മലയാള സിനിമയിലെ യുവ താരങ്ങളായ ബാലു വര്‍?ഗീസ്, അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന 'എന്ന് സ്വന്തം പുണ്യാളന്‍' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടൈറ്റില്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. നവാഗതനായ മഹേഷ് മധു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കുന്നത് സാംജി എം ആന്റണിയാണ്. ഹാസ്യത്തിന്റെ മേമ്പൊടിയില്‍ രസകരമായ ഒരു ഫാന്റസി ചിത്രമായിരിക്കുമിതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം എഴുപുന്ന തോമസ് തരകന്‍ വീട്ടില്‍ നിര്‍വ്വഹിക്കപ്പെട്ടു.
അടുത്തിടെ ഇറങ്ങിയ ഒട്ടേറെ സിനിമകളില്‍ പ്രണയ രംഗങ്ങളിലും നര്‍മ്മ രംഗങ്ങളിലും അതോടൊപ്പം ഇമോഷണല്‍ രംഗങ്ങളിലുമൊക്കെ ഒരുപോലെ തിളങ്ങിയ താരങ്ങളായ ബാലുവും അര്‍ജുനും അനശ്വരയും ഒന്നിച്ചെത്തുന്ന ഈ ചിത്രത്തില്‍ അല്‍ത്താഫ് സലീം, വിനീത് വിശ്വം, ഇന്ദ്രന്‍സ്, ബൈജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ട്രൂത്ത് സീക്കേഴ്‌സിന്റെ ബാനറില്‍ ലിഗോ ജോണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഭൂരിഭാ?ഗം രം?ഗങ്ങളും ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്ത് വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോഷി തോമസ് പള്ളിക്കല്‍, സംഗീതം: ഗോപി സുന്ദര്‍, ഛായാഗ്രഹണം: രണദേവ്, എഡിറ്റര്‍: സോബിന്‍ സോമന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുനില്‍ കര്യാട്ടുകര, പ്രൊഡക്ഷന്‍ ഡിസൈന്‍: അനീസ് നാടോടി, കലാസംവിധാനം: അസീസ് കരുവാരക്കുണ്ട്, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സുരേഷ് മിത്രക്കരി, മേക്കപ്പ്: ജയന്‍ പൂങ്കുളം, അസോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, സ്റ്റില്‍: നിദാദ് കെഎന്‍, ഡിസൈന്‍: സീരോവുണ്ണി, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്‌നേക്ക്പ്ലാന്റ്, പിആര്‍ഒ: ശബരി