ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമാപ്രേമികളുടെ ശ്രദ്ധയിലേക്കെത്തിയ ആളാണ് രജനി ചാണ്ടി. ബിഗ്ബോസ് ഹൗസിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായിരുന്നു താരം. ബിഗ്‌ബോസിലെ ആദ്യ എലിമിനേഷനില്‍ തന്നെ താരം പുറത്ത് പോയിരുന്നു. പ്രായമെത്രയായും സ്റ്റൈലിനെ അത് ബാധിക്കില്ല എന്ന തെളിയിച്ചിരിക്കുകയാണ് രജനി ചാണ്ടി. തന്റെ ഫ്രീക്ക് ലുക്കിലുള്ള കിടിലന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് 68കാരിയായ രജനി തന്റെ നിലപാട് പ്രഖ്യാപിച്ചിയ്ക്കുന്നത്.ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറുടെ സ്ത്രീ ശാക്തീകരണം മുന്‍നിര്‍ത്തിയുള്ള ഫോട്ടോഷൂട്ടിലാണ് രാജിനി ചാണ്ടി അടിപൊളി ലുക്കില്‍ എത്തുന്നത്. നീല ജീന്‍സും ടോപ്പും, ഒപ്പം ലോംഗ് സ്ലീവ് ഷീത്ത് ഡ്രസ്സും ധരിച്ചുകൊണ്ടാണ് നടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഫോട്ടോഗ്രാഫറായ ആതിര ജോയ് പകര്‍ത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോളിതാ ഒരു സ്വകാര്യ ചാനലിൽ പങ്കെടുത്ത് വിവാഹത്തെക്കുറിച്ച് സംസാരിക്കുകയാണ് ഭർത്താവും രാജിനിയും
ഭർത്താവിന്റെ വാക്കുകൾ ഇങ്ങനെ,വീട്ടുകാർ സാധാരണ പോലെ ആലോചിച്ച് ഉറപ്പിച്ച് പെണ്ണ് കാണാൻ പോയതാണ്. ആദ്യ കാഴ്ചയിൽ തന്നെ രാജിനിയെ എനിക്കിഷ്ടപ്പെട്ടു. പത്തൊൻപത് വയസ് തികഞ്ഞിട്ടില്ല എങ്കിലും രാജിനി അന്ന് ഭയങ്കര ബോൾഡ് ആയിരുന്നു. " ബിഎസ്സിയ്ക്ക് പഠിക്കുകയായിരുന്നു. മാർച്ചിലായിരുന്നു പെണ്ണ് കാണാൻ പോയത്. ജൂൺ ഒന്നിന് ഞങ്ങളുടെ വിവാഹം നടന്നു. അതിനിടെ ഒന്ന് രണ്ട് എഴുത്തൊക്കെ എഴുതിയിട്ടുണ്ടെന്ന് അല്ലാതെ അതിൽ കൂടുതൽ പരിചയങ്ങളൊന്നുമില്ല.
രാജിനിയുടെ വാക്കുകൾ, ചാണ്ടിച്ചന് തലമുടി നരച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോ പ്രായ വ്യത്യാസമുണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ വന്നിരുന്നു. കാര്യം ഞങ്ങൾ തമ്മിൽ എട്ടോ ഒൻപതോ വയസ് വ്യത്യാസമേ ഉള്ളു.എന്തായാലും എന്റെ തലമുടി നരയ്ക്കുമ്പോൾ ഞാൻ ഡൈ ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. ചാണ്ടിച്ചായനും അതിൽ ഓപ്ഷനൊന്നും പറഞ്ഞില്ല. പ്രീഡിഗ്രിയ്ക്ക് കോളേജ് കാലം എൻജോയ് ചെയ്തു. പക്ഷേ ആരും പ്രണയം പറഞ്ഞ് എന്റെ അടുത്തേക്കോ ഞാൻ അവരുടെ അടുത്തേക്കോ പോയില്ല. കല്യാണം കഴിഞ്ഞാൽ കൈനിറയെ വളയൊക്കെ ഇട്ട് ബന്ധുക്കളുടെ വീടുകളിലൂടെ ഉണ്ടും തിന്നും നടക്കാമെന്നാണ് ഞാൻ കരുതിയത്. ഇതിനകത്ത് വേറെ സംഗതികളുണ്ടെന്ന് അറിഞ്ഞത് കല്യാണത്തിന് ശേഷമാണ്.