Latest News

ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്; അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ സെന്തില്‍ കൃഷ്ണ

Malayalilife
ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്; അച്ഛനായ സന്തോഷം പങ്കുവച്ച് നടന്‍ സെന്തില്‍ കൃഷ്ണ

ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സെന്തില്‍ രാജാമണി.മിമിക്രി-ടെലിവിഷന്‍ താരമായ സെന്തില്‍ 2016ല്‍ പുറത്തിറങ്ങിയ എല്‍ ബി ഡബ്ല്യു എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.വേദം,ഉത്തരം പറയാതെ,ലെച്ച്മി,വൈറസ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ജൂനിയര്‍ മിമിക്രി ആര്‍ട്ടിസ്റ്റായി തുടക്കം കുറിച്ച സെന്തില്‍ മിനിസ്‌ക്രീനലും കോമഡി പരിപാടികളിലും അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടതാരം പിന്നീട് ബിഗ്‌സ്‌ക്രീനില്‍ നായകനായും എത്തി.  ഒരു വര്‍ഷം മുന്‍പാണ് താരം വിവാഹിതനായത്.  

കോഴിക്കോട് സ്വദേശി അഖിലയെയാണ് താരം വിവാഹം ചെയ്തത്. ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു താരത്തിന്റെ വിവാഹം. വിവാഹച്ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവാഹത്തെക്കുറിച്ച് പുറത്ത് അറിഞ്ഞത്. ഇപ്പോള്‍ ജീവിതത്തിലെ  മറ്റൊരു വിശേഷത്തെക്കുറിച്ച് പറഞ്ഞ് പറഞ്ഞ് എത്തിയിരിക്കയാണ് സെന്തില്‍. താന്‍ അച്ഛനായ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്.  ഒന്നാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷത്തിനൊപ്പമാണ് തന്റെയും നല്ലപാതി അഖിലയുടെയും ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ വിവരം താരം പങ്കുവച്ചത്. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിട്ട് ഇന്നേക്ക് ഒരുവര്‍ഷം തികയുന്നു.. our first wedding aaniversary
ഈശ്വരാനുഗ്രഹത്താല്‍ ഈ സന്തോഷത്തില്‍ ഞങ്ങളോടൊപ്പം പങ്ക് ചേരാന്‍ ഒരു പുതിയ ആളുകൂടി വന്നിട്ടുണ്ട്.... വമുു്യ ംശവേ ഷൗിശീൗൃ ലെിവേശഹ ഠവമിസ ഏീറ'. ഭാര്യയ്ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ കയ്യുടെ ചിത്രവും പോസ്റ്റ് ചെയ്ത് സെന്തില്‍ കുറിച്ചു.

വിവിധ ചാനലുകളില്‍ മായാബസാര്‍, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, വെള്ളാനകളുടെ നാട് തുടങ്ങിയ ഹാസ്യപരമ്പരകളില്‍ അഭിനയിച്ചിട്ടുള്ള സെന്തില്‍ സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുവരുകയായിരുന്നു. 2009-ല്‍ ആദ്യമായി കലാഭവന്‍ മണി അഭിനയിച്ച പുള്ളിമാന്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയതെന്നതും പ്രത്യേകതയാണ്. പുന്നമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സെന്തില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍തന്നെ അനുകരണകലയോട് താത്പര്യം കാണിക്കുകയും യൂണിവേഴ്സിറ്റി കോളേജിലെത്തിയിട്ടും അത് തുടരുകയും ചെയ്തു. സ്‌കൂള്‍, കോളേജ് കലോത്സവങ്ങളില്‍ ജില്ലാതലംവരെ മത്സരിച്ചിട്ടുണ്ട്. 2014-ലും 2016-ലും ഏഷ്യാനെറ്റിന്റെ മികച്ച ഹാസ്യതാരത്തിനുള്ള അവാര്‍ഡ് ലഭിച്ചു. മിനി സ്‌ക്രീനിലെ അഭിനേതാക്കളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം നക്ഷത്ര ഈവന്റ്സ് അവതരിപ്പിച്ച പ്രമാണി എന്ന പ്രൊഫഷണല്‍ നാടകത്തില്‍ തൊണ്ണൂറുകാരന്റെ വേഷം ചെയ്ത് സെന്തില്‍ ശ്രദ്ധേയനായിരുന്നു.


 

actor senthil krishna welcomes his first child

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES