തമിഴില്‍ നിര്‍മ്മിച്ച ജയ് ഭീം എന്ന സിനിമ കേരളത്തിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടി ലിജോ മോളുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഈ സിനിമയില്‍ ആദ്യ കുറച്ചു സീനുകളൊഴികെ ഗര്‍ഭിണിയായാണ് ഞാന്‍ അഭിനയിക്കുന്നത്. എട്ടു-ഒന്‍പതു മാസത്തെ കൃത്രിമ വയര്‍ വച്ചുള്ള ഷൂട്ടിങ് കുറച്ചു ബുദ്ധിമുട്ടായിരുന്നു എന്നും താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്.
രാവിലെ വയര്‍ വച്ചാല്‍ പിന്നെ നടപ്പും ഇരിപ്പും ഭക്ഷണം കഴിക്കുന്നതുമൊക്കെ ഗര്‍ഭിണിയെപ്പോലെ തന്നെ. ചില ദിവസങ്ങളില്‍ വയറ് അഴിച്ചു മാറ്റിയിട്ട് രാത്രി കിടക്കുമ്‌ബോള്‍ നടുവേദന ബുദ്ധിമുട്ടിക്കും. പക്ഷേ, ഇതൊന്നും സെങ്കേനി ജീവിതത്തില്‍ അനുഭവിച്ച വേദനകളുടെ ലക്ഷത്തിലൊന്നു പോലും വരില്ല.
‘ഇരുളര്‍ സ്ത്രീകളുടെ പതിവു വേഷം സാരിയാണ്. അവരുടെ കുടിലിലാണ് താമസിച്ചത്. രാത്രിയില്‍ അവര്‍ വേട്ടയ്ക്കു പോകുമ്പോള്‍ ഞങ്ങളും കൂടെപ്പോയി. അവര്‍ ചെരുപ്പ് ഉപയോഗിക്കാത്തതു കൊണ്ട് വേട്ടയ്ക്കു പോകുമ്‌ബോള്‍ പുലര്‍ച്ചെ വരെ ഞങ്ങളും ചെരിപ്പിടാറില്ല. എലിയെ പിടിച്ചു കൊന്ന്, വൃത്തിയാക്കി കറിവച്ചു കഴിക്കും. എലിയെ കൊല്ലുന്നതൊഴികെ ബാക്കിയെല്ലാം ഞാന്‍ ചെയ്തു’ എന്നും താരം പറയുന്നു.
സിനിമയ്ക്കു പ്രചോദനമായി മാറിയിരിക്കുന്നത് പാര്‍വതി അമ്മാള്‍ എന്ന സ്ത്രീ ഭര്‍ത്താവിനു വേണ്ടി പ്രമുഖ അഭിഭാഷകന്‍ ചന്ദ്രു വഴി നടത്തിയ നിയമപോരാട്ടങ്ങളാണ്.