ദുല്‍ക്കറിന്റെ ആദ്യ പടമായ സെക്കന്റ് ഷോയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. ചിത്രത്തിന്റെ സംവിധായകനായ ശ്രീനാഥ് രാജേന്ദ്രനെയായിരുന്നു ഗൗതമി വിവാഹം ചെയ്തത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയത്തിലാവുകയായിരുന്നു. 2017ലായിരുന്നു ഗൗതമിയുടെ വിവാഹം.
ഇപ്പോഴിത ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഗൗതമി തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ഇതുവരേയും പരസ്യപ്പെടുത്താത്ത കാര്യമാണ് ഗൗതമി നായര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയത്. ധന്യ വര്‍മ്മയുടെ അഭിമുഖ പരിപാടിയിലാണ് ഗൗതമി നായര്‍ ഈ കാര്യം വ്യക്തമാക്കിയത്. എന്റെ പ്രൈവറ്റ് കാര്യങ്ങള്‍ തീര്‍ത്തും പ്രൈവറ്റാക്കി വയ്ക്കാനാണ് ശ്രമിച്ചത്. ഇത്തരം പ്രൈവറ്റ് കാര്യങ്ങള്‍ പുറത്ത് എത്തിയാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഉണ്ടാക്കും. അത് കൊണ്ടാണ് ഇത് നടന്നത്, ഇത് കൊണ്ടാണ് അത് നടന്നത് എന്നതൊക്കെ. ആരുടെയെങ്കിലും വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയില്ല. അത് കൊണ്ട് ജനങ്ങള്‍ ജഡ്ജ് ചെയ്യും.
വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷമാണ് ഒന്നിച്ച് ജീവിച്ചത്. ഞങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ഗൗതമി പറയുന്നത്. 'ഞാന്‍ എന്നൊരാള്‍ ഇവിടെയുണ്ടെന്നത് നമ്മള്‍ തന്നെ വേണം ആളുകളെ അറിയിക്കാന്‍.' 'സിനിമയില്‍ നിരവധി പുതിയ ആളുകള്‍ വന്ന് കഴിഞ്ഞു. ഞാന്‍ ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന കാര്യം സിനിമാ മേഖലയില്‍ പലര്‍ക്കും അറിയില്ല.' 'അവര്‍ എന്നോട് ചോദിക്കുന്നത് നിങ്ങള്‍ ഇപ്പോഴും അഭിനയിക്കുന്നണ്ടോ എന്നാണ്. ഇനി ഞാന്‍ സംവിധാനം മാത്രമെ ചെയ്യുന്നുള്ളു എന്നാണ് ഇന്‍ഡസ്ട്രിയിലെ പലരും ധരിച്ചിരിക്കുന്നത്.'
'ജൂഡ് ആന്റണിയുടെ 2018ല്‍ വളരെ ചെറിയ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഓം ശാന്തി ഓശാനയില്‍ നിക്കി ഗല്‍റാണിയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ ജൂഡ് എന്നെ വിളിച്ചിരുന്നു. അന്ന് പക്ഷെ എനിക്ക് പോകാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ജൂഡ് വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ 2018ല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്.' 'പേഴ്‌സണല്‍ ലൈഫില്‍ കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേര്‍പിരിഞ്ഞുവെന്നത് പലര്‍ക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാര്‍ത്തയായി വരുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു.
സത്യാവസ്ഥ അറിയാതെ ആളുകള്‍ പലതും പറഞ്ഞ് നടക്കും.' 'ഡിവോഴ്‌സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയില്‍ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.' 'ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പിയാണ്. ഫൈറ്റോ തര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാന്‍ ഒരു തെറാപ്പി അറ്റന്‍ഡ് ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതല്‍ ഞങ്ങള്‍ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിങിലായിരുന്നു.'
'ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല.' 'ഒരു സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ചേരാതെയായി. ഒരുമിച്ച് പോകാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തില്‍ ബാലന്‍സ് വരാന്‍.' സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് എന്നാല്‍ പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇപ്പോള്‍ എനിക്ക് എന്താണ് വേണ്ടത് എന്നതില്‍ ധാരണയുണ്ട്. കമ്യൂണിക്കേഷന്‍ പാട്‌നറുമായി അത്യാവശ്യമാണ്.' '23 മുതല്‍ 26 വയസ് വരെയുള്ള പ്രായത്തില്‍ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ 27 വയസിന് ശേഷമെ തീരുമാനം എടുക്കാന്‍ പാടുള്ളു' ഗൗതമി നായര്‍ പറഞ്ഞു.
ഡൈമന്‍ഡ് നെക്ളേസ് എന്ന സിനിമ മാത്രം മതി ഗൗതമി എന്ന നടിയെ കുറിച്ച ഓര്‍ക്കാന്‍. മലയാളികളുടെ മനസ്സില്‍ ഒരു തമിഴത്തി പെണ്ണായി മാറിയ താരമാണ് ഗൗതമി. ഈ സിനിമയില്‍ തരാം ഒരു തമിഴ് പെണ്കുട്ടിയായാണ് അഭിനയിച്ചത്. എന്നാല്‍ താരത്തിന്റെ ആദ്യ പടം ദുല്‍ഖറിന്റെ കൂടെയാണ് എന്ന് അധികം ആര്‍ക്കും അറിയില്ല.ദുല്‍ക്കറിന്റെ ആദ്യ പടമായ സെക്കന്റ് ഷോയിലൂടെയാണ് ഗൗതമി ആദ്യം അരങ്ങേറ്റം കുറിച്ചത്. സെക്കന്റ് ഷോ എന്ന ചിത്രം മലയാള സിനിമക്ക് നല്‍കിയത് ഒരു പിടി പുതുമുഖങ്ങളെയാണ്. ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിങ്ങനെ നീളുന്നു പട്ടിക. താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും താരത്തിന്റെ കുടുംബ ജീവിതം അത്ര ആര്‍കും അറിയില്ല. എന്നാല്‍ താരം വലിയ ഒരു വിഷമത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഇപ്പോഴിത ആദ്യമായി ശ്രീനാഥുമായുള്ള വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ കുറിച്ചും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചും ഗൗതമി തുറന്ന് സംസാരിച്ചിരിക്കുകയാണ്.
തങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ഒത്തുപോകാതെയായതോടെയാണ് പിരിഞ്ഞതെന്നാണ് ഗൗതമി പറയുന്നത്. 'ഞാന്‍ എന്നൊരാള്‍ ഇവിടെയുണ്ടെന്നത് നമ്മള്‍ തന്നെ വേണം ആളുകളെ അറിയിക്കാന്‍.' 'സിനിമയില്‍ നിരവധി പുതിയ ആളുകള്‍ വന്ന് കഴിഞ്ഞു. ഞാന്‍ ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന കാര്യം സിനിമാ മേഖലയില്‍ പലര്‍ക്കും അറിയില്ല.' 'അവര്‍ എന്നോട് ചോദിക്കുന്നത് നിങ്ങള്‍ ഇപ്പോഴും അഭിനയിക്കുന്നണ്ടോ എന്നാണ്. ഇനി ഞാന്‍ സംവിധാനം മാത്രമെ ചെയ്യുന്നുള്ളു എന്നാണ് ഇന്‍ഡസ്ട്രിയിലെ പലരും ധരിച്ചിരിക്കുന്നത്.'
'ജൂഡ് ആന്റണിയുടെ 2018ല്‍ വളരെ ചെറിയ കഥാപാത്രമാണ് അവതരിപ്പിക്കുന്നത്. ഓം ശാന്തി ഓശാനയില്‍ നിക്കി ഗല്‍റാണിയുടെ കഥാപാത്രം അവതരിപ്പിക്കാന്‍ ജൂഡ് എന്നെ വിളിച്ചിരുന്നു. അന്ന് പക്ഷെ എനിക്ക് പോകാന്‍ സാധിച്ചില്ല. അതുകൊണ്ടാണ് ജൂഡ് വീണ്ടും വിളിച്ചപ്പോള്‍ ഞാന്‍ 2018ല്‍ അഭിനയിക്കാമെന്ന് സമ്മതിച്ചത്.' 'പേഴ്‌സണല്‍ ലൈഫില്‍ കുറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാനും ശ്രീനാഥും വേര്‍പിരിഞ്ഞുവെന്നത് പലര്‍ക്കും അറിയില്ല. അത് പുറത്ത് പറഞ്ഞ് പിന്നെ ഒരു വാര്‍ത്തയായി വരുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. സത്യാവസ്ഥ അറിയാതെ ആളുകള്‍ പലതും പറഞ്ഞ് നടക്കും.' 'ഡിവോഴ്‌സായി എങ്കിലും ശ്രീനാഥിനെ കുറിച്ച് ആളുകള്‍ ചോദിക്കുമ്പോള്‍ ഞാന്‍ മറുപടി പറയാറുണ്ട്. പിരിഞ്ഞുവെങ്കിലും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. മെസേജും കോളുമെല്ലാം ചെയ്യാറുണ്ട്. സിനിമയില്‍ കാണുന്നത് പോലെ ഡ്രാമയൊന്നും ഇല്ലായിരുന്നു. മ്യൂച്ചലായി എടുത്ത തീരുമാനമായിരുന്നു. അങ്ങനെയാണ് പിരിഞ്ഞത്.' 'ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഹാപ്പിയാണ്. ഫൈറ്റോ തര്‍ക്കമോ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെല്ലാം ശേഷം ഞാന്‍ ഒരു തെറാപ്പി അറ്റന്‍ഡ് ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു. 2017ലായിരുന്നു വിവാഹം. 2012 മുതല്‍ ഞങ്ങള്‍ പരിചയക്കാരായിരുന്നു. ശേഷം ഡേറ്റിങിലായിരുന്നു.'
'ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവുമില്ലായിരുന്നു. അതുകൊണ്ട് തന്നെ ഞാനും ശ്രീനാഥും പിരിയുകയാണെന്ന് വീട്ടില്‍ പറഞ്ഞപ്പോള്‍ ഞങ്ങളുടെ രണ്ട് വീട്ടുകാരും ചോദിച്ചത് നിങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലല്ലോ പിന്നെ എന്തിന് പിരിയുന്നുവെന്നാണ്. ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളില്ല.' 'ഒരു സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഐഡിയോളജികള്‍ തമ്മില്‍ ചേരാതെയായി. ഒരുമിച്ച് പോകാന്‍ ഒരുപാട് ശ്രമിച്ചു. പക്ഷെ സാധിക്കുന്നില്ലായിരുന്നു. അല്ലെങ്കില്‍ ആരെങ്കിലും ഒരാള്‍ കോംപ്രമൈസ് ചെയ്യേണ്ടി വരും ജീവിതത്തില്‍ ബാലന്‍സ് വരാന്‍.' സന്തോഷമില്ലാത്ത ജീവിതം വേണ്ടെന്ന് കരുതി തന്നെയാണ് എന്നാല്‍ പിരിയാമെന്ന് ഞങ്ങള്‍ തീരുമാനിച്ചത്. ഇപ്പോള്‍ എനിക്ക് എന്താണ് വേണ്ടത് എന്നതില്‍ ധാരണയുണ്ട്. കമ്യൂണിക്കേഷന്‍ പാട്‌നറുമായി അത്യാവശ്യമാണ്.' '23 മുതല്‍ 26 വയസ് വരെയുള്ള പ്രായത്തില്‍ നമുക്ക് വേണ്ടത് എന്താണെന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയില്ല. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ 27 വയസിന് ശേഷമെ തീരുമാനം എടുക്കാന്‍ പാടുള്ളു' ഗൗതമി നായര്‍ പറഞ്ഞു.