Latest News

കുന്നിന്‍റെ മുകളിലെ ചെറിയ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്; ഓണം ഓര്‍മ്മകള്‍ പങ്കുവച്ച് അംബിക

Malayalilife
കുന്നിന്‍റെ മുകളിലെ ചെറിയ വീട്ടിലായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്;  ഓണം ഓര്‍മ്മകള്‍ പങ്കുവച്ച് അംബിക

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് അംബിക. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.  ഇതൊനൊടകം തന്നെ മുന്നിരനായകന്മാർക്ക് ഒപ്പം അഭിനയിക്കാനും താരത്തിന് നിരവധി അവസരങ്ങൾ എത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ ഓണ നിമിഷങ്ങളുടെ ബാല്യകാല സ്മരണകള്‍ പങ്കുവയ്ക്കുകയാണ് നടി അംബിക.

തന്റെ ഓണ ഓര്‍മ്മകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് കുമ്മാട്ടി ആണെന്നും ചെറിയ കുന്നിന്‍ മുകളിലെ തന്റെ ചെറിയ വീട്ടിലേക്ക് കുമ്മാട്ടി വരുമ്ബോള്‍ താനും അനിയനും പത്തായത്തിലേക്ക് ഓടി ഒളിക്കുമെന്നും ഓണത്തിന്റെ ഓര്‍മ്മകള്‍ പങ്കിട്ടു കൊണ്ട് അംബിക പറയുന്നു.

'ആന്‍ഡ്രയില്‍ ഇലക്‌ട്രിസിറ്റി ബോര്‍ഡിലായിരുന്നു അച്ഛന് ജോലി. ഓണത്തിന് വീട്ടില്‍ വരും. അന്നേരം ഞങ്ങള്‍ മൂന്ന്‍ പെണ്മക്കള്‍ക്കും ഒരേ പോലുള്ള മൂന്ന്‍ തട്ട് ഫ്രോക്ക് കൊണ്ട് വരും. ഓണത്തെക്കുറിച്ച്‌ ഓര്‍ക്കുമ്ബോള്‍ എന്റെ മനസ്സില്‍ വരുന്നത് ആ ഫ്രോക്കാണ്. ഓണത്തിന് സ്ഥിരമായി കരിയിലയും ഉണങ്ങിയ വാഴയി ലയുമൊക്കെ ദേഹത്ത് വച്ച്‌ കെട്ടി , മുഖത്ത് പാള കൊണ്ടുള്ള മുഖം മൂടിയൊക്കെ വച്ച്‌ ഒരു കുമ്മാട്ടിക്കോലം വരും. ഒരു ചെറിയ കുന്നിന്റെ മുകളിലായിരുന്നു ഞങ്ങളുടെ വീട്. അപ്പോള്‍ ദൂരത്ത് നിന്ന് തന്നെ കോലം വരുന്നത് കാണാം. അപ്പോള്‍ തന്നെ ഞങ്ങളും അളിയന്മാരും നിലവിളിച്ചു കൊണ്ട് പത്തായപ്പുരയില്‍ കയറി ഒളിക്കും. ഓണത്തിന്റെ രസകരമായ ഓര്‍മ്മയാണത്'.

Actress ambika share her onam days

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES