികളും ആര്‍പ്പ് വിളികളും മാത്രമായിരുന്നു.
Yes...this s the mohanlal...
ഇനി വാലിബന്റെ നാളുകള്‍...
NB : നമ്മളെല്ലാം ആര്‍ത്ത് വിളിച്ചത് ലാല്‍ സാര്‍ ചെയ്ത സിംഗിള്‍ ഷോട്ട് ആണ്.
മോഹന്‍ലാലിന്റെ ജയ്‌ലര്‍ ചിത്രത്തിലെ കഥാപാത്രത്തിന്റെ ചിത്രത്തിനൊപ്പമാണ് അനീഷിന്റെ കുറിപ്പ്.
 

Read more topics: # അനീഷ് ഉപാസന
jailer climax scene aneesh upasana

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES