ആഡംബര കാറായ ബിഎംഡബ്ലു സ്വന്തമാക്കി അപ്പാനി ശരത്ത്; ഹോണ്ട ബിആര്‍വിയില്‍ നിന്നും യാത്രക്ക് കൂട്ടായ് നടന്‍ സ്വന്തമാക്കിയത് സെക്കന്റ് ഹാന്റ് ബിഎം.ഡബ്ല്യു എക്സ്1 എന്ന എസ്.യു.വി

Malayalilife
ആഡംബര കാറായ ബിഎംഡബ്ലു സ്വന്തമാക്കി അപ്പാനി ശരത്ത്; ഹോണ്ട ബിആര്‍വിയില്‍ നിന്നും യാത്രക്ക് കൂട്ടായ് നടന്‍ സ്വന്തമാക്കിയത് സെക്കന്റ് ഹാന്റ് ബിഎം.ഡബ്ല്യു എക്സ്1 എന്ന എസ്.യു.വി

ങ്കമാലി ഡയറീസ് എന്ന സിനിമിയിലെ അപ്പാനി രവിയെന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള സിനിമയിലേക്കും ചേക്കേറിയ നടനാണ് അപ്പാനി ശരത്ത്.  ഈ ഒരു സിനിമ കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ മനസിലും ഇടം നേടാന്‍ അപ്പാനി ശരത്തിനു കഴിഞ്ഞിരുന്നുവെന്നത് താരത്തിന്റെ അഭിനയ മികവ് തന്നെയാണ്. നായകന്‍, പ്രതിനായകന്‍, സഹനടന്‍ തുടങ്ങി കയ്യില്‍ കിട്ടിയ എല്ലാ കഥാപാത്രങ്ങളെയും സ്വന്തം  അഭിനയ മികവ് കൊണ്ട് ശരത്തിന്റെ കൈയില്‍ ഭദ്രമാണ്.

ഇപ്പോളിതാ ആഡംബര വാഹനം സ്വന്തമാക്കിയ സന്തോഷത്തിലാണ് നടന്‍.ബി.എം.ഡബ്ല്യു എക്‌സ്1 എന്ന എസ്.യു.വി. ആണ് നടന്‍ തന്റെ ഗാരേജിലെത്തിച്ചത്. പ്രീ ഓണ്‍ഡ് കാര്‍ ഷോറൂമില്‍ നിന്നാണ് താരം  ബി.എം.ഡബ്ല്യു എക്‌സ്1 സ്വന്തമാക്കിയത്.ബി.എം.ഡബ്ല്യു എക്‌സ്1 ഒന്നാം തലമുറ മോഡലാണ് അപ്പാനിയുടെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനം. 2011 മോഡല്‍ വാഹനമാണ് ശരത്ത് വാങ്ങിയത്. ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ എക്‌സ്.യു.വി. നിരയിലെ ചെറിയ മോഡലാണ് എക്‌സ്

ഹോണ്ട ബിആര്‍വിയില്‍നിന്ന് ബിഎംഡബ്ല്യു എക്‌സ് വണ്ണിലേക്ക് മാറിയ സന്തോഷത്തിലാണ് ശരത്.ബിഎംഡബ്ല്യു നിരയിലെ ഏറ്റവും ചെറിയ എസ്യുവിയാണ് എക്‌സ് വണ്‍. എസ്‌യുവിയുടെ ഡീസല്‍ എന്‍ജിന്‍ മോഡലാണ് അപ്പാനി സ്വന്തമാക്കിയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി മൂന്നു വേരിയന്റുകളിലാണ് എക്സ് വണ്‍ എത്തുന്നത്. 

2.0 ലീറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് നിലവില്‍ ആഡംബര എസ്യുവിയില്‍. ഡീസല്‍ എന്‍ജിന്‍ 188 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 257 ബിഎച്ച്പി പവറും 280 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. രണ്ട് മോഡലുകളിലും ഓട്ടമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 41.50 ലക്ഷം രൂപ മുതല്‍ 44.50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.
 

appani sarath brought luxury car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES