ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകള്‍ ആരാധ്യ ബച്ചന്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട. ഇപ്പോളിതാ സ്‌കൂള്‍ യൂണിഫോം ധരിച്ച് മേക്കപ്പ് ഇട്ട ആരാധ്യയുടെ വീഡിയോ ആണ് വൈറലാകുന്നത്.
ഒരു ഫാന്‍ പേജില്‍ പങ്കിട്ട വീഡിയോയില്‍, ആരാധ്യ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം സ്‌കൂള്‍ ഇവന്റിനായി തയ്യാറെടുക്കുമ്പോള്‍ മേക്കപ്പ് ധരിച്ച് ഒരു സംഗീതോപകരണം പിടിച്ച് നില്‍ക്കുന്നത് കാണാന്‍ സാധിക്കും. ആരാധകര്‍ ആരാധ്യ 'റിയലി ക്യൂട്ട്' എന്ന് പറഞ്ഞ് പ്രതികരിച്ചുവെന്നും കമന്റ് വിഭാഗത്തില്‍ അവരുടെ അനുഗ്രഹങ്ങളും സ്‌നേഹവും വര്‍ഷിക്കുകയും ചെയ്തു.
അതേസമയം, ഇത്രയും ചെറിയ കാര്യങ്ങള്‍ പോലും വിമര്‍ശനത്തിന് പാത്രമാക്കാന്‍ ഇറങ്ങിതിരിച്ചവര്‍ അതിലും കുറ്റം കണ്ടെത്തുന്നുണ്ട്.