കനത്ത ടര്‍ബുലന്‍സും സാങ്കേതിക പ്രശ്നങ്ങളും മൂലം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ ലാന്‍ഡിങ്; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന കുറിപ്പോടെ നടി ശ്രദ്ധ ദാസിനൊപ്പമുള്ള ചിത്രവുമായി രശ്മിക മന്ദാന; ദുരനുഭവമുണ്ടായത് മുംബയില്‍ നിന്ന് ഹൈദരബാദിലേയ്ക്കുള്ള എയര്‍ വിസ്താര ഫ്‌ളൈറ്റില്‍ 

Malayalilife
 കനത്ത ടര്‍ബുലന്‍സും സാങ്കേതിക പ്രശ്നങ്ങളും മൂലം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ ലാന്‍ഡിങ്; മരണത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്ന കുറിപ്പോടെ നടി ശ്രദ്ധ ദാസിനൊപ്പമുള്ള ചിത്രവുമായി രശ്മിക മന്ദാന; ദുരനുഭവമുണ്ടായത് മുംബയില്‍ നിന്ന് ഹൈദരബാദിലേയ്ക്കുള്ള എയര്‍ വിസ്താര ഫ്‌ളൈറ്റില്‍ 

വിമാനയാത്രയ്ക്കിടെ മരണത്തെ മുഖാമുഖം കണ്ട സംഭവത്തെക്കുറിച്ച് നടി രശ്മിക മന്ദാന. നടി ശ്രദ്ധ ദാസിനൊപ്പം വിമാനത്തില്‍ സഞ്ചരിക്കവെയാണ് അപ്രതീക്ഷിതമായ അനുഭവം നടിക്കുണ്ടായത്.

നടി രശ്മിക മന്ദാന യാത്ര ചെയത് വിമാനം സാങ്കേതിക പിഴവുകളെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയില്‍ നിന്ന് ഹൈദരാബാദിലേക്കുള്ള യാത്രയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവമുണ്ടായത്.

എയര്‍ വിസ്താര ഫ്‌ളൈറ്റില്‍ ആണ് സാങ്കേതിക തകരാറുണ്ടായി. കനത്ത ടര്‍ബുലന്‍സും സാങ്കേതിക പ്രശ്നങ്ങളുംമൂലം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളില്‍ തന്നെ വിമാനം തിരികെ മുംബയില്‍ ലാന്‍ഡ് ചെയ്യേണ്ടി വരുകയായിരുന്നു. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മിക യാത്ര ചെയ്തത്. ഇങ്ങനെയായിരുന്നു ഞങ്ങളിന്ന് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് എന്ന അടിക്കുറിപ്പോടെ ശ്രദ്ധയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് രശ്മിക ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സംഭവം ആരാധകരെ അറിയിച്ചത്.

വിമാനത്തില്‍ നിന്നുള്ള ചിത്രമാണ് രശ്മിക പങ്കുവച്ചത്. ശ്രദ്ധയ്‌ക്കൊപ്പമുള്ളതായിരുന്നു ഒരു ചിത്രം. കൂടാതെ മുന്നില്‍ സീറ്റില്‍ ചവിട്ടി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തു. ഇങ്ങനെയാണ് ഞങ്ങള്‍ ഇന്ന് മരണത്തില്‍നിന്ന് രക്ഷപ്പെട്ടത് എന്ന കുറിപ്പിലായിരുന്നു ചിത്രങ്ങള്‍.

രണ്‍ബീര്‍ കപൂര്‍ നായകനായ ബ്‌ളോക്ക്ബസ്റ്റര്‍ ചിത്രം 'അനിമല്‍' ആണ് രശ്മികയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ലോകത്താകമാനമായി 800 കോടിയിലധികമാണ് അനിമല്‍ നേടിയത്. അല്ലു അര്‍ജുന്‍ നായകനായെത്തിയ സൂപ്പര്‍ ഹിറ്റ് സിനിമയായ പുഷ്പയുടെ രണ്ടാം ഭാഗത്തിലാണ് രശ്മികയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. 'റെയിന്‍ബോ', 'ദി ഗേള്‍ഫ്രണ്ട്', 'ചാവ' എന്നിവയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള മറ്റ് സിനിമകള്‍.

Rashmika Mandanna Shares Flight Makes Emergency Landing

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES