Latest News

മാധുരി ദീക്ഷിതിനൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കാല്‍തെന്നി വീണു; പതറാതെ നൃത്തം തുടര്‍ന്ന് വിദ്യ ബാലന്‍; വീഡിയോ വൈറലായതോടെ പ്രശംസിച്ച് മഞ്ജു വാര്യരും

Malayalilife
മാധുരി ദീക്ഷിതിനൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ കാല്‍തെന്നി വീണു; പതറാതെ നൃത്തം തുടര്‍ന്ന് വിദ്യ ബാലന്‍; വീഡിയോ വൈറലായതോടെ പ്രശംസിച്ച് മഞ്ജു വാര്യരും

ഭൂല്‍ ഭുലയ്യയിലെ അമി ജെ തോമാര്‍ 3.0യുടെ റിലീസ് നൃത്ത പ്രകടനത്തിനിടെ വേദിയില്‍ ചുവട് പിഴച്ച് വീണ് വിദ്യാബാലന്‍.തികഞ്ഞ മെയ്?വഴക്കത്തോടെ എഴുന്നേറ്റ വിദ്യ നൃത്തം തുടരുകയായിരുന്നു. വലിയ കൈയടിയോടെയാണ് വിദ്യയുടെ പ്രകടനം കാണികള്‍ സ്വീകരിച്ചത്.

ഭൂല്‍ ഭുലയ്യ 3ന്റെ റിലീസിനുമുന്നോടിയായി മുംബൈയിലെ ഐക്കണിക് റോയല്‍ ഓപ്പറ ഹൗസ് നടന്ന പരിപാടിയ്ക്കിടയില്‍ മാധുരി ദീക്ഷിതിനൊപ്പം ചുവടുവയ്ക്കുകയായിരുന്നു വിദ്യ. സ്റ്റേജില്‍ നൃത്തം ചെയ്യുന്നതിനിടെ ആകസ്മികമായി വിദ്യ വീഴുന്നതും എന്നാല്‍ സമചിത്തതയോടെയും പ്രൊഫഷണലിസത്തോടെയും വിദ്യ എണീറ്റുവന്ന് നൃത്തം തുടരുന്നതും വീഡിയോയില്‍ കാണാം. 

വിദ്യ നൃത്തം തുടര്‍ന്നപ്പോള്‍, താരത്തിന്റെ പ്രതിബദ്ധതയെ അംഗീകരിച്ചുകൊണ്ട് കാണികള്‍ ശക്തമായ കരഘോഷം മുഴക്കി. വിദ്യയുടെയും മാധുരിയുടെയും ചടുലമായ നൃത്തത്തിന്റെ വീഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ  വൈറലാവുകയും ചെയ്തു. വീഴുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്നവര്‍ക്ക് കൂടുതല്‍ ശക്തി!', 'മാധുരി മാഡം, നിങ്ങള്‍ വിദ്യാ മാഡത്തെ എങ്ങനെ പിന്തുണയ്ക്കുന്നു എന്നതിന് നന്ദി' എന്നിങ്ങനെ പോവുന്നു കമന്റുകള്‍

നടി മഞ്ജു വാര്യരും ഇക്കാര്യം ചൂണ്ടിക്കാട്ടി. വീഴ്ചയെ നിങ്ങള്‍ കൈകാര്യം ചെയ്തത് അവിശ്വസനീയമായ ?ഗ്രേസോടെയാണ്. ഒരു യഥാര്‍ത്ഥ കലാകാരിക്കേ അത് പറ്റൂ എന്നാണ് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

 

 

Vidya Balan falls on stage during

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക