Latest News

കറുത്ത ഗൗണില്‍ സുന്ദരിയായി ഓസ്‌കാര്‍ വേദിയിലെത്തി ദീപിക പദുക്കോണ്‍; സെന്‍സേഷണല്‍ ഗാനം അവതരിപ്പിക്കാന്‍ നര്‍ത്തകരെ സ്വാഗതം ചെയ്ത് നടി; പ്രശംസിച്ച് കങ്കണ; ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു എന്ന് കുറിച്ച് മന്ത്രി ശിവന്‍കുട്ടിയും

Malayalilife
കറുത്ത ഗൗണില്‍ സുന്ദരിയായി ഓസ്‌കാര്‍ വേദിയിലെത്തി ദീപിക പദുക്കോണ്‍; സെന്‍സേഷണല്‍ ഗാനം അവതരിപ്പിക്കാന്‍ നര്‍ത്തകരെ സ്വാഗതം ചെയ്ത് നടി; പ്രശംസിച്ച് കങ്കണ; ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു എന്ന് കുറിച്ച് മന്ത്രി ശിവന്‍കുട്ടിയും

95 ാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ ചരിത്ര നേട്ടമായിരുന്നു ഇന്ത്യന്‍ സിനിമ സ്വന്തമാക്കിയത്. 'എലിഫന്റ് വിസ്പറേഴ്സ്' എന്ന ചിത്രവും ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു...' എന്ന ഗാനവും പുരസ്‌കാരം സ്വന്തമാക്കിയതോടെ ഇന്ത്യയുടെ പ്രശസ്തി വാനോളം ഉയര്‍ന്നിരിക്കുകയാണ്.ഒപ്പം പുരസ്‌കാര വേദിയില്‍ അവതാരകയായി ഇന്ത്യയുടെ അഭിമാനമായി ദീപികയെത്തിയതും ശ്രദ്ധേയമായി. 

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍ആര്‍ആറിലെ 'നാട്ടുനാട്ടു.. ഗാനത്തിന്റെ ലൈവ് പ്രകടനത്തിനും ഓസ്‌കര്‍ വേദി സാക്ഷിയായി. ഗാനത്തെ പരിചയപ്പെടുത്താനെത്തിയതാകട്ടെ ബോളിവുഡ് താര സുന്ദരി ദീപിക പദുക്കോണ്‍. 'സെന്‍സേഷണല്‍' ഗാനം എന്നാണ് ദീപിക ഗാനത്തെ വിശേഷിപ്പിച്ചത്. വലിയ കയ്യടികളോടെയാണ് സദസ്സ് ദീപികയുടെ വാക്കുകളെ എതിരേറ്റത്.

ദീപികയുടെ ഈ വാക്കുകള്‍ക്ക് പിന്നാലെ രാഹുല്‍ സിപ്ലിഗഞ്ജും കാലഭൈരവയും അമേരിക്കന്‍ നര്‍ത്തകിയും നടിയുമായ ലോറന്‍ ഗോട്ലീബും സംഘവും വേദിയിലെത്തി. പിന്നെ കണ്ടത് ഓസ്‌കര്‍ വേദിയെ ആവേശത്തിലാക്കുന്ന കാഴ്ചയായിരുന്നു. ഗംഭീരമായ നൃത്തപ്രകടനത്തിനൊടൃവില്‍ കാണികള്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്നതും വീഡിയോയില്‍ കാണാം.

കറുപ്പ് നിറത്തിലുള്ള വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് താരം വേദിയിലെത്തിയത്. ഓഫ് ഷോള്‍ഡര്‍ ഗൗണ്‍ ദീപികയ്ക്ക് ഗ്ലാമറസ് ലുക്ക് നല്‍കി. ഇതിനൊപ്പം ഡയമണ്ട് നെക്കളേസും മോതിരവും ബ്രെയ്സ്ലെറ്റുമാണ് ആഭരണങ്ങളായി അണിഞ്ഞത്. 

പെര്‍സിസ് ഖംബട്ടയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും ശേഷം ഓസ്‌കറില്‍ അവതാരകയായി എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരിയാണ് ദീപിക. രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരുള്‍പ്പെടെ ആര്‍ആര്‍ആര്‍ ടീം ഓസ്‌കര്‍ വേദിയില്‍ ഉണ്ടായിരുന്നു. പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും പരസ്പരം ആലിംഗനം ചെയ്തു. ഒരു ഇന്ത്യന്‍ ഗാനത്തിന് അന്താരാഷ്ട്ര വേദിയില്‍ കിട്ടുന്ന ഏറ്റവും മികച്ച അംഗീകാരമാണ് ആര്‍ ആര്‍ ആറിന് ലഭിച്ചത്.

ഓസ്‌കാര്‍ വേദിയിലെത്തിയ ദീപിക പദുക്കോണിനെ പ്രശംസിച്ച് നടി കങ്കണ റണാവത്തും മന്ത്രി ശിവന്‍കുട്ടിയും രംഗത്തെത്തി.ദീപിക അതീവ സുന്ദരിയാണെന്നും രാജ്യത്തിന്റെ ഒന്നടങ്കം തോളിലേറ്റിയാണ് ഓസ്‌കര്‍ വേദിയില്‍ എത്തിയത് എന്നുമാണ് കങ്കണ കുറിച്ചത്.  ദീപികയുടെ ഓസ്‌കര്‍ വേദിയിലെ അവതരണത്തിന്റെ വീഡിയോയ്ക്കൊപ്പമായിരുന്നു കങ്കണയുടെ കുറിപ്പ്. 

'എത്ര മനോഹരിയാണ് ദീപിക പദുക്കോണ്‍. രാജ്യത്തെ മുഴുവന്‍ ഒരുമിപ്പിച്ച് അതിന്റെ പ്രതിച്ഛായയും പ്രശസ്തിയും ആ ലോലമായ തോളില്‍ വഹിച്ചുകൊണ്ട് വളരെ മാന്യമായും ആത്മവിശ്വാസത്തോടെയും സംസാരിക്കുന്നത് അത്ര എളുപ്പമല്ല. ഇന്ത്യന്‍ സ്ത്രീകളാണ് ഏറ്റവും മികച്ചതെന്നതിന്റെ സാക്ഷ്യമായി ദീപിക തലയുയര്‍ത്തി നില്‍ക്കുന്നു'- കങ്കണ കുറിച്ചു.

പോസ്റ്റിനു താഴെ നിവരധി പേരാണ് ദീപികയെ പ്രശംസിച്ചുകൊണ്ടെത്തിയത. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം എന്നായിരുന്നു ഒരാള്‍ കുറിച്ചത്. കങ്കണയെ കൂടാതെ ആയില ഭട്ട്, സമാന്ത തുടങ്ങിയവരും ദീപികയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..ദീപികയെ പ്രശംസിച്ച് മന്ത്രി വി.ശിവന്‍കുട്ടി 

ഓസ്‌കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. 'ചില വേദികളില്‍ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..', എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിമര്‍ശിച്ചും ദീപികയെ പ്രശംസിച്ചും രംഗത്തെത്തിയത്. 

Deepika Padukone Introduces Naatu Naatu in Oscars 2023

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES