ഇടത് കണ്ണിന്റെ കാഴ്ച കുറയുവാൻ ആരംഭിച്ചു; ശരീരത്തിലുടനീളം തടിപ്പ് കാണപ്പെട്ടു; കോവിഡ് പോസിറ്റീവായ അനുഭവം പങ്കുവച്ച് സാനിയ ഇയ്യപ്പൻ

Malayalilife
 ഇടത് കണ്ണിന്റെ കാഴ്ച കുറയുവാൻ ആരംഭിച്ചു;  ശരീരത്തിലുടനീളം തടിപ്പ് കാണപ്പെട്ടു; കോവിഡ് പോസിറ്റീവായ അനുഭവം പങ്കുവച്ച് സാനിയ ഇയ്യപ്പൻ

ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് സാനിയ ഇയ്യപ്പന്‍. സിനിമകളെക്കാള്‍ ഫോട്ടോഷൂട്ടുകളാണ് താരം അധികവും നടത്താറുള്ളത്. അഭിനയത്തെക്കാള്‍ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സാനിയ ഇയ്യപ്പന്‍. റിയാലിറ്റി ഷോയിലൂടെയാണ് താരം അഭിനയത്തിലേക്ക് എത്തുന്നത്. നിര്‍ത്തത്തിനും അഭിനയത്തിനും പുറമേ യൂട്യൂബ് ചാനലുമായി സജീവയാണ് താരം.എന്നാൽ  ഇപ്പോള്‍ കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിഞ്ഞ ദിവസങ്ങളെ കുറിച്ചുള്ള അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

സാനിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,

 2020 മുതല്‍ കോവിഡ് 19 നെക്കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഞങ്ങള്‍ കേള്‍ക്കുകയാണ്. ആവശ്യമായ സുരക്ഷാ നടപടികള്‍ നാം സ്വീകരിച്ചുവെങ്കിലും കൊറോണയെ കാര്യമായി ശ്രദ്ധിക്കാതിരിക്കുകയും ലോക്ഡൗണിനു ശേഷം ആ ഭയം നഷ്ടപ്പെടുകയും ചെയ്തു. ഞാന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല, കാരണം നമുക്കെല്ലാവര്‍ക്കും നമ്മുടെ ജോലികളും ബിസിനസ്സുകളും സംരക്ഷിക്കേണ്ടതുണ്ട്. വെള്ളപ്പൊക്കമാകട്ടെ പകര്‍ച്ച വ്യാധിയാകട്ടെ നമ്മളെല്ലാവരും പോരാളികളും അതിജീവിച്ചവരുമാണ്. അതുകൊണ്ടു തന്നെ എന്റെ ക്വാറന്റൈന്‍ അനുഭവം ഞാന്‍ ഇവിടെ പങ്കുവെയ്ക്കുകയാണ്. എന്റെ പരിശോധനാ ഫലങ്ങള്‍ വരുന്നതുവരെ ഞാന്‍ കാത്തിരിക്കുകയായിരുന്നു, ഇത് നെഗറ്റീവ് ആയിരിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. കാരണം കൊറോണ തുടങ്ങിയതിനു ശേഷമുള്ള എന്റെ ആറാമത്തെ ടെസ്റ്റായിരുന്നു. ഞാന്‍ പോസിറ്റീവ് ആണെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ എങ്ങനെ ആ സാഹചര്യത്തെ നേരിടണമെന്ന് എനിയ്ക്കുക്കറിയില്ലായിരുന്നു. ഞാന്‍ ഇതിന് തയ്യാറല്ല എന്നത് മാത്രമായിരുന്നു എനിക്കറിയാവുന്ന ഏക കാര്യം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാന്‍ കണ്ടുമുട്ടിയ എന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും, ആളുകളെയും കുറിച്ചുള്ള ചിന്തകള്‍ എന്നെ ഉത്കണ്ഠാകുലയാക്കി. ഇനിയെന്താണ് സംഭവിക്കുവാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. ഞാന്‍ തകര്‍ന്നുപോവുകയും ക്ഷീണിതയാവുകയും, രോഗിയാവുകയും ചെയ്തു. എന്റെ മുറിയില്‍ത്തന്നെയിരുന്നു ദിവസങ്ങള്‍ എണ്ണുവാന്‍ തുടങ്ങി. നെറ്റ്ഫ്‌ലിക്‌സില്‍ കൂടുതല്‍ എന്‍ഗേജ്ഡ് ആവാന്‍ തീരുമാനിച്ചെങ്കിലും സഹിക്കുവാന്‍ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകള്‍ തുറക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോള്‍ ഇടത് കണ്ണിന്റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് കാണുകയും ചെയ്തു. ഉറങ്ങുമ്‌ബോള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങി.

ഇത്തരമൊരു അനുഭവം ആദ്യമാണ്. ജനിച്ചതു മുതല്‍ ഈ സമയം വരെ ഞാന്‍ തടസങ്ങളില്ലാതെ ശ്വസിച്ചിരുന്നു, ആ പ്രക്രിയയെ ഒരിക്കലും വിലമതിച്ചിരുന്നില്ല. എന്റെ ഉത്കണ്ഠ കൂടുതല്‍ നിരാശയിലേയ്ക്ക് തള്ളിവിട്ടു. അടുത്ത ദിവസം ഞാന്‍ ഉണരുമെന്നു പോലും എനിയ്ക്ക് ഉറപ്പില്ലായിരുന്നു. ഉത്കണ്ഠാകുലരാകുമ്‌ബോള്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല (പ്രത്യേകിച്ചും നിങ്ങള്‍ ഒരു മുറിയില്‍ ഒറ്റയ്ക്ക് ആയിരിക്കുമ്പോള്‍ ) അതിനാല്‍, ദയവായി നിങ്ങളെത്തന്നെ പരിപാലിക്കുക, എല്ലാ സുരക്ഷാ നടപടികളും പിന്തുടരുക. കാരണം കൊറോണ നിസ്സാരമല്ല !! Ps ഞാന്‍ 3 ദിവസം മുമ്പ് കോവിഡ് നെഗറ്റീവായി

Actress saniya iyyappan words about covid positive

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES