ആരോഗ്യനിലയെ കുറിച്ച് വ്യാജ വാര്‍ത്ത; ഐശ്വര്യ റായിയുടെയും  അഭിഷേക്  ബച്ചന്റെയും മകള്‍ ആരാധ്യാ ബച്ചന്‍ പരാതിയുമായി  ഹൈക്കോടതിയില്‍

Malayalilife
topbanner
 ആരോഗ്യനിലയെ കുറിച്ച് വ്യാജ വാര്‍ത്ത; ഐശ്വര്യ റായിയുടെയും  അഭിഷേക്  ബച്ചന്റെയും മകള്‍ ആരാധ്യാ ബച്ചന്‍ പരാതിയുമായി  ഹൈക്കോടതിയില്‍

മിതാഭ് ബച്ചന്റെ ചെറുമകളും ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകളുമായ ആരാധ്യ ബച്ചന്‍  തന്റെ ആരോഗ്യനില സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ഒരു യൂട്യൂബ് ചാനലിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ കേസുമായി സമീപിച്ചു.  11 വയസ്സുള്ള താരപുത്രി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തന്നെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ വിലക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ വാദം ഇന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ നടക്കും

ആരാധ്യയുടെ ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജവാര്‍ത്ത നല്‍കിയെന്നാണ് പരാതി. പതിനൊന്ന് വയസുകാരിയായ തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും പറയുന്നു.
ബച്ചന്‍ കുടുംബത്തിന്റെ പ്രശസ്തിയില്‍ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക ലക്ഷ്യമെന്നും ആരാധ്യയ്ക്കും കുടുംബത്തിനുമുണ്ടാകുന്ന മനോവിഷമം പ്രതികള്‍ കണക്കിലെടുക്കുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

മാതാപിതക്കള്‍ക്കൊപ്പം പൊതുചടങ്ങില്‍ പങ്കെടുക്കാറുള്ള ആരാധ്യയ്ക്കെതിരെ നടന്ന സൈബര്‍ ആക്രമങ്ങള്‍ക്കെതിരെ പിതാവായ അഭിഷേക് ബച്ചന്‍ രംഗത്തെത്തിയിരുന്നു. തങ്ങളെ അധിക്ഷേപിക്കുന്നത് ഉള്‍ക്കൊള്ളാനാകും എന്നാല്‍ ഒരു കൊച്ചുപെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പിതാവെന്ന നിലയില്‍ തനിക്ക് സഹിക്കാനാകില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് മുഖത്ത് നോക്കി പറയൂ എന്നും അഭിഷേക് ബച്ചന്‍ പറഞ്ഞിരുന്നു

aaradhya bachchan moves court

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES