മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് അത്;കാരണം വെളിപ്പെടുത്തി സിദ്ദിഖ്

Malayalilife
മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് അത്;കാരണം വെളിപ്പെടുത്തി സിദ്ദിഖ്

ലയാളത്തിന്റെ പ്രിയ മെഗാസ്റ്റാർ  ആണ് മമ്മൂക്ക.  താരത്തിന്റെ തന്നെ  എവർഗ്രീൻ ഹിറ്റ്ചിത്രമാണ് ഹിറ്റ്ലർ.  വൻ വിജയമായിരുന്നു ചിത്രം നേടിയതും.  വൻ താരനിരയായിരുന്നു ചിത്രത്തിൽ മെഗാസ്റ്റാറിനോടൊപ്പം അണിനിരന്നത്. ഇപ്പോഴിത ചിത്രത്തെ കുറിച്ച് അധികം ആർക്കുമാറിയാത്ത കഥ പങ്കുവെച്ച് സംവിധായകൻ സിദ്ദിഖ് രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു മാധ്യമത്തിന്  നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മുക്ക അഡ്വാന്‍സ് പോലും വാങ്ങാതെ അഭിനയിച്ച സിനിമയാണ് 'ഹിറ്റ്ലര്‍'. പടം റിലീസായി കഴിഞ്ഞാണ് മമ്മുക്കയും മുകേഷുമൊക്കെ പ്രതിഫലം വാങ്ങിയത്. മറ്റു പല ഭാഷകളിലേക്കും ഹിറ്റ്ലര്‍ റീമേക്ക് ചെയ്തു. തെലുങ്കില്‍ ചിരഞ്ജീവിയും, തമിഴില്‍ സത്യരാജും, ഹിന്ദിയില്‍ സുനില്‍ ഷെട്ടിയുമായിരുന്നു നായകന്മാര്‍. ചിരഞ്ജീവി ഇടവേളയ്ക്ക് ശേഷം ചെയ്ത ചിത്രമായിരുന്നു. വലിയ ഹിറ്റുമായിരുന്നു. പക്ഷേ മമ്മുക്കയുടെ ഹിറ്റ്ലറാണ് എനിക്കിഷ്ടം.

പ്രേക്ഷകര്‍ക്കും അങ്ങനെയായിരിക്കും എന്ന് ഉറപ്പാണ്‌. ഇപ്പോഴും മലയാളികളുടെ മനസ്സില്‍ 'ഹിറ്റ്ലര്‍' എന്ന കഥാപാത്രമുണ്ട്. രണ്ടാം ഭാഗത്തെക്കുറിച്ച് ഈ അടുത്തകാലത്തും ഞാന്‍ ചിന്തിച്ചു. പക്ഷേ ഇപ്പോഴത്തെ ജനറേഷന്‍റെ ആളല്ല മാധവന്‍ കുട്ടി. അയാളുടെ ജീവിതം അവര്‍ക്ക് മനസിലാകണമെന്നില്ല. അതിനാല്‍ എത്രത്തോളം അതിനൊരു വിജയ സാധ്യതയുണ്ടെന്ന സംശയമുണ്ട്‌. തല്‍ക്കാലം വേണ്ട എന്ന തീരുമാനത്തിലാണ്. ബാക്കിയൊക്കെ വരുന്നത് പോലെയെന്നും സംവിധായകൻ പറഞ്ഞു.

Director Siddique words about mammootty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES