Latest News

ചിയാന്‍ വിക്രം വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന 'കോബ്ര റിലീസിന്; ആഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ക്രിക്കറ് താരമായ ഇര്‍ഫാന്‍ പത്താനൊപ്പം മലയാളി താരങ്ങളായ റോഷന്‍ മാത്യു, മിയയും അണിനിരക്കും

Malayalilife
 ചിയാന്‍ വിക്രം വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന 'കോബ്ര റിലീസിന്; ആഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തില്‍ ക്രിക്കറ് താരമായ ഇര്‍ഫാന്‍ പത്താനൊപ്പം മലയാളി താരങ്ങളായ റോഷന്‍ മാത്യു, മിയയും അണിനിരക്കും

സൂപ്പര്‍ താരം ചിയാന്‍ വിക്രം നായകനാകുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കോബ്ര' ആഗസ്റ്റ് 11-ന് ലോകമെമ്പാടുമായി പ്രദര്‍ശനത്തിനെത്തുന്നു.വിക്രം വിവിധ ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന 'കോബ്ര ' ചിത്രം സംവിധാനം ചെയ്യുന്നത് ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ ഒരുക്കിയ ആര്‍. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്നു. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറില്‍ എസ്.എസ്. ലളിത് കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ കെജിഫ് ലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് നായിക വേഷത്തില്‍ എത്തുന്നത്. 

ഇന്ത്യന്‍ ക്രിക്കറ് താരമായ ഇര്‍ഫാന്‍ പത്താനോടൊപ്പം മലയാളി താരങ്ങളായ റോഷന്‍ മാത്യു, സര്‍ജാനോ ഖാലിദ്, മിയ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. എ. ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നുവെന്ന പ്രത്യേകതയും കോബ്രയ്ക്കുണ്ട്. ഹരീഷ് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റര്‍ ഭുവന്‍ ശ്രീനിവാസനാണ്.പി ആര്‍ ഒ-എ എസ് ദിനേശ്,ശബരി

Read more topics: # കോബ്ര
chiyan vikram cobra release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES