ഭ്രമയുഗം' സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ കോടതിയില്‍. 'കൊടുമോണ്‍ പോറ്റി' എന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന പുതിയ പേര്. ഈ വിഷയത്തില്‍ നാളെ മറുപടി നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കുഞ്ചമണ്‍ പോറ്റി എന്ന പേരിനെ ചൊല്ലി കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലം ഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് നടപടി.
കുഞ്ചമണ്‍ പോറ്റി അഥവാ പുഞ്ചമണ്‍ പോറ്റി എന്നത് തങ്ങളുടെ കുടുംബപ്പേരാണെന്നും ഇത് ഉപയോഗിക്കുന്നത് കുടുംബത്തെ മന:പൂര്‍വ്വം കരിവാരിതേക്കാനും സമൂഹത്തിന് മുന്‍പില്‍ മാനം കെടുത്താനുമാണെന്ന് ഭയപ്പെടുന്നതായും ഇവര്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
ചിത്രത്തിന്റെ പ്രസ്സ് മീറ്റ് കൊച്ചിയില്‍ ഇന്നലെ നടന്നിരുന്നു. പതിവുപോലെ മമ്മൂട്ടി സൂപ്പര്‍ ലുക്കിലാണ് മാധ്യമങ്ങളെ കാണാന്‍ എത്തിയത്. അബുദബിയില്‍ ആയിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് നടത്തിയത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. പ്രീ ബുക്കിംഗ് ആരംഭിച്ച ചിത്രത്തിന് ഇതുവരെ 10000ലേറെ ടിക്കറ്റുകള്‍ വിറ്റു കഴിഞ്ഞതായി ഭ്രമയുഗത്തിന്റെ ഔദ്യോഗിക പേജ് വഴി അറിയിച്ചിട്ടുണ്ട്. ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിലാണ് പതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയത്.
ഫെബ്രുവരി 15നാണ് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യുന്നത്. ഭ്രമയുഗം 22ലധികം രാജ്യങ്ങളിലാണ് റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഭാഷണ രചന നിര്‍വഹിച്ചിരിക്കുന്നത് ടി ഡി രാമകൃഷ്ണനാണ്. അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.