പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയില്‍ അബ്യൂസ് ചെയുന്നത്; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

Malayalilife
പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയില്‍ അബ്യൂസ് ചെയുന്നത്; കുറിപ്പ്  പങ്കുവച്ച് രേവതി സമ്പത്ത്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി രേവതി സമ്പത്ത്.   വെട്ടിയാറിനെതിരെ വുമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസമാണ് യുവതിയുടെ വെളിപ്പെടുത്തല്‍ നടന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

‘ശ്രീകാന്ത് വെട്ടിയാര്‍’ എന്ന വൃത്തികെട്ടവന്‍ വൈകാതെ എക്‌സ്‌പോസ്ഡ് ആകും എന്ന സത്യത്തിനു വേണ്ടി കാത്തിരിക്കുവായിരുന്നു. അയാള്‍ ഒരു അബ്യുസര്‍ ആണ്. അയാള്‍ അബ്യൂസ് ചെയ്തത് കുറെയേറെ സ്ത്രീകളെയാണ്. കഴിഞ്ഞ കൊല്ലം സെപ്റ്റംബര്‍ ഒരു സ്ത്രീയുടെ കാള്‍ വന്നിരുന്നു. ആ കാളില്‍ നമ്മളുടെ സൗഹൃദം തുടങ്ങി.

ഒന്നൊന്നര മണിക്കൂര്‍ സംസാരിച്ച ആ കാളില്‍ എത്രമാത്രം ആണിയാള്‍ ആ സ്ത്രീയെ അബ്യൂസ് ചെയ്തത് എന്ന് വളരെ വേദനയോടെ ഞാന്‍ അറിഞ്ഞു. സര്‍വൈവര്‍ ആണവള്‍, ധീരയാണവള്‍. ഈ വെട്ടിയാര്‍ എന്ന് പറയുന്ന മൈര് ആ സ്ത്രീയോട് (എന്റെ പ്രിയപ്പെട്ട സുഹൃത്തിനോട്) ചെയ്ത അബ്യൂസുകള്‍ അത്രയേറെ ഉണ്ട്.

പുരോഗമനം തട്ടിവിടുന്നവന്മാരാണ് ഇവിടെ ഏറ്റവുമധികം സ്ത്രീകളെ പല രീതിയില്‍ അബ്യൂസ് ചെയുന്നത്. ശ്രീകാന്ത് വെട്ടിയാരുമാരെ ഉള്ളൂ ചുറ്റും (ഇടക്ക് ഇതു പോലെയുള്ളൊരു പുരോഗമന മറവില്‍ അബ്യൂസ് ചെയ്യുന്ന ‘ഗോകുല്‍’ എന്ന ഒരുത്തന്റെ പേര് ഞാന്‍ പറഞ്ഞിരുന്നു) പുരോഗമനം എന്നത് ശ്രീകാന്ത് വെട്ടിയാരുമാര്‍ അണിയുന്ന ഒരു തരം ഫാന്‍സി കിറ്റാണ്.
Shame on you abuser, Sreekanth Vettiyar.
Asshole-
അതേസമയം, ആലുവയിലെ ഫ്‌ളാറ്റില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നും പീഡന വിവരം പുറത്തു പറയാതിരിക്കാന്‍ വിവാഹ വാഗ്ദാനം നല്‍കിയെന്നും അതില്‍ വഴങ്ങാതായതോടെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നുമാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ യുവതി പറഞ്ഞത്. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇതിനകം പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നും അവരെല്ലാം സമാന അനുഭവങ്ങള്‍ തന്നോട് പങ്കുവെച്ചെന്നും യുവതി ആരോപിക്കുന്നുണ്ട്.

Revathy sampath note about sreekanth vettiyar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES