മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അവതാരകനാണ് ജീവ ജോസഫ്. സൂര്യ ടിവിയില്‍ വീഡിയോ ജോക്കിയായിട്ടാണ് താരം ആദ്യം എത്തിയത്. പിന്നീട് സിനിമകളിലും ജീവ അഭിനയിച്ചിരുന്നു. സീ കേരളം ചാനലിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് ജീവ ശ്രദ്ധിക്കപ്പെടുന്നത്. വളെര വേഗത്തിലാണ് പിന്നീട് താരത്തിന്റെ പ്രശസ്തി വര്‍ദ്ധിച്ചത്. താരത്തിന്റെ ഭാര്യ അപർണയെയും മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. സൂര്യ മ്യൂസിക്കില്‍ കോ ആങ്കറായി വന്ന അപര്‍ണ തോമസിനെയാണ് താരം വിവാഹം ചെയ്തത്. ജീിതത്തിലെ ഷോയും ഒരുമിച്ച് ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. അടുത്തിടെ ഇരുവരും മാലിദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ബിക്കിനി വേഷം ധരിച്ചുള്ള അപര്‍ണയുടെ ചിത്രമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഇതിന് പിന്നാലെ സദാചാര കമന്റുകളും മറ്റും പ്രത്യക്ഷപ്പെട്ട് തുടങ്ങി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് ജീവ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.
ഒരു അഭിമുഖത്തിലാണ് സദാചാരക്കാരോടുള്ള തന്റെ മനോഭാവത്തെ കുറിച്ച് ജീവ വ്യക്തമാക്കിയത്. കാര്യങ്ങള്‍ കാണുന്ന രീതിയില്‍ ഉള്ള വ്യത്യാസമാണ് ഇത്തരം കമന്റുകള്‍ക്ക് കാരണം. ഞാനും ഭാര്യയും കൂടെ ടൂര്‍ പോകുമ്പോള്‍ അവള്‍ അവള്‍ക്കിഷ്ടമുള്ള വസ്ത്രം ഇടുന്നു. ആ കോസ്റ്റ്യൂമിനെ കമന്റ് ചെയ്യാനാണ് എല്ലാവര്‍ക്കും താല്‍പര്യം. ഒരു ഭര്‍ത്താവിനില്ലാത്ത എന്ത് ദണ്ണമാണ് നാട്ടുകാര്‍ക്ക് ഉണ്ടാകുന്നത് എന്ന് എനിക്ക് മനസിലായിട്ടില്ല.
നിങ്ങളുടെ സ്വകാര്യത നിങ്ങള്‍ കണ്ടാല്‍പ്പോരെ എന്നാെക്കെ ചിലര്‍ ചോദിക്കാറുണ്ട്. ഞങ്ങളുടെ സ്വകാര്യത ഞങ്ങള്‍ നാട്ടുകാരെ കാണിച്ചിട്ടില്ല. ഇത്തരക്കാരുടെ വിചാരം ഇവരെന്തോ കണ്ടുപിടിച്ചെന്നാണ്. നാട്ടുകാര്‍ എന്ത് കാണണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നോ അത് മാത്രമെ ഞങ്ങള്‍ ഇതുവരെ പങ്കുവെച്ചിട്ടുള്ളൂ. ഭാര്യയോട് അങ്ങനെ ചെയ്യരുത് ഇങ്ങനെ ചെയ്യരുത് എന്നൊന്നും പറഞ്ഞ് ബുദ്ധിമുട്ടിക്കുന്ന ഭര്‍ത്താവല്ല ഞാന്‍. അങ്ങനൊരു ഭര്‍ത്താവാകാന്‍ താല്‍പര്യവുമില്ല. വസ്ത്രധാരണത്തിന് എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ട്. എന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെട്ട വസ്ത്രം അവള്‍ ധരിക്കട്ടെ. വേറാരും അതില്‍ ഇടപെടണ്ട ജീവ പറഞ്ഞു.