കൊറോണ കേസുകളുടെ എണ്ണത്തിൽ ദിനം പ്രതി വര്‍ധനവാണ് മുംബെെയിൽ ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് താരങ്ങളെല്ലാം കഴിഞ്ഞ് പോരുന്നത്. കൊവിഡ് 19 ബച്ചന്‍ കുടുംബത്തില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ താരങ്ങള്‍ക്കിടയിലെ ഏറെ ആശങ്കകൾ ഉയർന്നിരിക്കുകയാണ്. എന്നാൽ ഇപ്പോൾകിങ് ഖാന്‍ ഷാരൂഖ് ഖാന്റെ വസതിയിലെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഷാരൂഖിന്റെ വീട് മുഴുവനും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. ഷാരൂഖ് ഇങ്ങനൊരു നീക്കം കൊറോണ വെെറസ് പടരുന്നത് തടയുന്നതിനായാണ് നടത്തിയതെന്നാണ് ഇപ്പോഴത്തെ പ്രചരണം. എന്നാല്‍ അതല്ല വസ്തുത. മുംബെെയില്‍ ശക്തമായി മഴ പെയ്യുന്ന സാഹചര്യത്തിൽ വീടിനെ സുരക്ഷിതമായി നിര്‍ത്താനായിരുന്നു പ്ലാസ്റ്റിക് ഉപയോഗിച്ച് ഇപ്പോൾ മറച്ചിരിക്കുന്നത്.
ഷാരൂഖ് വീട് ഇതിന് മുൻപും പ്ലാസ്റ്റിക് ഉപയോഗിച്ച് മറയ്ക്കാറുണ്ട്. മഴക്കാലത്ത് ഇങ്ങനെ ചെയ്യുന്നത് പതിവാണ്. ലോക്ക്ഡൗണ്‍ തുടങ്ങിയ സമയം മുതലേ ഷാരൂഖ് തന്റെ വീട്ടില്‍ കഴിയുകയാണ്. ഭാര്യ ഗൗരിയും മക്കളായ ആര്യനും സുഹാനയും അബ്രാമും താരത്തിനൊപ്പം വീട്ടിൽ കഴിയുകയാണ്. സിനിമയില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി വിട്ടു നില്‍ക്കുകയാണ് ഷാരൂഖ്. എന്നാൽ ഇപ്പോൾ വീണ്ടും തിരിച്ചു വരവ് നടത്താനുള്ള ശ്രമത്തിലാണ് താരം. ഷാരൂഖ് മടങ്ങി വരവ് നടത്തുന്നത് രാജ്കുമാര്‍ ഹിറാനി ചിത്രത്തിലൂടെയായിരിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഷാരൂഖിന്റെ മറ്റ് സിനിമകള്‍ വാര്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രം, രാജ്-ഡികെ ടീമിന്റെ സിനിമ എന്നിവയാണ് . ഇതിന് പുറമെ അതിഥി വേഷത്തിൽ റോക്കട്രിയിലും ബ്രഹ്മാസ്ത്രയിലും എത്തുന്നുമുണ്ട്.