ഇന്ത്യയാണ് എനിക്കെല്ലാം; ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെനിന്നാണ്; 90കളില്‍ തുടരെ 15 സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ പൗരത്വമെടുത്തത്; ഇപ്പോള്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് അക്ഷയ് കുമാര്‍ 

Malayalilife
topbanner
 ഇന്ത്യയാണ് എനിക്കെല്ലാം; ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെനിന്നാണ്; 90കളില്‍ തുടരെ 15 സിനിമകള്‍ പരാജയപ്പെട്ടതോടെയാണ് കനേഡിയന്‍ പൗരത്വമെടുത്തത്; ഇപ്പോള്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുകയാണെന്ന് അറിയിച്ച് അക്ഷയ് കുമാര്‍ 

നേഡിയന്‍ പൗരത്വം ഉപേക്ഷിക്കാനൊരുങ്ങി ബോളിവുഡ് താരം അക്ഷയ് കുമാര്‍. തനിക്ക് ഇന്ത്യയാണ് എല്ലാം എന്നും പാസ്‌പോര്‍ട്ട് മാറ്റാന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു എന്നും കാര്യമറിയാതെയാണ് ആളുകള്‍ തന്റെ കനേഡിയന്‍ പൗരത്വത്തെ വിമര്‍ശിക്കുന്നത് എന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

'ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. ആളുകള്‍ ഒന്നും അറിയാതെ കാര്യങ്ങള്‍ പറയുമ്പോള്‍ വിഷമം തോന്നും', 1990-കളില്‍ തന്റെ കരിയര്‍ മോശം അവസ്ഥയിലൂടെയാണ് പോയത്. 15 ഓളം സിനിമകളാണ് ഈ കാലയളവില്‍ തിയേറ്ററുകളില്‍ പരാജയം നേരിട്ടത്. തന്റെ സിനിമകളുടെ മോശം ബോക്സ് ഓഫീസ് പ്രകടനമാണ് കനേഡിയന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും നടന്‍ വ്യക്തമാക്കി.'

എന്റെ സിനിമകള്‍ വര്‍ക്ക് ചെയ്യുന്നില്ല, എന്തെങ്കിലുമൊന്ന് വര്‍ക്ക് ചെയ്യണമല്ലോ എന്ന് ഞാന്‍ കരുതി, ഞാന്‍ ജോലിക്കായി അവിടെ പോയി. എന്റെ സുഹൃത്ത് കാനഡയിലാണ്. ഞാന്‍ അപേക്ഷിച്ചു. കാനഡയിലേക്ക് പോയി,

പിന്നാലെ എന്റെ രണ്ട് ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായി. എന്റെ സുഹൃത്ത് പറഞ്ഞു, തിരിച്ചു പോകൂ, വീണ്ടും ജോലി ആരംഭിക്കൂ എന്ന്. എനിക്ക് കുറച്ച് സിനിമകള്‍ ലഭിച്ചു. പാസ്‌പോര്‍ട്ട് ഉണ്ടെന്ന കാര്യം ഞാന്‍ മറന്നു. ഈ പാസ്‌പോര്‍ട്ട് മാറ്റണമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല, പക്ഷേ ഇപ്പോള്‍ അതെ, എന്റെ പാസ്‌പോര്‍ട്ട് മാറ്റാന്‍ ഞാന്‍ അപേക്ഷിച്ചു', അക്ഷയ് കുമാര്‍ പറഞ്ഞു.

Akshay Kumar on decision to renounce Canadian passport:

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES