Latest News

മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്നെ എന്തിനാണ് വിവാഹം ചെയ്തത് എന്ന് തോന്നി ;ദാമ്പത്യത്തില്‍ ഏറെ വേദനിപ്പിച്ച അനുഭവം തുറന്നുപറഞ്ഞ് മേതില്‍ ദേവിക

Malayalilife
topbanner
മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കില്‍ പിന്നെ എന്നെ എന്തിനാണ് വിവാഹം ചെയ്തത് എന്ന് തോന്നി ;ദാമ്പത്യത്തില്‍ ഏറെ വേദനിപ്പിച്ച അനുഭവം തുറന്നുപറഞ്ഞ് മേതില്‍ ദേവിക

ലയാളത്തിലെ പ്രശസ്ത നടനാണ് മുകേഷ്. നടി സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം ചെയ്തത്. ഇപ്പോള്‍ മുകേഷിന്റെ രണ്ടാം ഭാര്യ മുകേഷുമായുള്ള ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെ പറ്റി വെളിപ്പെടുത്തിയിരിക്കയാണ്.

മേതില്‍ ദേവികയുടെ വാക്കുകള്‍ ഇങ്ങനെ

മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. എന്നാലിപ്പോള്‍ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന്
എനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി.

അതേ സമയം നേരത്തെ മുകേഷിന് എതിരെ ഒരാരോപണം വന്നപ്പോളും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. ടെസ്സ് എന്ന യുവതി മുകേഷിനെതിരെ മീ ടൂവുമായി രംഗത്തെത്തിയിരുന്നു ഈ സംഭവത്തിന് പിന്നാലെയും മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ദേവികയ്ക്ക്. പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മേതില്‍ ദേവിക പറയുന്നു.  എന്നാല്‍ ഇതിന് ഒന്നും ക്യാമ്പയിന്‍ നടന്നില്ലെന്നും സ്ത്രീയെന്ന നിലയില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഇത്രയും വര്‍ഷം മുന്‍പ് എന്താണ് സംഭവിച്ചതെന്ന് മുകേഷിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മയില്ലന്നാണ് അദ്ദേഹം പറഞ്ഞത്.

മുകേഷ് തന്നോട് നുണ പറയില്ലെന്നും മീടു ഉയര്‍ന്നപ്പോള്‍ അദ്ദേഹം വിഷമിച്ചെന്നും ദേവിക പറഞ്ഞു. പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളുകൂടിയാണ് മുകേഷ് എന്നുമാണ് ദേവിക കൂട്ടിച്ചേര്‍ത്തത്.

സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.

 

Read more topics: # Methil Devika,# Mukesh
Methil Devika About her husband Mukesh

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES