മലയാള സിനിമ പ്രേമികളുടെ പ്രിയ താരകുടുംബങ്ങളിൽ ഒന്നാണ് മല്ലികാസുകുമാരന്റേത്. മക്കളും മരുമക്കളുമെല്ലാം സിനിമയിൽ സജീവമാണ്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജ് തന്റെ സിനിമ കരിയറിന് തുടക്കം കുറിച്ചതും. സംവിധാനം, ആലാപനം, നിര്‍മ്മാണം തുടങ്ങിയ മേഖലകളിലും ഇതിനോടകം തന്നെ താരം കഴിവ് തെളിയിക്കുകയും ചെയ്‌തു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ പൃഥ്വിരാജ് പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം ശ്രദ്ധ നേടാറുണ്ട്.
എന്നാൽ ഇത്തവണത്തെ ഓണം എവിടെയായിരിക്കുമെന്നതിനെക്കുറിച്ച് പ്ലാന്‍ ചെയ്തിട്ടില്ലെന്ന് തുറന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. സുപ്രിയയുടെ അമ്മൂമ്മ മരിച്ചത് അടുത്തിടെയാണെന്നും അവര്‍ പറഞ്ഞിരുന്നു. വലിയ രീതിയിലുള്ള ആഘോഷമുണ്ടാവില്ലെന്നും മല്ലിക പറയുന്നു. അതേസമയം ഓണാഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചെത്തിയിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയ മേനോനും.
ഇപ്പോള്‍ തങ്ങളുടേയും ഭാവം അല്ലിയുടെ പാവക്കുട്ടിയായ എല്ലിയെപ്പോലെയാണ് പൃഥ്വിരാജ് കുറിച്ചത്. പൃഥ്വിരാജ് പോസ്റ്റ് ചെയ്തത് സദ്യയിലെ വിഭവങ്ങള്‍ അണിനിരത്തി വെച്ചതിന്റെ ചിത്രമാണ്. ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത് ടൊവിനോ തോമസുള്‍പ്പടെ നിരവധി പേരായിരുന്നു. സുപ്രിയ മേനോനും ഓണാശംസ നേര്‍ന്ന് എത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ആശംസ നേരുന്നുവെന്നായിരുന്നു സുപ്രിയ പറഞ്ഞത്.
അലംകൃതയെ തോളിലേറ്റി പൃഥ്വിരാജ് സദ്യ കഴിക്കുന്നതിന് മുന്‍പ് നടക്കാന്‍ പോയതിനെക്കുറിച്ചും സുപ്രിയ മേനോന്‍ പറഞ്ഞിരുന്നു. താരപത്‌നി ഈ വിശേഷം ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു പങ്കുവെച്ചത്. സുപ്രിയ പോസ്റ്റ് ചെയ്തത് ഇരുവരുടേയും മുഖം കാണാത്ത തരത്തിലുള്ള ചിത്രമായിരുന്നു.