Latest News

നല്ല സിനിമകളുടെ ഭാഗമാകുന്നൊരു നായിക എന്ന പേരുണ്ടാകണം; ആര്‍ക്കും പകരം വെക്കാന്‍ പറ്റാത്തൊരു നടിയാകണമെന്നത് ഒരു ആഗ്രഹമാണ്: അനശ്വര രാജൻ

Malayalilife
നല്ല സിനിമകളുടെ ഭാഗമാകുന്നൊരു നായിക എന്ന പേരുണ്ടാകണം; ആര്‍ക്കും പകരം വെക്കാന്‍ പറ്റാത്തൊരു നടിയാകണമെന്നത് ഒരു ആഗ്രഹമാണ്: അനശ്വര രാജൻ

ദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ നടിയാണ് അനശ്വര രാജന്‍. പിന്നീട് അനശ്വരയെ മലയാളികള്‍ ഏറ്റെടുക്കുകയായിരുന്നു.   മറ്റൊരു ഹിറ്റ് കൂടി കരിയറില്‍ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലൂടെ ചേര്‍ത്തിരിക്കുകയാണ് അനശ്വര. എന്നാല്‍ ഇപ്പോൾ  ജീവിതത്തില്‍ താന്‍ ഒരിക്കലും ശരണ്യയെപ്പോലെ അല്ലെന്നും താനുമായി ആ കഥാപാത്രത്തിന് ഒരു സാമ്യവും ഇല്ലെന്നും പറയുകയാണ് നടി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അനശ്വര മനസ് തുറന്നത്.

അത്യാവശ്യം കുരുത്തക്കേടൊക്കെയുള്ള ഒരാള്‍ തന്നെയാണ് താന്‍, എങ്കിലും കൂട്ടുകാരികള്‍ക്കിടയില്‍ തനിക്കറിയാവുന്ന ഒരുപാട് ശരണ്യമാരുണ്ട്. ഏതെങ്കിലും നടിയുടെ അഭിനയവുമായി തന്റെ അഭിനയം താരതമ്യം ചെയ്യാറില്ല. എന്നാല്‍ ഓരോരുത്തരില്‍ നിന്നും കുറേ പഠിക്കാനുണ്ടാവും. സിനിമകള്‍ കാണുമ്പോള്‍ അതില്‍ അഭിനയിക്കുന്നവരുടെ ആക്ടിങ് മെത്തേഡ് നോക്കും. അവരുടെ ശരീരഭാഷ, ചലനങ്ങള്‍ എന്നിവയൊക്കെ ശ്രദ്ധിക്കും. പ്രിയങ്ക ചോപ്രയുടെ അഭിനയം ശ്രദ്ധിക്കാറുണ്ട്. മലയാളത്തിലാണെങ്കില്‍ നിമിഷയുടേതും.

മലയാളത്തില്‍ നല്ല സിനിമകളുടെ ഭാഗമാകുന്നൊരു നായിക എന്ന പേരുണ്ടാകണം. ആര്‍ക്കും പകരം വെക്കാന്‍ പറ്റാത്തൊരു നടിയാകണമെന്നത് ഒരു ആഗ്രഹമാണ്. ഇപ്പോള്‍ മലയാള സിനിമയില്‍ നായകനെ ഇടിക്കുന്ന നായികമാര്‍ വരുന്നുണ്ട് അത് നല്ലൊരു മാറ്റമാണ്. പലപ്പോഴും മലയാള സിനിമയില്‍ നായിക നിശബ്ദയായി നായകനെ പിന്തുടരുന്ന ഒരാളായിപ്പോയിരുന്നു. ക്യാരക്ടറില്ലാത്ത മുഖങ്ങള്‍. ഇപ്പോഴത്തെ സിനിമ അതില്‍ നിന്നൊക്കെ ഒരുപാട് മാറി. സ്വന്തമായി വ്യക്തിത്വമുള്ള നായികമാര്‍ വരുന്നു. അതിലൊക്കെ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.

ലൊക്കേഷനില്‍ നമ്മുടെയെല്ലാം വൈബിനൊപ്പം നില്‍ക്കുന്ന ഒരു അടിപൊളി മനുഷ്യനാണ് അര്‍ജുന്‍ അശോകന്‍, എല്ലാവര്‍ക്കുമൊപ്പം ഒരുമിച്ച് ചില്ല് ചെയ്ത് കോമഡിയൊക്കെ പറഞ്ഞുനില്‍ക്കുന്ന ഒരാള്‍.

Actress anaswara rajan words about her future ambition

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES