സംഘടനയിലെ ഏതെങ്കിലും അംഗത്തെ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ചോദ്യം ചെയ്യേണ്ട ബാധ്യതയുണ്ടെന്ന് സിദ്ധിഖ്;വിഷമാണ്..ചെയ്യുന്ന പ്രവര്‍ത്തികള്‍ മോശമാണെന്ന് അന്നേ താന്‍ പറഞ്ഞതാണെന്ന് ബാല; ചെകുത്താന്‍ പിടിയിലായതോടെ മകനെ കാണാനില്ലെന്നും അപായപ്പെടുത്താന്‍ സാധ്യതയെന്നും പറഞ്ഞ് പരാതിയുമായി അമ്മയും

Malayalilife
സംഘടനയിലെ ഏതെങ്കിലും അംഗത്തെ അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ചോദ്യം ചെയ്യേണ്ട ബാധ്യതയുണ്ടെന്ന് സിദ്ധിഖ്;വിഷമാണ്..ചെയ്യുന്ന പ്രവര്‍ത്തികള്‍ മോശമാണെന്ന് അന്നേ താന്‍ പറഞ്ഞതാണെന്ന് ബാല; ചെകുത്താന്‍ പിടിയിലായതോടെ മകനെ കാണാനില്ലെന്നും അപായപ്പെടുത്താന്‍ സാധ്യതയെന്നും പറഞ്ഞ് പരാതിയുമായി അമ്മയും

മോഹന്‍ലാലിനെതിരായ അധിക്ഷേപ വീഡിയോയുടെ പേരില്‍ അറസ്റ്റിലായ യൂട്യൂബര്‍ ചെകുത്താനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ് പൊലീസ്. തിരുവല്ലയിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത ചെകുത്താന്‍ എന്ന അജു അലക്‌സിനെ പൊലീസ് ഇടപ്പളളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. താര സംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലായിരുന്നു പൊലീസ് നടപടി.

പട്ടാള യൂണിഫോമില്‍ മോഹന്‍ലാല്‍ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനാണ് ചെകുത്താനെ അറസ്റ്റ് ചെയ്തത്. താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പൊലീസ് കേസെടുത്തതും. സിനിമാരംഗത്തെ നിരവധി ആളുകള്‍ ആണ് ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തുന്നത

 പരാതി നല്കിയ സിദ്ദിഖിന്റെ വാക്കുകള്‍- 

'മോഹന്‍ലാലിനെ മാത്രമല്ല 'അമ്മ' സംഘടനയിലെ ഏതെങ്കിലും ഒരു അംഗത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സാഹചര്യമുണ്ടായാല്‍ അത് ചോദ്യം ചെയ്യേണ്ട ബാധ്യത എനിക്കുണ്ട്. മോഹന്‍ലാല്‍ ചെയ്ത വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതേറെ വിഷമമുണ്ടാക്കി.

കുറച്ച് കാലങ്ങളായി നടീനടന്മാരെയും സിനിമയെയും പല രീതിയില്‍ അധിക്ഷേപിച്ചുകൊണ്ട് യൂട്യൂബര്‍മാര്‍ എന്നു പറയുന്ന ആളുകള്‍ എത്തുന്നുണ്ട്. ഒരു വ്യക്തി മാത്രം വന്ന് ഇതുപോലെ വ്യക്തിപരമായ അധിക്ഷേപിക്കുന്ന പ്രവണത കുറച്ച് കാലങ്ങളായി കാണുന്നു. ഇതിനെതിരെ ആരെങ്കിലുമൊക്കെ ചോദിക്കേണ്ടെ? രാജ്യത്തിന് ഇതിനെതിരെ നിയമമുണ്ട്.

ഇപ്പോഴാണ് ഈ വിഷയത്തില്‍ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതിപ്പെടുന്നത്. അതില്‍ ഒരാളെ ഇന്നലെ അറസ്റ്റ് ചെയ്തു, മറ്റൊരാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഇനി ഇങ്ങനെ അധിക്ഷേപിക്കുന്ന വിഡിയോ ചെയ്യില്ലെന്ന് എഴുതി വാങ്ങിയിരുന്നു. ആര്‍ക്കും ആരെയും എന്തുംപറയാവുന്ന രീതിയില്‍ ആ മേഖല നീങ്ങിക്കൊണ്ടിരിക്കുകയാണ്.

നമുക്ക് സ്വാതന്ത്ര്യമുണ്ട് ശരിയാണ്. അതൊരാളെ അധിക്ഷേപിക്കാനോ കയ്യേറ്റം ചെയ്യാനോ ആകരുത്. ആരെയും എന്തും പറയാം എന്നുള്ള സ്വാതന്ത്ര്യം നമുക്കില്ല. ഒരാളെ ഖനിക്കാനോ അയാളെ മാനസികമായി വേദനിപ്പിക്കാനോ ഒരാള്‍ക്കും സ്വാതന്ത്ര്യമില്ല, അതിനൊക്കെ ഇവിടെ നിയമമുണ്ട്.

മോഹന്‍ലാലിനെ വളരെ വ്യക്തിപരമായാണ് ഇയാള്‍ അധിക്ഷേപിച്ചത്. മോഹന്‍ലാല്‍ ടെറിറ്റോറിയല്‍ ആര്‍മിയുടെ ഒരു ഭാഗം ആയതുകൊണ്ടാണ് ആ സമയത്ത് അവിടെ പോകാന്‍ സാധിച്ചത്. നമുക്ക് പലര്‍ക്കും അവിടെ പോകണമെന്ന് ആഗ്രഹിച്ചിട്ടും സാധിക്കുന്നില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിന് പ്രവേശനമില്ല. മോഹന്‍ലാല്‍ എന്ന വ്യക്തി, ടെറിറ്റോറിയല്‍ ആര്‍മിയുടെ ഭാഗമായതുകൊണ്ട് അദ്ദേഹത്തിന് അവിടെ പോകുവാന്‍ കഴിഞ്ഞു. അത് അദ്ദേഹം ചെയ്ത വലിയ പുണ്യ പ്രവര്‍ത്തിയാണ്. എന്താണ് അവിടെ നടന്നതെന്ന് മനസിലാക്കി വിശ്വശാന്തി ഫൗണ്ടേഷന്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു.

അദ്ദേഹത്തിന് അതിന്റെ പേരില്‍ ഒരു പബ്ലിസിറ്റി കിട്ടിയിട്ട് ഒന്നും നേടാനില്ല. മോഹന്‍ലാല്‍ ചെയ്ത ഈ വലിയ പ്രവൃത്തിയെ അഭിനന്ദിക്കുന്നതിനു പകരം വ്യക്തിപരമായി അദ്ദേഹത്തെ ഒരുപാട് അധിക്ഷേപിക്കുന്നതു കണ്ടപ്പോള്‍ ഒരു വ്യക്തി എന്ന നിലയിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും ഏറെ വിഷമമുണ്ടായി. ഞാനൊരു സംഘടനയുടെ നേതൃത്വത്തില്‍ ഇരിക്കുന്ന ആളാണ്. മോഹന്‍ലാലിനെ മാത്രമല്ല, 'അമ്മ' സംഘടനയിലെ ഒരു മെമ്പറെപ്പോലും അങ്ങനെയൊരാള്‍ വ്യക്തിപരമായി അധിക്ഷേപിച്ചാല്‍ തീര്‍ച്ചയായും അതിനെ ചോദ്യം ചെയ്യേണ്ട ബാധ്യത ജനറല്‍ സെക്രട്ടറിയായ എനിക്കുണ്ടെന്ന് വിശ്വസിക്കുന്നു.അതുകൊണ്ടാണ് ഞാനത് പരാതിയായി എഴുതി പൊലീസിനു കൈമാറുന്നത്. സൈബര്‍ വിഭാഗത്തിന്റെ ചുമതലയുള്ള ഹരിശങ്കര്‍ പ്രത്യേകം താല്‍പര്യമെടുത്ത് ഈ കുറ്റവാളികളെ അറസ്റ്റ് ചെയ്യാനുള്ള നീക്കമുണ്ടാക്കിയതില്‍ വ്യക്തിപരമായി അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.''

സംഭവത്തില്‍ പ്രതികരിച്ച് നടന്‍ ബാലയും രംഗത്തെത്തി.

അമ്മ സംഘടന നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ചെകുത്താന്‍ എന്ന അജു അലക്‌സ് ഒരു വിഷമാണെന്ന് ബാല പറഞ്ഞു. എട്ട് മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഇതിനെതിരെ പ്രതികരിച്ചപ്പോള്‍ മാദ്ധ്യമങ്ങളടക്കം തന്നെയാണ് വിമര്‍ശിച്ചതെന്ന് ബാല ഫേസ്ബുക്കില്‍ പങ്കുവച്ച ലൈവ് വീഡിയോയില്‍ പറഞ്ഞു.

ബാലയുടെ വാക്കുകളിലേക്ക്...
'നമ്മുടെ യൂട്യൂബര്‍ അജു അലക്‌സ്, അതായത് ചെകുത്താന്‍, അവന്‍ ചെയ്ത ഒരു കാര്യം. ഒരു എട്ട് പത്ത് മാസം മുമ്പ് ഇതല്ലേ ഞാനും പറഞ്ഞത്. എല്ലാവരുടെ അടുത്തും ഞാന്‍ തുറന്നുപറഞ്ഞതല്ലേ. ഞാന്‍ എന്ത് പാപമാണ് ചെയ്തത്. ഇവന്‍ ഒരു വിഷമാണ്. ചെയ്യുന്ന പ്രവര്‍ത്തികള്‍ എല്ലാം തന്നെ മോശമാണ്. നിര്‍ത്തണം എന്ന് പറഞ്ഞിട്ട് ഞാന്‍ പോയി. പക്ഷേ, എല്ലാ മാദ്ധ്യമങ്ങളിലും എന്തൊക്കെ ന്യൂസ് വന്നു. തോക്കെടുത്തു, വയലന്‍സ് ചെയ്തു ബാല. എന്നാല്‍ ഒരുപാട് പേര്‍ എന്നെ സപ്പോര്‍ട്ട് ചെയ്തു.

പക്ഷേ, ഇന്ന് നമ്മള്‍ നില്‍ക്കുന്നത് നമ്മുടെ പ്രിയപ്പെട്ട ലാലേട്ടന്‍. വയനാട് എന്ന് പറയുന്നത് ഒരു സ്റ്റേറ്റിന്റെ പ്രശ്‌നമാണോ, അല്ല നമ്മുടെ മനുഷ്യന് എതിരായ വലിയ ഒരു ദുരന്തമാണുണ്ടായത്. അതിലും കയറി മോശമായ കമന്റ് ഇടുന്നു. അന്നുണ്ടായ പ്രശ്‌നങ്ങള്‍ക്ക് ശേഷം എനിക്കും എന്റെ ജീവിതത്തിനും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? കുടുംബത്തിന് എന്തൊക്കെ വേദനകളുണ്ടായി. അതിന് ശേഷം എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണുണ്ടായത്.

എന്റെ ജീവിതത്തില്‍ ഇതുപോലുള്ള ആളുകള്‍ ഇടപെടുന്നതിനെപ്പറ്റിയൊന്നും നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. ഞാന്‍ നന്മ ചെയ്തിട്ടും എന്തുമാത്രം കഷ്ടപ്പെടുന്നുണ്ട്. എന്നെ പാണ്ടി എന്നാണ് കുറേപ്പേര്‍ ഇപ്പോഴും വിളിക്കാറുള്ളത്. ആയിക്കോട്ടെ. അതിലെനിക്ക് കുഴപ്പമില്ല. എനിക്ക് ചെയ്യാനുള്ള കടമകള്‍ ഞാന്‍ ചെയ്യും. മരിച്ചുപോയ അച്ഛന് ഞാന്‍ കൊടുത്ത വാക്കാണത്. വരുത്തനോ പാണ്ടിയെന്നോ നിങ്ങള്‍ക്ക് വിളിക്കാംമെന്നും ബാല പറയുന്നു.

ഇതിനിടെ'ചെകുത്താന്റെ' അറസ്റ്റില്‍ പത്തനംതിട്ട എസ്.പിക്കു പരാതി നല്‍കി മാതാവും രംഗത്തെത്തി. രാവിലെ തിരുവല്ല പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച മകനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും കസ്റ്റഡി അന്യായമാണെന്നും എസ്.പിക്ക് അയച്ച പരാതിയില്‍ അമ്മ മേഴ്സി അലെക്സ് ആരോപിച്ചു. ഹൃദ്രോഗിയായ മകന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ട്. എതിര്‍ഭാഗത്തുള്ള പ്രമുഖ നടനും താരസംഘടനയുമായതിനാല്‍ ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നു പേടിക്കുന്നുണ്ടെന്നും പരാതിയില്‍ അവര്‍ പറഞ്ഞു. 

 മകന്‍ അജു അലെക്സ് രാവിലെ തിരുവല്ല പൊലീസ് സ്റ്റേഷനില്‍ സി.ഐ സുനില്‍ കൃഷ്ണ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പോയതായിരുന്നു. സ്റ്റേഷന്‍ ജാമ്യം അനുവദിക്കാമെന്നു പറഞ്ഞാണു വിളിപ്പിച്ചതെങ്കിലും ലോക്കപ്പിലിടുകയായിരുന്നു. തുടര്‍ന്ന് എറണാകുളത്ത് തെളിവെടുപ്പിനായി കൊണ്ടുപോകുകയാണെന്നു പറഞ്ഞ് രാവിലെ 11 മണിക്ക് കൊണ്ടുപോയതാണ്. എന്നാല്‍, അജു അലെക്സിനെ കാണാന്‍ ഒപ്പമുണ്ടായിരുന്നവരെ അനുവദിച്ചില്ല. ഇപ്പോള്‍ മകനെ കാണാതായിരിക്കുകയാണെന്ന് പരാതിയില്‍ അമ്മ ആരോപിച്ചു..  

സി.ഐ ആണു മകനെ കൊണ്ടുപോയത്. അദ്ദേഹത്തെ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുക്കാത്തതിനാല്‍ മകന്റെ കാര്യത്തില്‍ ആശങ്കയുണ്ട്. ഹൃദ്രോഗമുള്ളയാളാണ് മകന്‍. അതുമൂലമുള്ള മാനസിക സംഘര്‍ഷത്തിനിടയുണ്ട്. ജീവന് അപായമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്നു പോലും കണക്കിലെടുക്കാതെയാണ് സി.ഐയുടെ നടപടി. അലെക്സിന്റെ ജീവന് അപായമുണ്ടാക്കാന്‍ സാധ്യതയുണ്ട്. എതിര്‍ഭാഗത്തുള്ളത് പ്രമുഖ നടനും നടന്മാരും സംഘടനയുമാണ്. ഇതിനാലാണ് സി.ഐ അധികാര ദുര്‍വിനിയോഗം നടത്തുന്നതെന്ന ആശങ്കയുണ്ട്. അജു അലെക്സിനെ കാണാതായതിലും അധികാര ദുര്‍വിനിയോഗം ചെയ്തതിലും അന്വേഷണം വേണമെന്നും മേഴ്സി അലെക്സ് എസ്.പിയോട് ആവശ്യപ്പെട്ടു. 

പത്തനംതിട്ട തിരുവല്ല സ്വദേശിയാണ് അജു അലക്‌സ്. അജുവിന്റെ ഫേസ്ബുക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളുടെ പേരാണ് യഥാര്‍ഥത്തില്‍ ചെകുത്താന്‍.ആറ് വര്‍ഷങ്ങള്‍ക്ക് മുന്പാണ് അജു സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുന്നത്. ആദ്യകാലങ്ങളില്‍ മതങ്ങളേയും മതാചാര്യന്മാരേയും വിമര്‍ശിച്ചുകൊണ്ടായിരുന്നു. അജു വിഡിയോകള്‍ ചെയ്തിരുന്നത്. നിരീശ്വരവാദിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന അജു തന്റെ ചാനലിനും അത്തരത്തിലൊരു പേര് വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ചെകുത്താന്‍ എന്ന പേര് കണ്ടെത്തുന്നത്. പേര് കേള്‍ക്കുന്‌പോഴുള്ള ആകാംഷയും ചാനലിന്റെ ഉള്ളടക്കവും ചെകുത്താന്റെ കാഴ്ചക്കാരെ കൂട്ടി.

യൂട്യൂബിലൂടെ നടീനടന്മാര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഇതിന് മുന്പും ചെകുത്താനെതിരെ കേസെടുത്തിട്ടുണ്ട്. നടന്‍ ബാല നല്‍കിയ പരാതിയില്‍ പാലാരിവട്ടം പോലീസാണ് അന്ന് കേസെടുത്തത്. ചെകുത്താന്റെ വീട്ടില്‍ ബാല എത്തിയതും പിന്നീട് ബാല തന്നെ കൊലപ്പെടുത്താനെത്തി എന്ന് ചെകുത്താന്‍ പരാതിപ്പെട്ടതും നാടകീയ സംഭവങ്ങളായി. മുന്പ് പല തവണ തെറിയഭിഷേകം നടത്തിയിട്ടും സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ചെകുത്താനെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം ഒറ്റക്കെട്ടായി ഒരു മഹാദുരന്തത്തെ നേരിടുന്‌പോള്‍ ചെകുത്താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ കൈവിട്ടുപോയി എന്നാണ് കൂടുതല്‍ പേരും പ്രതികരിക്കുന്നത്. 

aju alex chekuthan ARREST

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES