മലയാളി റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ( വേടൻ) ഉയർന്ന മീ ടു ആരോപണം സോഷ്യൽ മീഡിയയിലെ സജീവ ചർച്ചാവിഷയമായതോടെ കടുത്ത വിമർശനമാണ് ഉയർന്നത്. സംവിധായകൻ മുഹ്‌സിൻ പരാരിയുടെ 'ഫ്രം എ നേറ്റീവ് ഡോട്ടർ' എന്ന സംഗീത ആൽബത്തിൽ പ്രവർത്തിക്കവേയാണ് വേടനെതിരെ ലൈംഗിക ആരോപണം ഉയർന്നത്. സംഗീത ആൽബത്തിന്റെ നിർമ്മാണം മുഹ്സിൻ പരാരി നിർത്തി വയ്ക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ വേടൻ മാപ്പ് പറഞ്ഞുകൊണ്ടുള്ളൊരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഇട്ടത്. നടി പാർവതി തിരുവോത്ത് ഉൾപ്പടെ നിരവധി പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിരുന്നു. ഇതോടെ പാർവതിക്കെതിരെ വിമർശനവുമായി നിരവധി പേരെത്തി. എന്നാൽ ഇപ്പോൾ ഇത്തരം വിമര്‍ശനങ്ങള്‍ക്ക് സൈബര്‍ ആക്രമണത്തിന്റെ മുഖമുണ്ടെന്നു പറയുകയാണ് നടി.
തന്റെ നിലപാടുകളോട് കടുത്ത വിദ്വേഷമുള്ളവരാണ് ഇതിനു പിന്നിലെന്നും കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി സ്വയം മാറുന്നതില്‍ ലജ്ജയില്ലെന്നും പാര്‍വതി പറഞ്ഞു. നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തനിക്ക് നേരെയുള്ളത് സൈബര്‍ ആക്രമണമാണെന്നും ഇത് ആദ്യ സംഭവമല്ലെന്നും പറയുന്നു. നടി ലൈക്ക് വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തത് വിവാദമായതോടെ പിന്‍വലിച്ച് മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു.
ഇത് ആദ്യമായല്ല സംഭവിക്കുന്നത്. അവസാനത്തേതും ആയിരിക്കില്ല. എന്നോടുള്ള നിങ്ങളുടെ കടുത്ത വെറുപ്പും പൊതു ഇടത്തില്‍ നിന്നും എന്നെ വേര്‍പെടുത്തിയതിലുള്ള സന്തോഷവുമാണ് നിങ്ങളുടെ പ്രതികരണത്തില്‍ നിന്നും എനിക്ക് മനസിലാകുന്നത്. നമുക്ക് ഒന്നിനോടും യോജിക്കേണ്ടതില്ല, എന്നാല്‍ സംവാദത്തിനും സംഭാഷണത്തിനും ഉപയോഗിക്കുന്ന മാന്യമായ ഇടം നിലനിര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍, ഭ്രഷ്ട് കല്‍പിക്കുന്ന സംസ്കാറാം ശരിയല്ല.
നിങ്ങള്‍ ചേര്‍ന്നു നില്‍ക്കുന്നത് ആ രീതിയോടാണ്. എന്റെ കാര്യത്തില്‍ അങ്ങനെയല്ല. എനിക്കും മറ്റുള്ളവര്‍ക്കും ഒരിടം എപ്പോഴും ഞാന്‍ സൂക്ഷിക്കാറുണ്ട്. കഠിനാധ്വാനം ചെയ്ത് കൂടുതല്‍ മെച്ചപ്പെട്ട വ്യക്തിയായി മാറുന്നതില്‍ ഞാനൊരിക്കലും ലജ്ജിക്കാറില്ല. പക്ഷെ, നിങ്ങള്‍ നിങ്ങളുടെ നിഗമനങ്ങളും വിശകലനങ്ങളും മുന്‍ധാരണകളും വച്ച് മറ്റൊരാളെ കീറി മുറിച്ച് മുന്നോട്ട് പോകുമ്ബോള്‍ ഒന്നോര്‍ക്കുക, വീഴുന്നത് നിങ്ങള്‍ തന്നെയായിരിക്കും എന്നും പാര്‍വതി വ്യക്തമാക്കി.