1991ല്‍ മമ്മൂട്ടി ഭരതന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് അമരം. അമരത്തിലെ ഓരോ കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സിൽ മായാത്ത ഓർമ്മകളാണ്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി അച്ചൂട്ടി എന്ന കഥാപാത്രമായി ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഒപ്പം മുരളി, മാതു, അശോകന്‍, കെപിഎസി ലളിത, ചിത്ര, ബാലന്‍ കെ നായര്‍, കുതിരവട്ടം പപ്പു, സൈനുദീന്‍ തുടങ്ങിയ നിരവധി താരങ്ങളും അണിനിരന്നിരുന്നു. ബാഹുബലിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട ആര്‍ട്ട് ഡയറക്ടര്‍ സാബു സിറിളായിരുന്നു അമരത്തിന് വേണ്ടി അന്ന് കലാസംവിധാനം നിര്‍വ്വഹിച്ചത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അമരം ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാബു സിറിള്‍.
ചെന്നൈയിലെ ഒരു സ്റ്റുഡിയോയില്‍ സാബു ഉണ്ടാക്കിവെച്ച കാര്‍ കണ്ടാണ് സംവിധായകന്‍ ഭരതന്‍ അദ്ദേഹത്തെ സിനിമയിലേക്ക് വിളിക്കുന്നത്. അന്ന് കലാസംവിധായകനായി അത്ര പ്രവൃത്തിപരിചയം ഇല്ലാത്ത ആളായിരുന്നു സാബു സിറിള്‍. ഞാന്‍ ഒരു സിനിമ ചെയ്യുന്നുണ്ട്, കടലില്‍ ഇറക്കാവുന്നൊരു സ്രാവിനെ ചെയ്യാന്‍ പറ്റുമോ എന്ന് സാബു സിറിളിനോട് ഭരതന്‍ അന്ന് അങ്ങാട്ട് ചോദിക്കുകയായിരുന്നു.
ഇതിന് ചെയ്യാമെന്ന് മറുപടി സാബു സിറിള്‍ നല്‍കി. തുടര്‍ന്ന് ഏറെ ദിവസം തലപുകച്ച ശേഷം അദ്ദേഹം ഒരു സ്രാവിനെ ഉണ്ടാക്കികൊടുത്തു. എങ്ങനെ ചെരിഞ്ഞാലും ചിറകു മുളകിലേക്ക് പൊങ്ങിക്കിടക്കുന്ന സ്രാവ്. തൊലിയുടെ നിറം പോലും ശരിക്കുളള സ്രാവിന്റേത് പോലെ തന്നെയാണ്. സ്വയം വായ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നൊരു സ്രാവ്.
ഏറെ ദിവസത്തെ ഗവേഷണത്തിന് ശേഷമായിരുന്നു സാബു സിറിള്‍ അത് ചെയ്തത്. തുടര്‍ന്ന് ഒരു ദിവസം ആലപ്പുഴ കായലിലിട്ട് അതിനെ പരീക്ഷിച്ചു. അന്ന് സംവിധായകന്‍ തിരിച്ചറിഞ്ഞു ഞാന്‍ കണ്ടെത്തിയത് ഒരു ജീനിയസിനെയാണെന്ന്. അന്ന് വെളളത്തില്‍ മുങ്ങിക്കിടക്കുന്ന സ്രാവിനെ കാണാന്‍ കൊതുമ്പുവെളളം തുഴഞ്ഞാണ് മമ്മൂട്ടിയെത്തിയത്. മമ്മൂട്ടിയും അത് കണ്ട് അത്ഭുതപ്പെട്ടു.
നാല് തവണ മികച്ച പ്രൊഡക്ഷന്‍ ഡിസൈനിംഗിനുളള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ കലാസംവിധായകനാണ് സാബു സിറിള്‍. ബാഹുബലി സീരിസ്, എന്തിരന്‍ പോലുളള ബ്രഹ്മാണ്ഡ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം തന്നെ അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാളത്തില്‍ ഒടുവിലായി പ്രിയദര്‍ശന്റെ മരക്കാര്‍ അറബിക്കടലിന്‌റെ സിഹം ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം കലാസംവിധാനം നിര്‍വ്വഹിച്ചത്. തേന്മാവിന്‍ കൊമ്പത്തിന് ചെയ്ത കലാസംവിധാനത്തിനാണ് സാബു സിറിളിന് ആദ്യമായി മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുളള ദേശീയ പുരസ്‌കാരം ലഭിച്ചത്.