Latest News

സർജറിക്കുശേഷമാണ് കോൺഫിഡൻസ് വർദ്ധിച്ചത്; മെന്റലിയും ഫിസിക്കലിയും ഈ പ്രശ്‌നം വല്ലാതെ ബാധിച്ചിരുന്നു: ശിൽപ്പ ബാല

Malayalilife
സർജറിക്കുശേഷമാണ് കോൺഫിഡൻസ് വർദ്ധിച്ചത്; മെന്റലിയും ഫിസിക്കലിയും ഈ പ്രശ്‌നം വല്ലാതെ ബാധിച്ചിരുന്നു: ശിൽപ്പ ബാല

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് ശിൽപ ബാല. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഒരു അവതാരക കൂടിയാണ് ശിൽപ.  സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവവുമാണ്. എന്നാൽ ഇപ്പോൾ മുഖക്കുരുവുൾപ്പടെ കുറേ സ്‌കിൻ പ്രശ്‌നങ്ങൾ നേരിട്ടതിനെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് ശിൽപ ബാല. 

എന്റെ സ്‌കിന്നിന് അനുയോജ്യമാണെന്ന് ഉപയോഗിച്ച് പരീക്ഷിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമായേ ഞാൻ സ്‌കിൻ പ്രൊഡക്ടുകൾ എന്റെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയുള്ളൂ. നേരത്തെ മുഖക്കുരു പ്രശ്‌നങ്ങൾ നന്നായിട്ടുണ്ടായിരുന്നു. ആ സമയത്ത് കുറേ ഷോ ചെയ്യുന്നുണ്ടായിരുന്നു. ക്യാമറയിൽ കാണുമ്പോൾ അത് മറയ്ക്കാനായി മേക്കപ്പ് ചെയ്യുമായിരുന്നു.

മെന്റലിയും ഫിസിക്കലിയും ഈ പ്രശ്‌നം വല്ലാതെ ബാധിച്ചിരുന്നു. അതോടെയാണ് ഡോക്ടറിനെ കണ്ട് ചികിത്സ തേടിയത്. പിന്നീടും അത് തുടരുന്നുണ്ടായിരുന്നു. വേറെയും പ്രശ്‌നങ്ങളുണ്ടായിരുന്നു. അങ്ങനെയാണ് സർജിക്കലി അത് റിമൂവ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. അങ്ങനെയാണ് സർജറി ചെയ്തത്.

സ്‌കിൻ പ്രശ്‌നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ കൃത്യമായി ഡോക്ടറെ കാണണം. നേരത്തെ എന്റെ ഫോട്ടോ എടുക്കുന്നവരോട് അത് എവിടെയും അപ് ലോഡ് ചെയ്യരുതെന്ന് പറഞ്ഞിരുന്നയാളാണ് ഞാൻ. ഒരുപാട് മേക്കപ്പില്ലാതെ പുറത്തിറങ്ങാൻ ധൈര്യമില്ലായിരുന്നു. സർജറിക്ക് ശേഷമാണ് എന്റെ കോൺഫിഡൻസ് കൂടിയതെ്.

Actress shilpa bala words about surgery

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക