Latest News

വിട്ടുപോയ പക്ഷികള്‍ സന്തോഷമുള്ള പക്ഷികള്‍;പ്രണയപക്ഷികളായി അമൃതയും ഗോപിയും; പരസ്പരം ചുംബിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ക്ക് വിമര്‍ശന പെരുമഴ

Malayalilife
വിട്ടുപോയ പക്ഷികള്‍ സന്തോഷമുള്ള പക്ഷികള്‍;പ്രണയപക്ഷികളായി അമൃതയും ഗോപിയും; പരസ്പരം ചുംബിച്ച് നില്ക്കുന്ന ചിത്രങ്ങള്‍ക്ക് വിമര്‍ശന പെരുമഴ

രള്‍ രോഗം ബാധിച്ചതിനെ തുടര്‍ന്ന് നടന്‍ ബാല ഇപ്പോഴും കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ കഴിയുകയാണ്. മകളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമൃതയും വീട്ടുകാരും മകളെയും കൂട്ടി ആശുപത്രിയില്‍ എത്തുകയും ബാലയുടെ ആരോഗ്യ വിവരങ്ങള്‍ തിരക്കി മടങ്ങുകയും ചെയ്തിരുന്നു. അമൃത അടുത്ത ദിവസം വീണ്ടും ആശുപത്രിയിലേക്ക് എത്തുകയും ബാലയുടെ ആരോഗ്യാവസ്ഥ വീണ്ടും അന്വേഷിച്ച് ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. ആരാധകരും സോഷഅയല്‍ മീഡിയയയും അമൃത കാണിച്ച സന്മനസിനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

എന്നാലിപ്പോള്‍ വീണ്ടും പഴയതു പോലെ തന്നെ അമൃതയ്ക്കെതിരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ് പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഹാപ്പി ബേര്‍ഡ്‌സ് എന്ന ക്യാപ്ഷനോടെ അമൃത സുരേഷിന്റെ ജീവിത പങ്കാളി ഗോപി സുന്ദര്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്കു താഴെയാണ് അമൃതയ്ക്കെതിരെയുള്ള കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതീവ സന്തോഷത്തോടെയാണ് ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. അമൃതയെ മെന്‍ഷന്‍ ചെയ്തായിരുന്നു ചിത്രങ്ങള്‍ പങ്കിട്ടത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്.

നിരവധി ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ബാലയുടെ അസുഖം മാറിയോ, അവിടെ പാല്‍ കാച്ചല്‍ ഇവിടെ..., ലവന് പ്രസവ വേദന, ലവള്‍ക്ക് വീണ വായന...' ഇത് ഇപ്പോള്‍ വേണമായിരുന്നോ, ബാല ആശുപത്രിയില്‍ കഴിയുമ്പോഴാണോ ഷോ തുടങ്ങിയ കമന്റുകളും ഫോട്ടോയുടെ താഴെയുണ്ട്. വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ അമൃതയേയും ഗോപി സുന്ദറിനെയും പിന്തുണച്ചുള്ള കമന്റുകളുമുണ്ട്. ഇരുവരുടേയും സ്‌നേഹം എന്നെന്നും നിലനില്‍ക്കട്ടെയെന്നാണ് ആരാധകര്‍ ആശംസിക്കുന്നത്. അത് അവരുടെ ജീവിതമല്ലേ, അത് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് അവരല്ലേ, ബാലയെക്കുറിച്ച് പറഞ്ഞ് ഇനിയുമെന്തിനാണ് അവരെ വിമര്‍ശിക്കുന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍.

അടുത്തിടെയായിരുന്നു ബാല ആശുപത്രിയില്‍ അഡ്മിറ്റായത്. ബാലയ്ക്ക് വയ്യെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ എത്തിയിരുന്നു. ബാലയെ സന്ദര്‍ശിച്ചപ്പോള്‍ മകളെ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും, അതിനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അമൃതയും അഭിരാമിയും അച്ഛനും അമ്മയും ഗോപി സുന്ദറുമെല്ലാം ബാലയെ സന്ദര്‍ശിച്ചിരുന്നു. മകളും ഇവരോടൊപ്പമെത്തിയിരുന്നു. നേരത്തെയും ബാല ആശുപത്രിയിലായിട്ടുണ്ട്. കുഴപ്പങ്ങളൊന്നുമില്ലാതെ തിരികെ വന്നിട്ടുണ്ട്. പ്രശ്‌നങ്ങളൊന്നുമില്ലാതെ ഇത്തവണയും അദ്ദേഹം തിരികെ എത്തും. താന്‍ ആശുപത്രിയിലാണെന്ന കാര്യം എല്ലാവരും അറിഞ്ഞതില്‍ വിഷമമുണ്ടെന്ന് ബാല പറഞ്ഞിരുന്നു എന്നായിരുന്നു ഭാര്യ എലിസബത്ത് പ്രതികരിച്ചത്.

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഗായികയായ അഭയ ഹിരണ്‍മയിയുമായി ലിവിംഗ് ടുഗെതര്‍ റിലേഷന്‍ഷിപ്പിലായിരുന്ന ഗോപി സുന്ദര്‍, അമൃതയുമായുള്ള ബന്ധം വെളിപ്പെടുത്തിയതോടെയാണ് ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

2022 മേയില്‍ ആണ് തങ്ങള്‍ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

 

gopi sundar and amrutha suresh latest photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES