Latest News

വിക്രമിന്റെ പുതിയ ചിത്രം 'ചിയാന്‍ 62; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ത്രില്ലിംഗ് അന്നൗണ്‍സ്മെന്റ് വീഡിയോ

Malayalilife
വിക്രമിന്റെ പുതിയ ചിത്രം 'ചിയാന്‍ 62; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ത്രില്ലിംഗ് അന്നൗണ്‍സ്മെന്റ് വീഡിയോ

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിയാന്‍ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിര്‍മ്മാതാക്കളായ എച്ച് ആര്‍ പിക്‌ചേഴ്‌സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗണ്‍സ്മെന്റ് വിഡിയോയില്‍ കൂടിയാണ് നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വന്‍ ജനപ്രീതിയാര്‍ജ്ജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ എസ്.യു.അരുണ്‍ കുമാറാണ് ചിയാന്‍ 62 സംവിധാനം ചെയ്യുന്നത്. ഒരു ഗംഭീര ചിത്രത്തിന്റെ ട്രൈലെര്‍ പോലെ തന്നെ ഫീല്‍ ചെയ്ത അന്നൗണ്‍സ്മെന്റ് വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളില്‍ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റിലാണ് ചിയാന്‍ 62 അന്നൗണ്‍സ്മെന്റ് വീഡിയോ.

പ്രമുഖ നിര്‍മ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആര്‍ പിക്ചേഴ്സിന് വേണ്ടി റിയ ഷിബു നിര്‍മ്മിക്കുന്ന ചിയാന്‍ 62  തീവ്രവും ആകര്‍ഷകവുമായ ആക്ഷന്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും. ദേശീയ അവാര്‍ഡ് ജേതാവ് ജി വി പ്രകാശ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും.2024 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിയാന്‍ 62-ലെ പൂര്‍ണ്ണമായ ചിത്രീകരണത്തിന്റെ സ്ഫോടനാത്മകമായ ആക്ഷന്റെ ഒരു ദൃശ്യം അനൗണ്‍സ്മെന്റ് വീഡിയോ നല്‍കുന്നു.

ധ്രുവനച്ചത്തിരം, തങ്ങളാന്‍ എന്നിവയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റുകള്‍ കാരണം ഇതിനകം തന്നെ ആഹ്ലാദത്തിലായിരുന്ന ചിയാന്‍ വിക്രമിന്റെ ആരാധകര്‍, സിനിമയുടെ ആദ്യ അധ്യായത്തിലെ രംഗങ്ങള്‍ അടങ്ങുന്ന 'ചിയാന്‍ 62' ന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയില്‍ അതീവ ത്രില്ലിലാണ്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ അറിയിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍. 

Read more topics: # ചിയാന്‍ 62
Chiyan Vikram 62 Announcement Video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES