Latest News

ജോജുവിന് ഇന്ന് 43ാം പിറന്നാള്‍; ഇസുകുട്ടനൊപ്പം ആശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍; അന്നുമിന്നും മാറ്റമില്ലാത്ത ആളെന്ന് സാധിക വേണുഗോപാല്‍

Malayalilife
ജോജുവിന് ഇന്ന് 43ാം പിറന്നാള്‍; ഇസുകുട്ടനൊപ്പം ആശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍; അന്നുമിന്നും മാറ്റമില്ലാത്ത ആളെന്ന് സാധിക വേണുഗോപാല്‍

ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് എത്തി പിന്നീട് വില്ലനായും സഹനടനായും നായകനായും ഒക്കെ തിളങ്ങിയ ആളാണ് ജോജു ജോര്‍ജ്ജ്. ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളില ിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി സിനിമാമേഖലയില്‍ നിന്നുളള പരിശ്രമമാണ് താരത്തെ ഇന്ന് ഈ നിലയില്‍ എത്തിച്ചത്. ഏത് വേഷവും അതിമനോഹരമായി തന്നെ ഇണങ്ങുമെന്ന് താരം തെളിയിച്ചുകഴിഞ്ഞു. മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ ആണ് ജോജു. മഴവില്‍ക്കൂടാരം എന്ന സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായി കരിയര്‍ ആരംഭിച്ച ജോജു ഇപ്പോള്‍ പ്രേക്ഷകരുടെ പ്രിയ നടന്‍ കൂടിയാണ്. ഇന്ന് മലയാളത്തിന്റെ പ്രിയ നടന് പിറന്നാള്‍ ആണ്. 43-ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ന് ജോജു. ആരാധകരും താരങ്ങളും ആണ് താരത്തിന് പിറന്നാള്‍ ആശംസ നേര്‍ന്നു കൊണ്ട് രംഗത്ത് വരുന്നത്.

ചലച്ചിത്ര - ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സുഹൃത്തുക്കള്‍ ആണ് സോഷ്യല്‍ മീഡിയ വഴി ജോജുവിന് ആശംസ നേരുന്നവരില്‍ അധികവും. കുഞ്ചാക്കോ ബോബന്‍ മകന്‍ ഇസഹാക്കിനും ജോജുവിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ജോജുവിന് ആശംസകള്‍ അറിയിച്ചത്.  ഇപ്പോള്‍ നടി സാധിക വേണുഗോപാല്‍ പങ്കിട്ട ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. 'അന്നും ഇന്നും ഒരേ സ്വഭാവം,അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും'എന്നാണ് സാധിക പറയുന്നത്.

ഹാപ്പി ബര്‍ത്ത് ഡേ ജോജുചേട്ടാ, ജോഷി സര്‍ന്റെ സേവ്ന്‍സ് മൂവി കാലിക്കറ്റ് എന്റെ നാട്ടില്‍ ഷൂട്ട് നടക്കുമ്പോള്‍ മുതല്‍ ഉള്ള പരിചയം ആണ് അതിനു ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞു ജോഷിസാറിന്റെ തിരിച്ചു വരവില്‍ ആ ചിത്രത്തില്‍ ഒരുമിച്ചു ജോജുചേട്ടനൊപ്പം അഭിനയിക്കാനും സാധിച്ചു.. അന്നും ഇന്നും ഒരേ സ്വഭാവം, അതുതന്നെ ആണ് ജോജുചേട്ടന്റെ പ്രത്യേകതയും എന്നും ഇങ്ങനെ തന്നെ ആവട്ടെ ഇനിയും ഒരുപാട് നല്ല ചിത്രങ്ങള്‍ തേടി വരട്ടെ എന്ന് ആശംസിക്കുന്നു... എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു എന്നാണ
 

Kunchako boban and sadhika venugopal greets joju on his birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക