Latest News

യാത്ര ചെയ്യുമ്പോൾ ഒന്നെഴുന്നേറ്റു കൊടുക്കൂ; അയാൾ ഇരിക്കട്ടെ എന്ന് പറയേണ്ടി വന്നിട്ടുണ്ട്; അനുഭവം പങ്കുവച്ച് ​ഗിന്നസ് പക്രു

Malayalilife
യാത്ര ചെയ്യുമ്പോൾ ഒന്നെഴുന്നേറ്റു കൊടുക്കൂ; അയാൾ ഇരിക്കട്ടെ എന്ന് പറയേണ്ടി വന്നിട്ടുണ്ട്; അനുഭവം പങ്കുവച്ച് ​ഗിന്നസ് പക്രു

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഗൈൻസ് പക്രു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രണങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരവും ഏറെ സജീവമാണ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ സമൂഹത്തിൽ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഗിന്നസ് പക്രു പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

കുട്ടിക്കാലത്തു നേരിട്ട ഏറ്റവും വലിയ പ്രശ്‌നം യാത്രാബുദ്ധിമുട്ടുകൾ ആയിരുന്നു. എന്തെങ്കിലും ആവശ്യത്തിനു തനിയെ പുറത്തുപോയി തിരിച്ചെത്തുക എന്നതു വളരെ പ്രയാസമുള്ള കാര്യമായിരുന്നു പരിമിതി ഉള്ള ഒരാൾ കയറിയാൽ സംവരണ സീറ്റിൽ ഇരിക്കുന്നവർ എഴുന്നേറ്റു കൊടുക്കണമെന്നതു മറ്റൊരാൾ പറഞ്ഞിട്ടു ചെയ്യേണ്ടതല്ല. എന്നാൽ, സീറ്റ് ഒഴിഞ്ഞുകിട്ടാൻ മറ്റു പലരും എനിക്കു വേണ്ടി വഴക്കുണ്ടാക്കേണ്ടി വന്ന സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. ഒന്നെഴുന്നേറ്റു കൊടുക്കൂ, അയാൾ ഇരിക്കട്ടെ; എന്നൊക്കെ പറയേണ്ടി വന്നിട്ടുണ്ട്. പ്രോഗ്രാമിനായി ദീർഘദൂരം ബസിൽ യാത്ര ചെയ്തിട്ടുണ്ട് ആ സമയത്ത് തിരുവനന്തപുരം മുതൽ കോട്ടയം വരെ സീറ്റ് ഇല്ലാതെ നിന്നു പോകേണ്ടി വന്നിട്ടുണ്ട്.

ഇപ്പോൾ ഭിന്നശേഷി വിഭാഗക്കാർക്ക് അനുകൂലമായി ഒരുപാടു മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ഓഫിസുകളും മറ്റും ഭിന്നശേഷി സൗഹൃദ മേഖലകളാകുന്നു. അവർക്കു പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടതെല്ലാം നിയമങ്ങളിലുണ്ട്. എന്നാൽ അ്‌തൊക്കെ അതുപോലെ നടപ്പാക്കുന്നുണ്ടോ എന്ന കാര്യം പരിശോധിക്കേണ്ടതാണെന്നും പക്രു പറയുന്നു. അതേസമയം, ഭിന്നശേഷിക്കാർ സമൂഹത്തിന് ആവശ്യമില്ലാത്ത ആളുകളാണ് എന്ന തരത്തിലുള്ള മനോഭാവമുള്ള ചിലരുണ്ട്. അതേസമയം സമൂഹം മാറുന്നത് ഉൾക്കൊണ്ടു കൊണ്ടു ഭിന്നശേഷിക്കാരെ തുണയ്ക്കുന്നവരുമുണ്ട്. 

guinness pankru share an experience while travelling

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES