Latest News

ജെയ്ക്കിനും ലൂക്കിനും നാലാം പിറന്നാള്‍; പിറന്നാള്‍ സര്‍പ്രൈസ് നല്‍കി അജു വര്‍ഗ്ഗീസ് 

Malayalilife
ജെയ്ക്കിനും ലൂക്കിനും നാലാം പിറന്നാള്‍; പിറന്നാള്‍ സര്‍പ്രൈസ് നല്‍കി അജു വര്‍ഗ്ഗീസ് 

ലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്.
ഇന്‍സ്റ്റയില്‍ ഏറെ സജീവമായുള്ള അജു തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. താരവും കുടുംബവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. അജുവിനും ഭാര്യ അഗസ്റ്റീനയ്ക്കും നാലു മക്കളാണ് ഉള്ളത്.

 ഇവര്‍ ഇരട്ടക്കുട്ടികളുമാണ്. ഇരട്ടകളായ ഇവാനും ജുവാനും ലൂക്കും ജെയ്ക്കുമാണ് അവര്‍. ഇപ്പോള്‍ ലോക്ഡൗണ്‍ കാല്ത്ത് വീട്ടില്‍ തന്നെയിരിക്കുമ്പോഴും തന്റെ വിശേഷങ്ങള്‍ താരം ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.  ലൂക്കിന്റെ ജെയ്ക്കിന്റെയും പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. അല്ലു അര്‍ജ്ജുന്റെ കട്ട ഫാന്‍സായ ഇരുവര്‍ക്കും അച്ഛന്‍ അജു ഒരുക്കിയത് അല്ലുവിന്റെ തീം കേക്കാണ്.

നാലാം പിറന്നാളാണ് ഇരുവരും ആഘോഷിക്കുന്നത്.  ജെയ്ക്ക അല്ലു അര്‍ജ്ജിന്റെ ഫാന്‍ ആണെന്നും അല്ലുവിന്റെ ഡാന്‍സ് വീഡിയകള്‍ കാണുകയും ആ സ്റ്റെപ്പുകള്‍ അനുകരിക്കുകയും ചെയ്യുമെന്ന് അജു പറയുന്നു. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് സര്‍പ്രൈസ് നല്‍കാനായിട്ടാണ് താരം അല്ലു അര്ജ്ജുന്‍ തീമിലെ കേക്ക് ഒരുക്കിയത്. തനിക്ക് കുട്ടികളില്‍ നിന്നും ബഹുമാനം കിട്ടാന്‍ അല്ലുവിനൊപ്പമുളള ചിത്രം കാണിക്കാറുണ്ടെന്ന് പറഞ്ഞു കൊണ്ടാണ് വളരെ നാളുകള്‍ക്ക് മുന്‍പ് പകര്‍ത്തിയ ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.

നാല് മക്കളേയും ചിത്രം വര പഠിപ്പിക്കുന്നതിന്റെ ഫോട്ടോയുമായി നാളുകള്‍ക്ക് മുമ്പ് താരം എത്തിയിരുന്നു. മക്കളുമൊത്ത് ചുമരില്‍ ചിത്രം വരയ്ക്കുന്ന ചിത്രമാണ് അജു പങ്കുവച്ചത്. ഹാസ്യ താരമായ കൈയ്യടി നേടിയ അജു കമലയിലൂടെ നായകനായി മാറിയിരുന്നു. സാജന്‍ ബേക്കറിയിലൂടെ താരം തിരക്കഥയിലേക്കും തിരിഞ്ഞിരിക്കുകയാണ്. അജു വര്‍ഗീസ് നായകനായി അഭിനയിക്കുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962' റാന്നിയില്‍ ചിത്രീകരണം ആരംഭിച്ചിരുന്നു.  നിരവധി സിനിമകളാണ് അജുവിന്റേതായി പുറത്തിറങ്ങാനുള്ളത്.


 

aju varghese celebrates his kids birthday

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES