Latest News

സീരിയലിന്റെയും സിനിമയുടെയും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായി; ഒരു സംവിധായകനോട് അഭിനയിക്കാന്‍ വന്നതാണെന്ന് പറഞ്ഞ് റൂമില്‍ നിന്ന് ഇറക്കിവിട്ടതോടെ സീനുകള്‍ കട്ട് ചെയ്തു; സിനിമ സീരിയല്‍ നടി സിനി പ്രസാദ്  പങ്ക് വച്ചത്

Malayalilife
സീരിയലിന്റെയും സിനിമയുടെയും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ മോശം അനുഭവം ഉണ്ടായി; ഒരു സംവിധായകനോട് അഭിനയിക്കാന്‍ വന്നതാണെന്ന് പറഞ്ഞ് റൂമില്‍ നിന്ന് ഇറക്കിവിട്ടതോടെ സീനുകള്‍ കട്ട് ചെയ്തു; സിനിമ സീരിയല്‍ നടി സിനി പ്രസാദ്  പങ്ക് വച്ചത്

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരങ്ങളില്‍ ഒരാളാണ് സിനി പ്രസാദ്. നാടക സീരിയല്‍ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സിനിമ മേഖലയിലും താരം വളരെ സജീവമാണ്.അടുക്കളപ്പുറം' എന്ന ടിവി പരിപാടിയിലൂടെയാണ് സിനി പ്രസാദ് ആദ്യമായി ക്യാമറയുടെ മുന്നിലെത്തുന്നത്. 

അഞ്ചു വര്‍ഷത്തെ നാടകാഭിനയത്തിനു ശേഷമാണു സിനി പ്രസാദ് ക്യാമറയുടെ മുന്നിലെത്തുന്നത്.  അഭിനയ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളാണ് ഇപ്പോള്‍ ഇവര്‍ വെളിപ്പെടുത്തുന്നത്.

ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അഭിനേതാക്കള്‍ എല്ലാം തന്നെ ഒരു ഹോട്ടലില്‍ താമസിക്കുകയായിരുന്നു. രാത്രി രണ്ടു മണി ആയ സമയത്ത് സീരിയലിന്റെ കണ്‍ട്രോളര്‍ തന്റെ വാതിലില്‍ തട്ടി എന്നാണ് ഇവര്‍ പറയുന്നത്. തുറന്നിട്ട് എന്താണ് എന്ന് ചോദിച്ചപ്പോള്‍ മുറി മാറിപ്പോയി എന്നായിരുന്നു അയാള്‍ നല്‍കിയ മറുപടി. കുറച്ചു കഴിഞ്ഞപ്പോള്‍ അയാള്‍ തന്റെ ലാന്‍ഡ് ഫോണില്‍ വിളിച്ചു എന്നും താന്‍ റിസീവര്‍ മാറ്റിവെച്ചു എന്നുമാണ് നടി പറയുന്നത്. 

ഹോട്ടല്‍ മുറികളില്‍ താമസിച്ചിട്ട് ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തുന്ന അഭിനേതാക്കളെ തെറ്റായ അര്‍ത്ഥത്തില്‍ കളിയാക്കുന്ന ഒരു പ്രവണത വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഉണ്ടായിരുന്നു എന്നും ഇപ്പോള്‍ അവസ്ഥയില്‍ നിന്നും എല്ലാം ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും നടി പറയുന്നു.

വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു പള്ളിക്കൂടം എന്ന ഒരു മണിക്കൂര്‍ സിനിമയില്‍ ഒരു ടീച്ചറുടെ വേഷം ചെയ്യുവാന്‍ ഇവര്‍ക്ക് അവസരം ലഭിച്ചത്. ചാനല്‍ പരിപാടി കഴിഞ്ഞ് രാത്രിയില്‍ ആയിരുന്നു സിനിമയുടെ ലൊക്കേഷനില്‍ എത്തിയിരുന്നത് എന്നും ഒരു സീനില്‍ അഭിനയിച്ച ശേഷം ബാക്കി സീനുകള്‍ അടുത്ത ദിവസം എടുക്കാം എന്നു പറഞ്ഞുകൊണ്ട് അഭിനേതാക്കളെ ആലപ്പുഴയിലെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി എന്നുമാണ് ഇവര്‍ പറയുന്നത്. ഇവരുടെയും മുറി അവിടെ തന്നെയായിരുന്നു. മുറിയില്‍ മറ്റൊരു സ്ത്രീ കൂടിയുണ്ടായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ സിനിമയുടെ നിര്‍മാതാവ് മുറിയിലേക്ക് കടന്നുവന്നു എന്നും കുറച്ചുനേരം സംസാരിച്ച് എനിക്ക് ഉറങ്ങണം എന്നു പറഞ്ഞപ്പോള്‍ അയാള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി എന്നും കുറച്ചു കഴിഞ്ഞപ്പോള്‍ ആ സ്ത്രീയും മുറിയില്‍ നിന്നും പോയി എന്നും താന്‍ ഉറങ്ങാന്‍ വേണ്ടി കിടന്ന സമയത്ത് മറ്റൊരാള്‍ വാതിലില്‍ തട്ടുകയായിരുന്നു എന്നും വാതില്‍ തുറന്ന സമയത്ത് അത് സിനിമയുടെ സംവിധായകനായിരുന്നു എന്നും തനിക്ക് അയാളെ അറിയില്ല എന്നും എന്താണ് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല എന്നുമാണ് നടി പറയുന്നത്. അയാള്‍ ഒന്നും പറയാതെ തന്നെ കട്ടിലിലേക്ക് വന്നു കിടന്നു എന്നും ഇത് കണ്ടതോടെ താന്‍ കരഞ്ഞു എന്നും അഭിനയിക്കാന്‍ ആണ് വന്നത് എന്ന് അയാളോട് പറഞ്ഞു എന്നുമാണ് നടി പറയുന്നത്. അത് കേട്ട പാടെ സംവിധായകന്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി എന്നും അടുത്ത ദിവസം സഹപ്രവര്‍ത്തകരെ ലൊക്കേഷനിലേക്ക് കൊണ്ടുപോയി എന്നും താന്‍ മുറിയില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു എന്നും ഭക്ഷണമോ വെള്ളമോ കിട്ടിയില്ല എന്നും ഒടുവില്‍ തിരക്കിയ സമയത്ത് ആണ് തന്റെ സീനുകള്‍ കട്ട് ചെയ്തതായി അറിഞ്ഞത് എന്നുമാണ് ഇപ്പോള്‍ സിനി പ്രസാദ് പറയുന്നത്.
 
32 സിനിമകളില്‍ താന്‍ അനുഭവിച്ചിട്ടുണ്ടെങ്കിലും അതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഭ്രമരം എന്ന മോഹന്‍ ലാല്‍ ചിത്രത്തിലൂടെയാണ്. മൂന്ന് മിനിറ്റ് ആ സിനിമയില്‍ ലാലേട്ടനോടൊപ്പം അഭിനയിച്ചു. സിനിമയുടെ റിലീസ് ചെയ്തതിന് ശേഷം, പുറത്തിറങ്ങുമ്പോഴെല്ലാം ആളുകള്‍ ശ്രദ്ധിച്ചുതുടങ്ങി. ചിലര്‍ തന്റെ കയ്യില്‍ വന്നു പിടിക്കാറുണ്ട്. ലാലേട്ടന്റെ കൈ പിടിച്ച തന്റെ കയ്യില്‍ പിടിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ആളുകളുടെ പ്രതികരണം കണ്ട് പലപ്പോഴും അതിശയം തോന്നിയിട്ടുണ്ടെന്നും സിനി പ്രസാദ് പറഞ്ഞു.

experience faced by sini prasad

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക