Latest News

ദീപിക പദുക്കോണ്‍ വില്പ്പനയ്ക്ക് വച്ച  മഞ്ഞ ഗൗണ്‍ വിറ്റഴിച്ചത് 72 മണിക്കൂറിനുളളില്‍; ലഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 

Malayalilife
ദീപിക പദുക്കോണ്‍ വില്പ്പനയ്ക്ക് വച്ച  മഞ്ഞ ഗൗണ്‍ വിറ്റഴിച്ചത് 72 മണിക്കൂറിനുളളില്‍; ലഭിച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് 

ടി ദീപിക പദുക്കോണിന്റെ ഗര്‍ഭകാല ഫാഷന്‍ മുന്‍നിര മാധ്യമങ്ങളില്‍ സ്ഥിരം ചര്‍ച്ചയായി മാറിക്കഴിഞ്ഞിരിക്കുന്നു. വയര്‍ മറച്ചുപിടിക്കുന്ന തരത്തിലെ വേഷവിധാനമാണ് ദീപിക തിരഞ്ഞെടുക്കാറ്. വോട്ട് ചെയ്യാന്‍ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിനൊപ്പം എത്തിയപ്പോള്‍ ദീപിക ധരിച്ച വേഷവും തലക്കെട്ടുകളില്‍ ഇടം നേടി. അതിനു ശേഷം ഹിറ്റായത് ഈ മഞ്ഞ ഗൗണ്‍ ആണ്
            
82°E എന്ന തന്റെ ബ്യൂട്ടി ബ്രാന്‍ഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക പദുകോണ്‍ ഈ മഞ്ഞ ഗൗണ്‍ അണിഞ്ഞത്. പ്രമുഖ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഈ ലുക്കും വേഷവും ആഘോഷമാക്കിക്കഴിഞ്ഞു. മണിക്കൂറുകള്‍ മാത്രമേ വേണ്ടിവന്നുള്ളൂ ഈ ഗൗണ്‍ വിറ്റുപോകാന്‍ .ദീപിക ഗൗണ്‍ ധരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആ വസ്ത്രം വില്‍പ്പനയ്ക്കെത്തിയത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഗൗണ്‍ വില്‍പ്പനയ്ക്ക് വച്ചത്.

ഇന്‍സ്റ്റഗ്രാമില്‍ ഗൗണ്‍ വില്പനയ്ക്ക് എത്തിയതും വെറും 20 മിനിറ്റ് മാത്രമേ വേണ്ടിവന്നുള്ളൂ വിറ്റുപോകാന്‍. ലഭ്യമായ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പോകും. ദീപികയുടെ ഗൗണ്‍ 34,000 രൂപയ്ക്കാണ് വിറ്റത്. ഇന്‍സ്റ്റഗ്രാം റീലിലാണ് ദീപിക ഗൗണ്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. കുറച്ച് കഴിഞ്ഞ്, ഗൗണ്‍ സ്വീകര്‍ത്താവിനെ ടാഗ് ചെയ്തുകൊണ്ട് 'വിറ്റുപോയി' എന്ന് എഴുതിയ ഒരു ചിത്രം താരം പോസ്റ്റ് ചെയ്തിരുന്നു.

എമ്പയര്‍ കട്ട് കോട്ടണ്‍ മിഡി വിത്ത് എ ഡ്രമാറ്റിക് ഫ്‌ലെയര്‍ എന്നാണ് ദീപിക ഈ വസ്ത്രത്തെ വിശേഷിപ്പിച്ചത്. ഭര്‍ത്താവ് രണ്‍വീര്‍ സിംഗും ദീപികയുടെ ലുക്കിനെ അഭിനന്ദിച്ചു കൊണ്ട് ഒരു പരാമര്‍ശം പോസ്റ്റ് ചെയ്തിരുന്നു . ഈ വില്‍പ്പന ദീപികയുടെ ആരാധകര്‍ക്ക് അവരോടുള്ള അളവറ്റ സ്‌നേഹത്തിന്റെയും ആരാധനയുടെയും തെളിവാണ്.

deepika padukone yellow gown

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES