മലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഗിന്നസ് പക്രു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ അഹമ്മദാബാദ് രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്. ഇളയരാജ എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. തൃശൂർ റൗണ്ടിൽ കപ്പലണ്ടി വിൽപ്പനക്കാരനായ വനജനെയാണ് ഗിന്നസ് പക്രു ഇളയരാജയിൽ അവതരിപ്പിച്ചത്. വനജന്റെ അതിജീവനത്തെ കേന്ദ്രീകരിച്ചായിരുന്നു സിനിമ. ഇപ്പോൾ ഇതിന് പിന്നാലെ മറ്റൊരു സന്തോഷവും താരത്തെ തേടി എത്തിയിരിക്കുകയാണ്.
മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി പക്രുവിന് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ നടന് അഭിനന്ദനം വട്സാപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഈ സന്തോഷ വാർത്ത പക്രു തന്നെയാണ് തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. പക്രു സന്തോഷം മെഗാസ്റ്റാറിന്റെ സന്ദേശത്തിന്റ സ്ക്രീൻ ഷോർട്ട് പങ്കുവെച്ച് കൊണ്ടാണ് പങ്കുവെച്ചത്.'
ഒടുവില്‍ ആ' മെഗാ' അഭിനന്ദനവും എന്നെ തേടിയെത്തി. നന്ദി മമ്മുക്ക. അങ്ങയുടെ ഈ അഭിനന്ദനവും വലിയ അംഗീകാരമായി കാണുന്നു' എന്നുമാണ് പക്രു സോഷ്യൽ മീഡിയ പേജിൽ കുറിച്ചിരിക്കുന്നത്. ആരാധകരും സിനിമാ ലോകവും നടന് ആശംസ നേർന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇനിയും റിയലിസ്റ്റിക് സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പുരസ്കാര നിറവിൽ പക്രു പറഞ്ഞു.