Latest News

ശിവനായി അക്ഷയ്കുമാര്‍,'ഓ മൈ ഗോഡ് 2' ടീസര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 11 ന് തിയേറ്ററുകളില്‍

Malayalilife
 ശിവനായി അക്ഷയ്കുമാര്‍,'ഓ മൈ ഗോഡ് 2' ടീസര്‍ പുറത്ത്; ചിത്രം ഓഗസ്റ്റ് 11 ന് തിയേറ്ററുകളില്‍

തുടര്‍ച്ചയായ ബോക്സോഫീസ് പരാജയങ്ങള്‍ക്ക് പിന്നാലെ ട്രാക്ക് മാറ്റിപ്പിടിച്ച് അക്ഷയ് കുമാര്‍. താരത്തിന്റെ പുതിയ ചിത്രം 'ഓഎംജ 2'വിന്റെ ട്രെയ്ലര്‍ പുറത്തെത്തി. 'ഓ മൈ ഗോഡ്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഓഎംജി 2. തിയേറ്ററുകളില്‍ തുടരെ പരാജയങ്ങള്‍ സംഭവിച്ചതു കൊണ്ട് ഓഎംജി 2 ഡയറക്ട് ഒ.ടി.ടിയില്‍ എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ തീരുമാനിക്കുകയായിരുന്നു. ഓഗസ്റ്റ് 11 ആണ് റിലീസ് തീയതി. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണിത്.

യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദ്യ ഭാഗത്തില്‍ നിന്ന് പ്രമേയത്തില്‍ കാര്യമായ വ്യത്യാസവുമായാണ് രണ്ടാം ഭാഗം എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ചിത്രത്തില്‍ മതമായിരുന്നു പ്രധാന വിഷയമെങ്കില്‍ സീക്വലില്‍ രാജ്യത്തെ വിദ്യാഭ്യാസ മേഖലയാണ് പ്രമേയം.

OMG 2 Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES