നടിയും മോഡലും എഴുത്തുകാരിയുമൊക്കെയായി മലയാളികള്‍ക്ക് പരചിതയാണ് ജിലു ജോസഫ്. ജിലുവിനെ പ്രേക്ഷകര്‍ മുലയൂട്ടുന്ന കവര്‍ ഫോട്ടോ വന്നതുമുതലാണ് കൂടുതല്‍ അറിയാന്‍ തുടങ്ങിയത്. കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം തുറിച്ച് നോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം എന്ന തലക്കെട്ടോടെയുളള കവര്‍പേജില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി പേര് അന്ന് ഈ വിഷയത്തെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തെത്തിയിരുന്നു. താരം ഒരു ചെറിയ കുട്ടിയുടെ ഒപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചത്. നിരവധിപ്പേരാണ് കുട്ടി ആരാണെന്ന് ചോദിച്ച് കമന്റുമായെത്തിയത്. സഹോദരിയുടെ കുട്ടിയാണെന്നും പെൺകുഞ്ഞാണെന്നും താരം കമന്റിന് മറുപടി നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒരു കുട്ടിക്കൊപ്പമുള്ള താരത്തിന്റെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
കുമളിയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച പെണ്‍കുട്ടിയാണ് ജിലു ജോസഫ്. ജിലു തന്റെ സ്വപ്നത്തില്‍ ഒരുപാട് പ്രതിസന്ധികളെയും വിമര്‍ശനങ്ങളെയും നേരിട്ടാണ് എത്തിയത്. കുമളിക്കാര്‍ എയര്‍ഹോസ്റ്റസ് എന്ന പദം പോലും കേള്‍ക്കാതിരുന്ന കാലത്താണ് എയര്‍ ഹോസ്റ്റസാകാന്‍ ജിലു തീരുമാനിച്ചത്. ജിലു ഉയരങ്ങള്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നെങ്കിലും കീഴടക്കുകയായരുന്നു.
അടുത്തിടെ ജീവിത്തതെക്കുറിച്ച് താരം പറഞ്ഞിരുന്നു. മാതാപിതാക്കള്‍ എന്നെ വളരെ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. ചെറുപ്പം മുതല്‍ ഫാന്‍സി ഏറ്റംസ് വലിയ ക്രേസ് ആയിരുന്നു, പക്ഷേ കുമളിയിലെ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്, എന്റെ ആഗ്രഹങ്ങള്‍ എല്ലാം നിറവേറ്റാന്‍ മാതാപിതാക്കള്‍ക്ക് കഴിയുമായിരുന്നില്ല. പക്ഷേ എന്റെ സന്തോഷം കാണുന്നതിനായി അവര്‍ എന്തും ചെയ്യുമായിരുന്നു. അതിനാല്‍ തന്നെ വിലകൂടിയ സാധനങ്ങളിലേക്ക് അധികം ഞാന്‍ നോക്കിയിരുന്നില്ല. മുട്ടയും പഴങ്ങളുമൊക്കെ വിറ്റിട്ടായിരുന്നു എന്റെ ആഗ്രഹങ്ങള്‍ അവര്‍ നിറവേറ്റിയിരുന്നത്. അവര്‍ അവര്‍ക്കായി ഒന്നും വാങ്ങിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്നും ജിലു പറയുന്നു..