Latest News

ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്;എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്;എന്റെ സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിന് നന്ദി; വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി അനൂപ് മേനോന്‍

Malayalilife
 ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്;എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്;എന്റെ സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിന് നന്ദി; വിവാഹ വാര്‍ഷിക ദിനത്തില്‍ കുറിപ്പുമായി അനൂപ് മേനോന്‍

ടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, ഗാനരചയിതാവ് എന്നിങ്ങനെ സിനിമയിലെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ച താരമാണ് അനൂപ് മേനോന്‍. വളരെ സെലക്ടീവായി മാത്രം സിനിമകള്‍ ചെയ്യുന്ന താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. 36-ാം വയസിലാണ് അനൂപ് മേനോന്‍ വിവാഹം കഴിക്കുന്നത്. 2014 ഡിസംബര്‍ 27ന് അനൂപിന്റെ വീട്ടില്‍ വച്ചു നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങ്. ക്ഷേമ അലക്‌സാണ്ടര്‍ എന്ന ക്രിസ്ത്യന്‍ യുവതിയാണ് അനൂപിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു.

ഇപ്പോഴിതാ, ഇന്ന് ഇരുവരും വിവാഹിതരായിട്ട് എട്ടു വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ആ സന്തോഷ വാര്‍ത്ത ഇരുവരും ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഭാര്യ ഷേമയ്ക്ക് പ്രണയപൂര്‍വം വിവാഹവാര്‍ഷിക ആശംസ നേര്‍ന്നാണ് അനൂപ് മേനോന്‍ എത്തിയിരിക്കുന്നത്. തന്റെ മണ്ടത്തരങ്ങളും ഭ്രാന്തും സഹിച്ചതിനും തന്റെ സാഹസികയാത്രയില്‍ സഹയാത്രികയായതിനും ഭാര്യയോടു നന്ദിയുണ്ടെന്ന് അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

അനൂപ് മേനോന്റെ കുറിപ്പ്:

''ഊഷ്മളമായ വിവാഹവാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. എന്റെ വലിയ വലിയ മണ്ടത്തരങ്ങളും ക്ഷമിക്കാന്‍ കഴിയാത്ത ഭ്രാന്തുകളും സഹിച്ചതിന് പ്രിയതമയ്ക്ക് നന്ദി. ആമിയെപ്പോലെ ഒരു മകളെ എനിക്കു സമ്മാനിച്ചതിന്, എന്റെ മാതാപിതാക്കള്‍ക്ക് നീയെന്ന വ്യക്തിയെ സമ്മാനിച്ചതിന്, എന്റെ സാഹസികയാത്രകളില്‍ സഹയാത്രികയായിരുന്നതിന് പ്രിയേ നിനക്ക് നന്ദി. ഇനിയും പുറപ്പെടാനിരിക്കുന്ന എണ്ണമറ്റ യാത്രകള്‍ക്ക്, നീയെന്ന സുന്ദരമായ മനസ്സിന്, ഏറ്റവും പ്രധാനമായി എന്നെ ഞാന്‍ ആകാന്‍ അനുവദിച്ചതിന്, എണ്ണിയാലൊടുങ്ങാത്ത സുന്ദര നിമിഷങ്ങള്‍ക്ക്, ഒരുപാടൊരുപാട് സ്നേഹം.''

ഏറെ നാളത്തെ അടുപ്പത്തിനൊടുവില്‍ 2014 ഡിസംബര്‍ 27 നാണ് അനൂപ് മേനോനും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. വളരെ ലളിതമായി ആര്‍ഭാടങ്ങളില്ലാതെ നടന്ന ചടങ്ങില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പടെയുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു. പത്തനാപുരത്തെ പ്രിന്‍സ് അലക്‌സാണ്ടര്‍ എന്ന ഒരു വലിയ പ്ലാന്ററുടെ മകളാണ് ക്ഷേമ. അനൂപ് മേനോനും ക്ഷേമയും തമ്മില്‍ അഞ്ച് വര്‍ഷമായി സുഹൃത്തുക്കളായിരുന്നു. നല്ല സുഹൃത്തുക്കളായിരുന്നു ഇരുവരും. ഒരു ദിവസം കണ്ടപ്പോഴാണ് ക്ഷേമ ചോദിച്ചത് നമുക്ക് വിവാഹം കഴിച്ചൂടെ എന്ന്. അനൂപ് അത് സമ്മതിക്കുകയും ചെയ്തു. അവള്‍ ഒരുപാട് ദുഖിച്ചവളാണ്. ദുരന്തങ്ങളെയെല്ലാം മനോധൈര്യം വിടാതെ നേരിട്ടവളാണ്. ആ ബോള്‍ഡ്നസ്സ്, പോസ്റ്റീവ് എനര്‍ജിയാണ് തനിക്കിഷ്ടപ്പെട്ടതെന്ന് അനൂപ് തുറന്നു പറഞ്ഞിരുന്നു.

ക്ഷേമ നേരത്തെ ഒരു കല്യാണം കഴിച്ചതാണ്. ഭര്‍ത്താവ് റെനി മരിച്ചു പോയി. 24 വയസുള്ള ഒരു മകളുണ്ട്. ക്ഷേമയുടെ അമ്മ ലില്ലി ഒരു ക്യാന്‍സര്‍ രോഗിയായിരുന്നു. മൂന്ന് വര്‍ഷം ക്ഷേമയാണ് അവരെ ശുശ്രൂഷിച്ചത്. അത് കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ മരണം. 2006ലാണ് ഹാര്‍ട്ട് അറ്റാക്ക് മൂലം ഭര്‍ത്താവ് മരിച്ചത്. അതിനെയൊക്കെ ധൈര്യപൂര്‍വ്വം നേരിട്ട ക്ഷേമയെ ജീവിതത്തിലേക്ക് കൂടെ കൂട്ടാന്‍ അനൂപ് ആഗ്രഹിച്ചതില്‍ ഒരു തെറ്റുമില്ല. ഞാന്‍ ആഗ്രഹിച്ചതിലേറെ ജീവിതത്തില്‍ നേടിയവനാണ്. വരുമാനവുമുണ്ട്. ജീവിത സാഹചര്യങ്ങളെ യുക്തിപൂര്‍വ്വം നേരിടുന്നവരെയാണ് എനിക്കിഷ്ടം. ക്ഷേമയുടെ ആ സ്വഭാവമാണ് എന്നെ അവളുടെ സുഹൃത്താക്കിയത്. ഇതിലൊരു പൈങ്കിളി കഥയുടെ ത്രഡ്ഡില്ലെന്ന് അനൂപ് പറയുന്നു.

ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷം പൂര്‍ത്തിയായി കഴിഞ്ഞു. അപ്പോഴും സന്തോഷത്തോടെ ഭാര്യയ്‌ക്കൊപ്പം ജീവിക്കുകയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ അനൂപ് മേനോന്‍. പറമ്പത്ത് ഗംഗാധരന്‍ നായരുടേയും ഇന്ദിര മേനോന്റെയും മകനാണ്. പഠിച്ചതും വളര്‍ന്നതുമെല്ലാം തിരുവനന്തപുരത്താണ്. തിരുവനന്തപുരം ക്രൈസ്റ്റ് നഗര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസവും തിരുവനന്തപുരം ലോ കോളേജില്‍ നിയമപഠനവും പൂര്‍ത്തിയാക്കി. തുടര്‍ന്ന് ദുബായില്‍ ലോ സ്‌കൂളില്‍ അദ്ധ്യാപകനായി നിയമിതനായി. ഇക്കാലയളവില്‍ സൂര്യാ ടി.വി., കൈരളി എന്നിവയില്‍ പ്രഭാതപരിപാടികളുടെ അവതാരകനായി ജോലി ചെയ്തു.

 

anoop menon facebook post about wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക