Latest News

വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്; എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു: മീര വാസുദേവ്

Malayalilife
വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്;  എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു: മീര വാസുദേവ്

ന്യഭാഷാ നടിയാണെങ്കിലും ശാലീന സൗന്ദര്യം കൊണ്ട് മലയാളി മനസുകള്‍ കീഴടക്കിയ നടിയാണ് മീര വാസുദേവ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം തന്മാത്രയിലൂടെയാണ് മീര മലയാളത്തില്‍ അരങ്ങേറിയത്. ഇതില്‍ ശക്തമായ നായികയായിരുന്നെങ്കിലും പിന്നീട് മീരയ്ക്ക് നല്ല ചിത്രങ്ങള്‍ മലയാളത്തില്‍ അധികം ലഭിച്ചില്ല. എന്നാൽ ഇപ്പോൾ  മീരയുടെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

വിവാഹ മോചനത്തിന് എപ്പോഴും സമൂഹം കുറ്റം പറയുന്നത് സ്ത്രീകളെയാണ്. എന്നാൽ എന്റെ ആദ്യ ദാമ്പത്യ ജീവിതം ഞാൻ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത അധ്യായം ആയിരുന്നു. മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിയ്ക്കപ്പെട്ടു. വിവാഹ മോചനത്തിന് ശേഷം എനിക്ക് വധഭീഷണി പോലും ഉണ്ടായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിരുന്നു

പക്ഷെ ഒരു കാര്യത്തിൽ ഞാൻ വിശാലിനോട് നന്ദിയുള്ളവളാണ്. ആ ബന്ധം വേർപിരിഞ്ഞ് കുറച്ച് കാലം കഴിഞ്ഞപ്പോൾ എന്നെ അദ്ദേഹം ശല്യം ചെയ്തിട്ടില്ല. ഞാൻ സ്വതന്ത്രയായി. പിന്നീട് ഇതുവരെ അവരുമായി യാതൊരു ബന്ധവും ഇല്ല. എവിടെയാണെന്ന് പോലും അറിയില്ല. എന്നാൽ ആ വിവാഹ ജീവിതത്തിലൂടെ പലതും എനിക്ക് ജീവിതത്തിൽ പഠിക്കാൻ സാധിച്ചു.

രണ്ടാം വിവാഹ മോചനം പരസ്പര സമ്മതത്തോടെയായിരുന്നു. രണ്ട് പേർക്കും മാനസികമായി അടുക്കാൻ കഴിഞ്ഞില്ല. നല്ലൊരു അച്ഛനാണ് ജോൺ. അദ്ദേഹവുമായി ഇപ്പോഴും നല്ല സൗഹൃദമുണ്ട്. ജോണിനെ ഓർക്കുമ്പോൾ എനിക്ക് ബഹുമാനമാണ് തോന്നാറുള്ളത്. പക്ഷെ ഞങ്ങൾക്ക് മാനസികമായി പൊരുത്തപ്പെടാൻ സാധിച്ചില്ല എന്നതാണ് വിവാഹ മോചനത്തിന് കാരണം

Actress meera vasudev old interview goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES