മലയാളത്തില്‍ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ബാലതാരമായി വേഷമിട്ട കുട്ടിയാണ് ഗോപിക അനില്‍. മയിലാട്ടം, ബാലേട്ടന്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച താരത്തെ പിന്നീട് അധികം കണ്ടില്ല. ഇപ്പോള്‍ സീ കേരളത്തില്‍ കബനി എന്ന സീരിയലിലൂടെ തിരികേ എത്തിയിരിക്കുകയാണ് ഗോപിക. പക്ഷേ കുട്ടിക്കാലത്തെ ബാലതാരമാണ് ഇപ്പോള്‍ നായിക ആയി എത്തിയതെന്ന് പ്രേക്ഷകരില്‍ പലര്‍ക്കും അറിയാത്ത കാര്യമാണ്. ഒരു എംബിബിഎസ് ഡോക്ടര്‍ കൂടിയായ ഗോപികയുടെയും സഹോദരി കാര്‍ത്തികയുടേയും വിശേഷങ്ങള്‍ അറിയാം.
ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവത്തില്‍ ബിജുമേനോന്റെയും നന്ദിനിയുടെയും മകളായി അഭിനയിച്ചുകൊണ്ടാണ് കോഴിക്കോട്ടുകാരിയായ ഗോപിക സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. തുടര്‍ന്ന് വി.എം. വിനുവിന്റെ മയിലാട്ടത്തില്‍ രംഭയുടെ ചെറുപ്പക്കാലം അവതരിപ്പിച്ചു. അല്‍പം കുറുമ്പുകാരിയു ദേഷ്യക്കാരിയുമായ ഈ കുട്ടി കഥാപാത്രത്തെ ചിത്രം കണ്ടവരാരും മറക്കാന്‍ സാധ്യതയില്ല. ജയറാമിന്റെ കുട്ടിക്കാലം അവതരിപ്പിച്ച അരുണിന്റെ മുതുകില്‍ തെമ്മാടി എന്ന പച്ച കുത്തുന്ന രംഗം അത്രയും തികവോടെയാണ് ഗോപിക അവതരിപ്പിച്ചത്. പിന്നീട് ബാലേട്ടനില്‍ മോഹന്‍ലാലിന്റേയും ദേവയാനിയുടേയും മകളായിട്ടും അഭിനയിച്ച് താരം ശ്രദ്ധ നേടി.
2003ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലേട്ടന്റെ സുന്ദരിമക്കളായി എത്തിയത് ഗോപികയും സ്വന്തം അനുജത്തി കീര്‍ത്തനയുമാണ്. എന്നാല്‍ പിന്നീട് ഗോപികയെ ആരും അധികം കണ്ടില്ല. സദാനന്ദന്റെ സമയത്തില്‍ ദീലീപിന്റെ മകളായികീര്‍ത്തന അഭിനയിച്ചിരുന്നു. ബലേട്ടനു ശേഷം വേറെയും സിനിമകള്‍ വന്നെങ്കിലും പഠനത്തില്‍ മാത്രമായി ശ്രദ്ധ കേന്ദ്രീകരിച്ച ഗോപിക ഇപ്പോള്‍ ഡോക്ടറാണ്. എസ്.ഡി.എം കോളജില്‍ നിന്ന് ബി.എ.എം.എസ് പാസായി, അവിടെ തന്നെ ഇന്റേണ്‍ഷിപ്പ് ചെയ്ത ഗോപിക അനില്‍ മട്ടാഞ്ചേരി എന്ന ചിത്രത്തിലൂടെ സമീറ എന്ന കഥാപാത്രമായി എത്തി.
ഇപ്പോള്‍ സീ കേരളത്തിലെ കബനി സീരിയലില്‍ ഗോപികയ്ക്കൊപ്പം അനുജത്തി കീര്‍ത്തനയും അഭിനയിക്കുന്നത്. ടൈറ്റില്‍ റോളിലാണ് ഗോപിക കബനിയില്‍ എത്തുന്നത്. കബനിയുടെ അനുജത്തി പത്മിനിയായിട്ട് കീര്‍ത്തനയുമെത്തുന്നു. ഗ്രാമത്തില്‍ നിന്നും നഗരത്തിലേക്ക് പഠിക്കാനെത്തുന്ന സഹോദരിമാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലൂടെയും സങ്കടങ്ങളിലൂടെയുമാണ് സീരിയല്‍ കടന്നു പോകുന്നത്. കീര്‍ത്തന എന്‍ജിനീയറിങ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണിപ്പോള്‍.