ബോളിവുഡിലെ വിവാദ താരങ്ങളില്‍ ഒരാളാണ് രാഖി സാവന്ത്. വിവാദപ്രസ്താവനകളിലൂടെയും നഗ്നതാ പ്രദര്‍ശനങ്ങളിലൂടെയും ശ്രദ്ധ നേടിയ നടിയുടെ വിവാഹ വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിരുന്നു. യുകെ ആസ്ഥാനമായുള്ള വ്യവസായി റിതേഷിനെയാണ് രാഖി വിവാഹം കഴിച്ചതെന്നാണ് വാര്‍ത്ത പുറത്ത് വന്നത്. ഇപ്പോളിതാ നടി ലൈലവിലെത്തി ഭര്‍ത്താവ് തന്നെ അവഗണിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോയിലാണ് രാഖിയുടെ വെളിപ്പെടുത്തല്‍. ഭര്‍ത്താവ് രിതേഷ് തന്നെ വല്ലാതെ അവഗണിക്കുന്നുവെന്നും തനിക്കത് സഹിക്കാന്‍ കഴിയുന്നില്ലെന്നും രാഖി വ്യക്തമാക്കുന്നു. ലൈവില്‍ പൊട്ടിക്കരഞ്ഞ് ആണ് നടി എത്തുന്നത്.നിങ്ങള്‍ എന്തു പറഞ്ഞാലും ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. ഞാന്‍ നിങ്ങളെ വല്ലാതെ സ്‌നേഹിക്കുന്നൂ. എന്നെ അവഗണിക്കരുതേ'.- രാഖി പറയുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതയായ വിവരം രാഖി പുറത്ത് വിട്ടത്. പ്രവാസി വ്യവസായി രിതേഷ് ആണ് തന്റെ വരനെന്നും അദ്ദേഹം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ ട്രംപിന്റെ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും രാഖി പറഞ്ഞു. ഭര്‍ത്താവിന്റെ സ്വകാര്യത മാനിച്ച് താന്‍ ചിത്രങ്ങള്‍ പുറത്ത് വിടുന്നില്ലെന്നും രാഖി കൂട്ടിച്ചേര്‍ത്തു. കൊമേഡിയന്‍ ദീപക് കലാലിനെ വിവാഹം കഴിക്കുമെന്നാണ് നേരത്തേ രാഖി പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്ന് രാഖി അറിയിക്കുകയായിരുന്നു.
രാഖിയുടെ വിവാഹ വാര്‍ത്തയും കരച്ചിലുമെല്ലാം നാടമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. വിവാദം സൃഷ്ടിച്ച വാര്‍ത്തകളിലിടെ നേടുന്നത് രാഖിയുടെ സ്ഥിരം പരിപാടിയാണെന്നും വിമര്‍ശകര്‍ പറയുന്നു.