Latest News

കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്ത് മാറ്റാന്‍ പോകുന്നു; വൈറല്‍ വിവാഹഫോട്ടോയെക്കുറിച്ച് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ

Malayalilife
കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്ത് മാറ്റാന്‍ പോകുന്നു; വൈറല്‍ വിവാഹഫോട്ടോയെക്കുറിച്ച് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ

ബിഗ്‌ബോസിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് രജിത്ത് കുമാര്‍. വിവാഹമേ കഴിക്കില്ലെന്ന് പറഞ്ഞ രജിത്തിന്റെയും നടി കൃഷ്ണപ്രഭയുടെയും വിവാഹചിത്രം പുറത്ത് വന്നത് കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയെ ഞെട്ടിച്ചിരുന്നു. നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭയും. ഇവര്‍ വിവാഹിതരായി നില്‍ക്കുന്ന ചിത്രം ഞൊടിയിടയിലാണ് വൈറലായത്. ചിത്രം കൈയ്യില്‍ കിട്ടിയവരെല്ലാം അതപ്പപ്പോള്‍ തന്നെ സംഗതി സത്യമെന്ന് കരുതി വാട്ട്‌സാപ്പിലൂടെ ഉടന്‍ തന്നെ ഫോര്‍വേഡ് ചെയ്തു. കൃഷ്ണപ്രഭയും രജിത് കുമാറും തുളസിമാലയണിഞ്ഞ് വധൂവരന്‍മാരെ പോലെ നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യം പുറത്തെത്തിയത്. മധുരം കൈമാറുന്നതിന്റേയും ചിത്രം പിന്നാലെയെത്തുകയായിരുന്നു. ഇതോടെയാണ് സംഗതി സത്യമെന്ന് കരുതി പലരും ഫോര്‍വേഡ് ചെയ്തത്. എന്നാല്‍ ഈ വിവാഹ ചിത്രം യാഥാര്‍ത്ഥ്യമല്ലെന്ന് പിന്നാലെ വ്യക്തമായി. ഒരു ഷൂട്ടിനായാണ് ഇരുവരും വിവാഹ ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെട്ടത്.ഏഷ്യാനെറ്റിലെ പുതിയ ഹാസ്യ പരിപാടിയ്ക്കായി നടന്ന ഷൂട്ടിലാണ് ഈ ചിത്രം പകര്‍ത്തിയത്.

രജിത് കുമാറിന് വലിയ ആരാധകരാണുള്ളത്. ആരുമറിയാതെ തങ്ങളുടെ പ്രിയതാരം വിവാഹിതനായോ എന്ന സംശയം ആരാധകര്‍ക്കുമുണ്ടായി. രജിത് കുമാര്‍ ഫാന്‍സ് ഗ്രൂപ്പുകളിലും ഈ ചിത്രം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഒടുവിലാണ് സംഗതിയുടെ സത്യാവസ്ഥ പുറത്ത് വന്നത്. ഏഷ്യാനെറ്റിലെ പുതിയ സറ്റയര്‍ പരിപാടിയുടെ ചിത്രീകരണത്തിനിടയിലെ രംഗമാണ് ഇത്. ഏഷ്യാനെറ്റിന്റെ ഹാസ്യ പരമ്പരയില്‍ രജിത് കുമാര്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ടെന്നും പരിപാടിയുടെ പ്രൊമോ വീഡിയോ ഉടന്‍ പുറത്ത് വിടുമെന്നും ഏഷ്യാനെറ്റ് ന്യൂസ് സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയുടെ സംപ്രേഷണ സമയം തീരുമാനിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. കൃഷ്ണപ്രഭയാണ് പരമ്പരയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇത് തന്റെ വിവാഹമല്ലെന്നും തന്റെ വിവാഹം ഇങ്ങനെ അല്ലെന്നും  പറഞ്ഞ് കൃഷ്ണപ്രഭ എത്തിയിരുന്നു. ഇപ്പോള്‍ വൈറല്‍ ഫോട്ടോയ്ക്ക് ശേഷം സംഭവിച്ചതിനെക്കുറിച്ച് വ്യക്തമാക്കുകയാണ് താരം. തന്റെ സഹപ്രവര്‍ത്തകര്‍ പോലും വിവാഹവാര്‍ത്ത വിശ്വസിച്ചുവെന്ന് കൃഷ്ണപ്രഭ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നു.

ടിവി സീരിയലിനായി പകര്‍ത്തിയ ചിത്രം ഒരു പ്രൊമോഷന്‍ തന്ത്രം തന്നെയായിരുന്നു. നിങ്ങളെ കുറച്ച് നേരെ തെറ്റിദ്ധരിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നു. പരിപാടിയുടെ അണിയറക്കാര്‍ ഇത്തരമൊരു കാര്യം ഇരുവരെയും തുടക്കത്തിലേ അറിയിച്ചിട്ടുണ്ടായിരുന്നു.'കൃഷ്ണപ്രഭ പറയുന്നു.
അത്തരമൊരു ഫോട്ടോ വൈറലാകും എന്നുറപ്പായതോടെ രജിത്കുമാറിന് കൃഷ്ണപ്രഭയില്‍ നിന്നും അറിയേണ്ടിയിരുന്നത് ഒരു കാര്യമാണ്. 'കൃഷ്ണയ്ക്ക് കാമുകനുണ്ടോ?', 'ഇല്ല' എന്നായിരുന്നു കൃഷ്ണപ്രഭയുടെ മറുപടി. 'അല്ലായിരുന്നെങ്കില്‍ എനിക്ക് അയാളുടെ ഇടി കൂടി കൊള്ളേണ്ടി വന്നേനെ' എന്ന് രജിത്കുമാര്‍. തനിക്ക് ഇത്രയും കോള്‍ വന്നെങ്കില്‍ രജിത് സാറിന് എത്രമാത്രം ഫോണ്‍കോള്‍ വന്നെന്ന് ഊഹിക്കാവുന്നതേ ഒള്ളൂവെന്നും നടി പറയുന്നു. ബിഗ് ബോസ് ഷോ വഴി ശ്രദ്ധേയനായ അധ്യാപകനായ രജിത്കുമാര്‍ ഒരു സൂപ്പര്‍ കോ ആര്‍ട്ടിസ്റ്റ് കൂടിയാണെന്ന്  കൃഷ്ണപ്രഭ പറയുന്നു. ആദ്യമായാണ് അദ്ദേഹം ഒരു പരമ്പരയില്‍ വരുന്നത്. നല്ല വ്യക്തിത്വത്തിനുടമയാണ് രജിത് സാറെന്നും നടി പറഞ്ഞു.

ഇപ്പോള്‍ കുടുംബസമേതം വയനാട്ടിലാണ് കൃഷ്ണപ്രഭ. വയനാട്ടിലേയ്ക്കു തിരിക്കുന്ന സമയത്തു തന്നെയാണ് ഈ ഫോട്ടോ റിലീസാവുന്നതും. വയനാട് ട്രിപ്പിന്റെ കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. 'കല്യാണം കഴിഞ്ഞയുടന്‍ ഹണി മൂണിന് പോയോ?' എന്നതായിരുന്നു പലരുടെയും ചോദ്യം.ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്നത് ആരെന്ന് മനസ്സിലായതെന്നും കൃഷ്ണപ്രഭ പറയുന്നു. 'കൂട്ടത്തില്‍ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. സത്യം പറഞ്ഞാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് കണ്ണുനിറഞ്ഞുപോയി.നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആല്‍ബത്തില്‍ നിന്നും ഫോട്ടോ എടുത്തു മാറ്റാന്‍ പോകുന്നു.ഇത്രയും പറഞ്ഞ് കോള്‍ കട്ട് ചെയ്ത പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്. അതുപോലെ തന്നെ പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹരി പി. നായരും ഇതേ വിഷമം പറഞ്ഞു.'

'അവര്‍ പെട്ടെന്ന് വിശ്വസിച്ചുവെങ്കില്‍, സാധാരണക്കാരുടെ അവസ്ഥ എന്താവും? പല സുഹൃത്തുക്കളും വിശ്വസിച്ചു. ഫാമിലി കഴിഞ്ഞാല്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമേ ഈ ഷൂട്ടിങ്ങിനെ പറ്റി അറിയാമായിരുന്നുള്ളൂ. മാത്രമല്ല പല സുഹൃത്തുക്കളും ഈ ഫോട്ടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതും സംശയത്തിന് ഇടയായി.'കൃഷ്ണപ്രഭ പറയുന്നു.'താമസിക്കുന്ന ഫ്ലാറ്റിനപ്പുറത്തെ അഞ്ചു വയസ്സുകാരന്‍ രാഘവന്‍ പോലും പരിഭവിച്ചു. എന്റെ പല വിഡിയോകളിലും നിങ്ങള്‍ കണ്ടിട്ടുള്ള കുട്ടിയാണ് രാഘവന്‍. രാഘവന്റെ അമ്മ അര്‍ച്ചന ഒരു സ്‌ക്രീന്‍ഷോട്ട് എടുത്തു അയച്ച് 'യു ഗോട്ട് മാരീഡ്?' എന്ന് ചോദിച്ചു. കല്യാണം കഴിച്ചിട്ട് അറിയിച്ചില്ലല്ലോ എന്ന് പറഞ്ഞ് അവര്‍ ഫോണില്‍ കൂടി കരഞ്ഞു. അഞ്ചുവയസുകാരന്‍ എന്തുകൊണ്ടാണ് തങ്ങളെ ക്ഷണിക്കാത്തത് എന്ന് അമ്മയോട് ചോദിച്ചുവത്രേ.'കൃഷ്ണപ്രഭ പറഞ്ഞു.

actress krishnaprabha responds to her viral wedding photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES