മലയാളികള്‍ക്ക് എന്നും കുറുമ്പുകാരിയാണ് നടി പ്രയാഗ മാര്ട്ടിന്. ഓരോ വര്‍ഷവും വെളളിത്തിരയില്‍ നിരവധി നായികമാര്‍ അരങ്ങേറ്റം കുറിക്കുമ്പോഴും മലയാള സിനിമയില്‍ തന്റെതായ സ്ഥാനം ഊട്ടി ഉറപ്പിച്ചിരിക്കുകയാണ് പ്രയാഗ. മലയാളം കടന്ന് തമിഴിലും കന്നടയിലുമെല്ലാം നിറസാന്നിധ്യമായ താരം ഇപ്പോള്‍ പങ്കുവച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാകുകയാണ്. താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് എന്ത് പറ്റി എന്ന ചോദ്യവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധകരും.
സാഗര്‍ ഏലിയാസ് ജാക്കി എന്ന സിനിമയിലൂടെ ചെറിയ വേഷത്തില്‍ നിന്ന് അരങ്ങേറ്റം കുറിച്ച് ഒരു മുറൈ വന്ത് പാര്‍ത്തായ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷന്, ഒരേ മുഖം, ഫുക്രി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍, പോക്കിരി സൈമണ്‍, രാമലീല, ബ്രദേഴ്സ് ഡേ, ഉള്‍ട്ട തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാര്ട്ടിന്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം ഇപ്പോള്‍ പങ്കുവച്ച് ചിത്രങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.പാതിരാത്രി ഫോര്‍ട്ട് കൊച്ചിയില്‍ പോലിസുകാര്‍ക്ക് ഒപ്പം നടക്കുന്ന പ്രയാഗയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് .
ചിത്രം കണ്ട് എന്താണ് സംഭവിച്ചത് എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. ഫോര്‍ട്ട് കൊച്ചിയില്‍ പോലീസുകാരുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് താരം. ടൈല്‍ പാകിയ ബീച്ചിലെ ഫുട് പാത്തിലൂടെ രാത്രിയില്‍ പ്രയാഗ പോലീസുകാരോടൊപ്പം ഒരു കിലോ മീറ്ററോളം നടന്നിരുന്നു. ഇതിന്റെ ഭാഗമായുളള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രയാഗ തന്നെയാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. താരം എത്തിയത് സംസ്ഥാനസര്‍ക്കാരും കേരള പോലീസും സംയുക്തമായി സംഘടിപ്പിച്ച രാത്രിനടത്തം പരിപാടിയുടെ ഉദ്ഘാടനം നടത്തുന്നതിന്ംര ഭാഗമായാണ്. പരിപാടിയില്‍ പങ്കെടുത്ത താരം പോലീസുകാര്‍ക്കൊപ്പം സെല്‍ഫികളും പകര്‍ത്തിയിരുന്നു.
എറണാകുളം ഡിസിപിയായ ജി. പൂങ്കുഴലിയോടൊപ്പമായിരുന്നു പ്രയാഗ ചടങ്ങില്‍ പങ്കെടുത്തത്. പരിപാടിക്കായി തന്നെ ക്ഷണിച്ചതില്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു താരം. പ്രയാഗക്കൊപ്പമുളള ചിത്രം പകര്‍ത്തുന്നതിനായി പോലീസുകാര്‍ക്കിടയിലും മല്‍സരങ്ങള്‍ ആരങ്ങേറിയിരുന്നു. വനിതാ കോണ്‍സ്റ്റബിള്‍മാരുള്‍പ്പെടെ താരത്തോടൊപ്പം സെല്‍ഫി എടുക്കുന്നതിനായി നിരവധിപേരാണ് എത്തിയിരുന്നത്. താരത്തിന്റെതായി ഒടുവില്‍ പുറത്ത് ഇറങ്ങിയ ചിത്രം. ഭൂമിയിലെ മനോഹര സ്വകാര്യം എന്ന സിനിമയാണ്.