തമിഴ് സിനിമ രംഗത്തെ ശ്രദ്ധേയമായ ചലച്ചിത്ര താരമാണ് നടൻ വിക്രം. മലയാളത്തില്‍ തുടങ്ങി പിന്നീട് തമിഴകത്തേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ചിയാനായി മാറി.നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്തിറങ്ങിയിരിക്കുന്നത്. സേതു, ദിൽ, കാശി, ധൂൾ. സാമി, ജെമിനി, പിതാമഗൻ, അന്യൻ, ഭീമ ,ഐ തുടങ്ങിയവ താരത്തിന്റെ ഹിറ്റ് ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ ജീവിതത്തിലെ ഒരു പ്രതിസന്ധിഘട്ടത്തെ മറികടന്ന കഥ പങ്കുവെച്ച് വികാരധീനനായി സംസാരിക്കുന്ന നടന്‍ ചിയാന്‍ വിക്രത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
അപകടത്തെ തുടര്‍ന്ന് കാലിന് സാരമായി പരിക്കേറ്റ് കുറേനാള്‍ ഞാന്‍ വീല്‍ചെയറിലായിരുന്നു. അന്ന് എന്നെ ചികിത്സിച്ച ഡോക്ടര്‍മാരെല്ലാം എന്നോട് പറഞ്ഞത് ഇനി താങ്കള്‍ക്ക് നടക്കാനാവില്ലെന്നാണ്.അന്ന് ഡോക്ടര്‍മാരേയും കുറ്റം പറയാന്‍ കഴിയില്ല. കാരണം ചികിത്സയ്ക്ക് വേണ്ട ഫെസിലിറ്റി കുറവായിരുന്നു. എന്നാല്‍ ആ സമയങ്ങളിലെല്ലാം എനിക്ക് ഒരേയൊരു ചിന്ത മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും സിനിമയില്‍ അഭിനയിക്കണം.’
‘അതുകൊണ്ട് ആദ്യം എഴുന്നേറ്റ് നടക്കേണ്ടതുണ്ട്. ഓടണം, ഫൈറ്റ് ചെയ്യണം എന്നൊക്കെ നിരന്തരം ചിന്തിച്ചിരുന്നു. അങ്ങനെയാണ് പ്രയത്‌നിച്ച് ആ അവസ്ഥയെ തരണം ചെയ്ത് സിനിമയില്‍ നടനായത്. പിന്നീട് ഒരിക്കല്‍ ഒരു ഡോക്ടറെ അപ്രതീക്ഷിതമായി കാണാനിടയായപ്പോള്‍ അദ്ദേഹം അത്ഭുതപ്പെട്ടു ചിയാന്‍ വിക്രം പറഞ്ഞു.