മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തുകളില്‍ ഒരാളായിരുന്നു ലോഹിതദാസ്. നിരവധി സിനിമകളാണ് ലോഹി പ്രേക്ഷകർക്കായി സമ്മാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ എഴുത്തില്‍ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളാണ് കീരിടത്തിലെ സേതുമാധവനും തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷുമെല്ലാം. മലയാള സിനിമയില്‍ തിരക്കഥാകൃത്തായും സംവിധായകനായും എല്ലാം ലോഹി ഇരുപത് വര്‍ഷത്തോളം സജീവമായിരുന്നു. അടുത്തിടെയായിരുന്നു പ്രിയപ്പെട്ട എഴുത്തുകാരന്‍ വിടവാങ്ങി പതിനൊന്ന് വര്‍ഷം പൂർത്തിയായത്. എന്നാൽ ഇപ്പോൾ ലോഹിതദാസിനെക്കുറിച്ച് മകന്‍ വിജയശങ്കര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛന്റെ ചില കഥാപാത്രങ്ങള്‍ അച്ഛനെ മരണം വരെ വേട്ടയാടിയിട്ടുണ്ടെന്ന്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തി വിജയശകർ തുറന്ന് പറഞ്ഞിരിക്കുകയാണ്.
കീരിടവും തനിയാവര്‍ത്തനവുമെല്ലാം അച്ഛന് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിരുന്നു. സേതുമാധവനോട് ചെയ്തത് വല്ലാത്ത ക്രൂരതയായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു. അയാളുടെ കുടുംബം തകര്‍ത്തു, സ്വപ്‌നങ്ങള്‍ തകര്‍ത്തു. ഒരു മനുഷ്യനോട് നമുക്കെന്തെല്ലാം ചെയ്യാന്‍ സാധിക്കും അതെല്ലാം ചെയ്തു. ആ കുറ്റബോധത്തില്‍ ആയിരിക്കാം ചെങ്കോലില്‍ ജയില്‍ വെച്ച് സ്വപ്‌നത്തില്‍ കിരീക്കാടന്‍ ജോസ് സേതുമാധവനോട് എന്തിന് എന്റെ കുടുംബം തകര്‍ത്തു. എന്റെ മക്കളെ അനാഥരാക്കി എന്ന് ചോദിക്കുന്ന രംഗം എഴുതിയത് വിജയശങ്കര്‍ പറയുന്നു.
തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷും അതുപോലെ ആയിരുന്നു. എനിക്കോര്‍മ്മയുണ്ട്. ഒരിക്കല്‍ ഒരു ഓണത്തിന് ഞങ്ങള്‍ എല്ലാവരും ഭക്ഷണമൊക്കെ കഴിച്ച്, അച്ഛനാണെങ്കില്‍ കുറച്ച് പനങ്കളള് സംഘടിപ്പിച്ച് അതൊക്കെ കഴിച്ച് നല്ല മൂഡിലിരിക്കുകയായിരുന്നു. പെട്ടെന്ന് തനിയാവര്‍ത്തനത്തിലെ ബാലന്‍ മാഷെ അച്ഛന് ഓര്‍മ്മ വന്നു.
ചിത്രത്തില്‍ ഗോപി പറയുന്ന ഒരു ഡയലോഗുണ്ട്. സ്ഥലം വിറ്റതിന്റെ കാശ് വാങ്ങിക്കാന്‍ ബാലേട്ടന്‍ പോയത് കയ്യില്‍ ഒരു വലിയ ബാഗുമായിട്ടാണ്. പതിനായിരം രൂപ വാങ്ങാനാണ് ബാലന്‍ മാഷ് പോകുന്നത്. പതിനായിരം എന്ന് പറഞ്ഞാല്‍ നൂറിന്റെ ചെറിയ കെട്ടായിരിക്കുമെന്ന് ഗോപിക്ക് അറിയാം. എന്നാല്‍ ബാലന്‍ മാഷിന് അറിയില്ല.
അത്രയ്ക്ക് നിഷ്‌കളങ്കനായിരുന്നു ബാലന്‍ മാഷ്. ബാലേട്ടന്‍ എത്ര നിഷ്‌കളങ്കനാണ് എന്ന് പറഞ്ഞ് അച്ഛന്‍ കരഞ്ഞു. അച്ഛന് അവരോട് വല്ലാത്ത ആത്മബന്ധമുണ്ടായിരുന്നു. അഭിമുഖത്തില്‍ ലോഹിതദാസിന്റെ മകന്‍ പറഞ്ഞു. കിരീടവും തനിയാവര്‍ത്തനവുമൊക്ക മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കരിയറില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്. ഇന്നും മലയാളികളുടെ മനസുകളില്‍ ഒരു നൊമ്പരമായി അവശേഷിക്കുന്നു ഈ കഥാപാത്രങ്ങള്‍.