മലയാളികൾക്ക് ഓണം എന്ന് പറയുന്നത് ഒരു ആഘോഷം തന്നെയാണ്. എന്നാൽ അന്യദേശ നായികമാര്‍ തങ്ങളുടെ പഴയകാല ഓണം തങ്ങളുടെ സിനിമാ കരിയറിന്റെ ഭാഗമായി കേരളത്തിൽ തന്നെയാണ് ചിലവഴിച്ചതും. എന്നാൽ ഇപ്പോൾ കേരളത്തില്‍ എത്തും മുന്‍പ് മലയാള സിനിമയില്‍ സജീവമാകുന്നതിനു മുന്‍പ് ഓണം തനിക്കൊരു അവധി ദിനം മാത്രമാണെന്ന അറിവാണ് നല്‍കിയതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് പഴയകാല നടി പൂര്‍ണിമ ഭാഗ്യരാജ്.വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് പൂര്‍ണിമ ഭാഗ്യരാജ് ഇക്കാര്യങ്ങൾ തുറന്ന് പറയുന്നത്.
'അഭിനയിക്കാന്‍ കേരളത്തില്‍ വന്ന ശേഷമാണ് ഞാന്‍ ഓണത്തെക്കുറിച്ച് വിശദമായി അറിയുന്നതും ഓണം ആഘോഷിച്ചതുമൊക്കെ, കേരളത്തില്‍ ഓണം എന്നൊരു അവധി ദിവസം ഉണ്ട് എന്ന് മാത്രമായിരുന്നു അതുവരെയുള്ള അറിവ്. എന്റെ അമ്മുമ്മ ജനിച്ചത് ചെങ്ങന്നൂര്‍ ആണെങ്കിലും ചെറുപ്പത്തില്‍ തന്നെ കുടുംബം തിരുനല്‍വേലിയിലേക്കും തുടര്‍ന്ന് ബോംബൈയിലേക്കും പോയി. എന്‍റെ കുട്ടിക്കാലം അവിടെയായിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം ഓണം ആഘോഷങ്ങളില്‍ അതിഥിയായി പോകും. ചെന്നൈയിലെ ചില ഹോട്ടലുകളില്‍ നല്ല ഓണ സദ്യ കിട്ടും. ഞങ്ങള്‍ കുടുംബമായി പോയി കഴിക്കും എനിക്ക് ഏറ്റവും പ്രിയം പായസമാണ്'.
ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്ന അഭിനേത്രിയാണ് പൂർണ്ണിമ. തുടർന്ന് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ താരത്തെ തേടി എത്തുകയും ചെയ്‌തു. വെളിച്ചം വിതറുന്ന പെൺകുട്ടി, ഊതിക്കാച്ചിയ പൊന്ന്, ഓളങ്ങൾ, ആ രാത്രി, ഞാൻ ഏകനാണ്, ഊമക്കുയിൽ, മറക്കില്ലൊരിക്കലും, പിൻ നിലാവ്, മഴനിലാവ്, കിന്നാരം, ഇത്തിരിനേരം ഒത്തിരികാര്യം, വെറുതെ ഒരു പിണക്കം എന്നീ ചിത്രങ്ങളിൽ താരം തിളങ്ങുകയും ചെയ്തിട്ടുണ്ട്.