Latest News

മകളുടെ വിവാഹം തനിക്ക് ശെരിക്കും ഒരു സർപ്രൈസ്‌ ആയിരുന്നു; വെളിപ്പെടുത്തലുമായി താര കല്യാൺ

Malayalilife
മകളുടെ വിവാഹം തനിക്ക് ശെരിക്കും ഒരു സർപ്രൈസ്‌ ആയിരുന്നു; വെളിപ്പെടുത്തലുമായി താര കല്യാൺ

ലച്ചിത്ര നടി താര കല്യാൺ ഏവർക്കും പ്രിയപ്പെട്ട ഒരു അഭിനേത്രിയാണ്. അടുത്തിടെയായിരുന്നു താരയുടെ മകൾ സൗഭാഗ്യയുടെ വിവാഹം നടന്നതും എല്ലാം വാർത്തയിൽ ഇടം നേടുകയും ചെയ്തിരുന്നു.  മിനി സ്ക്രീനിലും, ബിഗ്‌സ്‌ക്രീനിലും എല്ലാം ഇരുവരും തിളങ്ങി നിൽക്കുകയുമാണ്. അമ്മയുടെയും മകളുടെയും സുഹൃത്തായ അര്‍ജുന്‍ ശേഖരാണ് സൗഭാഗ്യയുടെ കഴുത്തിൽ താലി ചാർത്തിയത്. എന്നാൽ ഇപ്പോൾ മകളുടെ വിവാഹം തനിക്ക് ശെരിക്കും ഒരു സർപ്രൈസ്‌ ആയിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താര  കല്യാൺ.

'മകളുടെ വിവാഹം എനിക്ക് ശരിക്കും ഒരു സര്‍പ്രൈസ് ആയിരുന്നു. വിവാഹക്കാര്യത്തെക്കുറിച്ച്‌ അവള്‍ എന്നോട് യാതൊന്നും സംസാരിച്ചിരുന്നില്ല. വിവാഹമേ വേണ്ട എന്നായിരുന്നു സൗഭാഗ്യയുടെ തീരുമാനം. അതോര്‍ത്തപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. കാരണം എന്റെ ഭര്‍ത്താവ് അപ്രതീക്ഷിതമായി മരണപ്പെട്ടതുപോലെ എനിക്കും എന്തെങ്കിലും സംഭവിച്ചാല്‍ മകള്‍ ഒറ്റയ്ക്കാകുമല്ലോ എന്നായിരുന്നു എന്റെ ചിന്ത.

പെട്ടെന്നൊരു ദിവസം അവള്‍ വിവാഹത്തിനു സമ്മതമാണെന്നു പറഞ്ഞു. അപ്പോള്‍ തന്നെ ഞാന്‍ വിവാഹ തിയതി നിശ്ചയിച്ചു. ഒരു ഫാന്‍സി നമ്ബര്‍ വേണമെന്നായിരുന്നു എന്റെ ആഗ്രഹം. അതുകൊണ്ടാണ് 20-02-2020 എന്ന തിയതി തിരഞ്ഞെടുത്തത്. യഥാര്‍ഥത്തില്‍ വിവാഹക്ഷണക്കത്ത് പോലും അച്ചടിച്ചില്ല. ചിലരുടെയൊക്കെ നമ്ബര്‍ കണ്ടെത്തി ‍ക്ഷണിക്കുക മാത്രമാണ് ചെയ്തത്.

അര്‍ജുനെ വളരെ വര്‍ഷം മുന്‍പ് മുതല്‍ അറിയാം. അവന്റെ പ്രീഡിഗ്രി കാലത്ത് ഞാന്‍ അവനെ ഡാന്‍സ് പഠിപ്പിച്ചിട്ടുണ്ട്. അന്ന് എന്റെ വിദ്യാര്‍ഥികള്‍ ആരും എന്നോട് ഒരു കാര്യത്തിനും മറുത്തൊരു വാക്ക് പറഞ്ഞിരുന്നില്ല. എന്നാല്‍ ഒരു ദിവസം ഞാന്‍ വഴക്കു പറഞ്ഞപ്പോള്‍ അര്‍ജുന്‍ എന്നോട് തിരിച്ചു സംസാരിച്ചു. അന്ന് ഞാന്‍ അവനെ പ്രത്യേകമായി ശ്രദ്ധിക്കുകയും അവനെ വിളിച്ച്‌ സംസാരിക്കുകയും ചെയ്ത് പിണക്കം മാറ്റി. അന്നത്തെ എന്റെ വിദ്യാര്‍ഥി ഭാവിയില്‍ എന്റെ മകളുടെ ഭര്‍ത്താവായി വരുമെന്ന് പ്രതീക്ഷിച്ചതേയില്ല. അര്‍ജുനെ മരുമകന്‍ എന്നല്ല മകന്‍ എന്നു വിളിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് '.

daughter wedding was a surprise said Tara Kalyan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES