മോഹന്‍ലാലിനും ശോഭനയ്ക്കും ഓരോ ഷോട്ട് കഴിയുമ്പോൾ പാലും പഴവും; വേണ്ടെങ്കില്‍ തട്ടിക്കളയും; രസകരമായ സംഭവം വെളിപ്പെടുത്തി രമേശ് പിഷാരടി

Malayalilife
മോഹന്‍ലാലിനും ശോഭനയ്ക്കും ഓരോ ഷോട്ട് കഴിയുമ്പോൾ പാലും പഴവും; വേണ്ടെങ്കില്‍ തട്ടിക്കളയും; രസകരമായ സംഭവം വെളിപ്പെടുത്തി രമേശ് പിഷാരടി

സിനിമാ സംവിധയാകന്‍ എന്ന നിലയിലും മിമിക്രി ആര്‍ട്ടിസ്റ്റ് എന്ന നിലയിലും നടന്‍ അവതാരകന്‍ എന്ന രീതിയിലുമൊക്കെ പേരെടുത്ത വ്യക്തിയാണ് രമേഷ് പിഷാരടി. പിഷാരടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് മാത്രമാണ് മലയാളികള്‍ കണ്ടിട്ടുളളത്. എന്നാൽ ഇപ്പോൾ കുട്ടിക്കാലത്ത് സിനിമയുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.

ഞങ്ങളുടെ വീടിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ആദ്യം വന്ന ഷൂട്ടിംഗ് 'പവിത്രം' എന്ന ലാലേട്ടന്‍ സിനിമയുടേതാണ്. പിറവം പാഴൂരില്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടി എന്ന നിലയിലും വീടിന് തൊട്ടടുത്തല്ലാത്തതിനാലും എന്നെ ഷൂട്ടിംഗ് കാണാന്‍ പോകാന്‍ അനുവദിച്ചില്ല. ചെറുപ്പക്കാരെല്ലാവരും ഷൂട്ടിംഗ് കാണാന്‍ പോയി. തിരിച്ചുവന്ന അവരോട് കൗതുകത്തോടെ വിശേഷങ്ങള്‍ തിരക്കി.

അതിലൊരാള്‍ പറഞ്ഞു. " മോഹന്‍ലാലിനേയും ശോഭനയയേയും ഒക്കെ ഒന്നു കാണണം ...സിനിമാക്കാരൊന്നും നമ്മള്‍ കഴിക്കുന്നതല്ല കഴിക്കുന്നത്. ഓരോ ഷോട്ടുകഴിയുമ്പോഴും പാലും പഴവും കൊണ്ടുകൊടുക്കും. അവര്‍ക്ക് വേണമെങ്കില്‍ അവരത് എടുക്കും. ഇല്ലെങ്കില്‍ തട്ടിക്കളയും.'വേണ്ട' എന്ന് പറഞ്ഞാല്‍ പോരെ എന്തിനാണ് തട്ടിക്കളയുന്നത് എന്നെനിക്ക് തോന്നി". ലൊക്കേഷന്റെ ഗേറ്റിനകത്തു പോലും കടക്കാന്‍ പറ്റാത്ത ഒരാളുടെ തള്ളാണ് ഇതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധി എനിക്കും ഇല്ലായിരുന്നു. തള്ള് എന്ന വാക്ക് ആ കാലത്ത് നിലവിലില്ലായിരുന്നുവെന്നും. പിഷാരടി പറഞ്ഞു.

Ramesh Pisharody words about Mohanlal and Sobana

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES