മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെ ്അഭിനയത്തില്‍ ചുവട് വച്ച താരം സുസുധി വാത്മീകത്തിലൂടെയായണ് ഏറെ ശ്രദ്ധ നേടിയന്നത്. അഭിനേതാവായ മുരളീകൃഷ്ണയാണ് ശിവദയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ ശിവദ തന്റെ മകളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. താന്‍ തിരക്കാകുന്ന സമയങ്ങളില്‍ ഭര്‍ത്താവ് കുഞ്ഞിനെ നോക്കുന്നതിനെക്കുറച്ച് പങ്കുവച്ച് താരം എത്തിയിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മകള്‍ അരുന്ധതിയുടെ ഒന്നാം പിറന്നാള്‍ താരം ആഘോഷിച്ചത്.
ജീവിതത്തിലെ മനോഹരമായ കാലഘട്ടങ്ങളിലൊന്നാണ് ഗര്‍ഭാവസ്ഥ എന്നൊക്കെ പറഞ്ഞുകേട്ടിരുന്നുവെങ്കിലും അത്ര സുഖകരമായിരുന്നില്ല
തനിക്ക് ആ സമയമെന്നാണ് താരം പറഞ്ഞ്. പ്രസവ ശേഷമുള്ള പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ അതിജീവിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. കുഞ്ഞ് കരയുമ്പോള്‍ എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയിലായിരുന്നു. ഉറക്കമില്ലാത്ത രാത്രികളിലൂടെയായിരുന്നു കടന്നുപോയിരുന്നത്. അതിരാവിലെയൊക്കെ അവളെ കൈയ്യിലെടുത്ത് ഇരിക്കേണ്ടി വന്നിട്ടുണ്ട്. ഉറക്കമില്ലായ്മയും ക്ഷീണവുമൊക്കെയായി ആ സമയത്ത് വല്ലാത്ത അവസ്ഥയിലായിരുന്നു. അമ്മയും മുരളിയുമൊക്കെ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്നും ശിവദ പറഞ്ഞിരുന്നു. ഇപ്പോള്‍ ആദ്യമായി അമ്മയായവരോട് താരം തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ നിന്നും ചില കാര്യങ്ങള്‍ പറയുന്നുണ്ട്.
നമ്മള്‍ ചെയ്യുന്നതിനെയെല്ലാം നിരീക്ഷിക്കാനും വിമര്‍ശിക്കാനും ഒരുപാട് പേരുണ്ടാവുമെന്നും നമുക്ക് തന്നെ ആശയക്കുഴപ്പം വരുമെന്നും ശിവദ പറയുന്നു. എന്റെ കുഞ്ഞിന് 2.5 കിലോ ഭാരം മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളൂ. പിന്നെ കുഞ്ഞ് പെട്ടന്ന് തടിവച്ചു. അപ്പോള്‍ എല്ലാവരും പറഞ്ഞു ഞാന്‍ കുഞ്ഞിന് അധികം മുലപ്പാല്‍ നല്‍കിയത് കൊണ്ടാണെന്ന്. പിന്നെ കുഞ്ഞ് കുറച്ച് തടി കുറഞ്ഞു, അപ്പോള്‍ പറയുന്നത് ഞാന്‍ എന്റെ കുഞ്ഞിന് ശരിയായി മുലയൂട്ടുന്നില്ല എന്നാണ്.തന്നെ സംബന്ധിച്ച്, പ്രസവാനന്തരം മുലയൂട്ടുന്നത് അല്പം പ്രയാസമായിരുന്നുവെന്ന് ശിവദ പറയുന്നു.
അതുകൊണ്ട് തന്നെ മകള്‍ക്ക് സാധാരണ പാലാണ് കൊടുത്തിരുന്നത്. അതിനും ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. തനിക്ക് വല്ലാതെ വിഷമം തോന്നിയെന്നും താരം പറയുന്നു. ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, ഞാന്‍ തന്റെ കുഞ്ഞിനെ പരിപാലിച്ചതെല്ലാം വളരെ നല്ല രീതിയിലാണെന്ന് തോന്നുവെന്നും താരം പറയുന്നു. ഒരു അമ്മ എന്ന നിലയില്‍ നിങ്ങള്‍ സ്വയം വിശ്വസിക്കുക. സ്വന്തം കുഞ്ഞിന് നിങ്ങള്‍ ചെയ്യുന്നത് ഒന്നും ഒരിക്കലും കുറഞ്ഞ് പോവില്ല. നിങ്ങളുടെ കുഞ്ഞിന്റെ നല്ല അമ്മയായിരിക്കുക. എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. മാതൃത്വം ആസ്വദിയ്ക്കുകയും കുഞ്ഞിനൊപ്പമുള്ള പരമാവധി ഫോട്ടോകള്‍ എടുത്ത് സൂക്ഷിക്കുകയും ചെയ്യുകയെന്നും താരം പറയുന്നു.